ADVERTISEMENT

ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ ഫയർവുമൺ തസ്തികയുടെ യോഗ്യത, പ്രായപരിധി തുടങ്ങിയ നിശ്ചയിച്ച് സർക്കാർ ഉത്തരവായി. ആഭ്യന്തര വകുപ്പ് 21–08–2019ന് പുറത്തിറക്കിയ (ജിഒ (എംഎസ്) നമ്പർ.128/2019/ഹോം) ഉത്തരവിലാണ് ഇതു സംബന്ധിച്ച വിശദവിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്ലസ്ടു വിജയം അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർക്ക് ഈ തസ്തികയിൽ അപേക്ഷിക്കാം.അപേക്ഷകർക്ക് നീന്തൽ അറിഞ്ഞിരിക്കണം. നിശ്ചിത യോഗ്യതയ്ക്കൊപ്പം അഭിലഷണീയ യോഗ്യതയായി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷനും ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഫയർ ആൻഡ് റസ്ക്യൂ സർവീസിൽ വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തുന്നതിലേക്ക് 10–10–2018ന് പ്രസിദ്ധീകരിച്ച (ജിഒ (എംഎസ്) നമ്പർ 161/2018/ഹോം) ഉത്തരവനുസരിച്ച് ഫയർവുമൺ തസ്തികയുടെ 100 ഒഴിവുകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവായിരുന്നു.  യോഗ്യതകൾ ഉൾപ്പെടെയുള്ള മാനദണ്ഡങ്ങൾ കൂടി നിശ്ചയിച്ച് ഉത്തരവായതോടെ ഇനി പിഎസ്‌സിക്ക് ഈ തസ്തികയിൽ വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നതിനു തടസമില്ല. 

ശാരീരിക യോഗ്യതകളും നിർബന്ധം
ഫയർവുമൺ തസ്തികയിൽ അപേക്ഷിക്കുന്നവർക്ക് നിശ്ചിത ശാരീരിക യോഗ്യതകളും നിർബന്ധമാണ്. ഇനി പറയുന്ന ശാരീരിക യോഗ്യതയുള്ളവരായിരിക്കണം  അപേക്ഷകർ. ഉയരം 152 സെ.മി.  പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്ക് 150 സെ.മീ മതി. രണ്ടു കണ്ണുകൾക്കും പൂർണമായ കാഴ്ചശക്തി ഉണ്ടായിരിക്കണം. ദൂരക്കാഴ്ച 6/6 സ്നെല്ലൻ (രണ്ടു കണ്ണുകൾക്കും), സമീപക്കാഴ്ച 0.5 സ്നെല്ലൻ (രണ്ടു കണ്ണുകൾക്കും). 

ശാരീരിക യോഗ്യതയ്ക്കൊപ്പം കായികക്ഷമതാ പരീക്ഷയുമുണ്ട്. 8 കായിക ഇനങ്ങളിൽ 5 എണ്ണം വിജയിച്ചാലേ യോഗ്യത നേടാൻ കഴിയൂ. ഇനങ്ങൾ താഴെ പറയുന്നു. 

1. 100 മീറ്റർ ഒാട്ടം– 17 സെക്കന്റ്

2. ഹൈജംപ്– 106 െസ.മീ

3. ലോങ് ജംപ്– 305 സെ.മീ

4. പുട്ടിങ് ദ് ഷോട്ട് (4 കി.ഗ്രാം)– 488 സെ.മീ

5. 200 മീറ്റർ ഒാട്ടം– 36 സെക്കന്റ്

6. ത്രോയിങ് ദ് ത്രോബോൾ– 14 മീറ്റർ

7. ഷട്ടിൽ റേസ് (4x25 മീറ്റർ)– 26 സെക്കന്റ്

8. സ്കിപ്പിങ് (ഒരു മിനിറ്റ്)– 80 തവണ

ഫയർവുമൺ തസ്തികയിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫയർസർവീസ് ട്രെയിനിങ് സ്കൂളിലോ പുറത്തോ ആറു മാസത്തെ ട്രെയിനിങ് നൽകും. 

ഇതിനുശേഷം ആറു മാസം ഫയർസ്റ്റേഷനിൽ പ്രാക്ടിക്കൽ ട്രെയിനിങ്ങുണ്ട്. ട്രെയിനിങ് കാലത്ത് ശമ്പള സ്കെയിലിലെ ബേസിക് സ്റ്റൈപന്റായി ലഭിക്കും. ട്രെയിനിങ് പൂർത്തിയാക്കുന്നവർ 7 വർഷം ഫയർഫോഴ്സിൽ സേവനമനുഷ്ഠിച്ചുകൊള്ളാമെന്നു ചൂണ്ടിക്കാട്ടി ബോണ്ട് നൽകണം. ഇതിൽ വീഴ്ച വരുത്തിയാൽ 50,000 രൂപ ഈടാക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com