ADVERTISEMENT

ഒഴിവുകൾ നിലവിലുണ്ടായിട്ടും ഉദ്യോഗാർഥികൾക്കു റെയിൽവേ നിയമനം നിഷേധിക്കുന്നതായി പരാതി. റെയിൽവേ ഗ്രൂപ്പ് ഡി തസ്തികയിലേക്കുള്ള ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കാണ് നിയമനം നൽകാത്തത്. എന്നും ഉദ്യോഗാർഥികൾ പരാതിപ്പെടുന്നു. 

ഗ്രൂപ്പ് ഡി ലെവൽ ഒന്ന് തസ്തികയിലേക്ക് 10–02–2018ലാണ് റെയിൽവെ റിക്രൂട്മെന്റ് ബോർഡ് അപേക്ഷ ക്ഷണിച്ചത്. രാജ്യവ്യാപകമായി 1.89 കോടി ഉദ്യോഗാർഥികൾ അന്ന് അപേക്ഷ നൽകിയിരുന്നു. 1.2 കോടിയോളം പേർ പരീക്ഷ എഴുതി.  ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് കായികക്ഷമതാ പരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവയും നടത്തി. ജൂലൈയിൽ റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിച്ചു. 

വിവിധ മെഡിക്കൽ സ്റ്റാൻഡേർഡുകളായി തിരിച്ചാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. ഇതിൽ എ1, എ2, ബി1 എന്നീ സ്റ്റാൻഡേർഡുകളിലുള്ളവർക്ക് നിയമനശുപാർശ അയച്ചു തുടങ്ങിയിട്ടുണ്ട്. എന്നാൽ ബി2, സി1, സി2 സ്റ്റാൻഡേർഡുകാരുടെ  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനോ നിയമനം നടത്താനോ നിൽക്കാതെ ഈ വിഭാഗങ്ങളിൽ ഒഴിവില്ലാത്തതിനാൽ നിയമനം നൽകാൻ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികൾക്ക്  കത്ത് അയയ്ക്കുകയാണ് റെയിൽവേ ചെയ്തത്.

വിജ്ഞാപന സമയത്ത് സതേൺ റെയിൽവേയിൽ 2979 ഒഴിവുകൾ നിലവിലുണ്ടായിരുന്നു. ഇതിൽ 2500 ഒഴിവുകൾ മാത്രമേ ഇപ്പോൾ നികത്തുന്നുള്ളൂവെന്നാണ് ലഭിക്കുന്ന വിവരം.  ഇതിനിടെ ഇതേ തസ്തികയിലേക്ക് റെയിൽവേ ഈ വർഷം  വീണ്ടും വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  എല്ലാ കടമ്പകളും പൂർത്തിയാക്കി നിയമനം ലഭിക്കാൻ അർഹതയുള്ളവരെ ഒഴിവാക്കി പുതിയ തിരഞ്ഞെടുപ്പ് നടത്തുന്ന റെയിൽവേയുടെ നിലപാടിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com