ADVERTISEMENT

രാജ്യത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു ലക്ഷത്തോളം അധ്യാപക തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണെന്നു കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം. ഇതിൽ കേന്ദ്ര സ്ഥാപനങ്ങളിലെ 14,000 തസ്തികകൾ വൈകാതെ നികത്താൻ നടപടി തുടങ്ങിയതായും അധികൃതർ അറിയിച്ചു.

കേന്ദ്ര– സംസ്ഥാന സ്ഥാപനങ്ങളിലായി 98,000 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 84,000 തസ്തികകളും സംസ്ഥാന സർക്കാരുകൾക്കു കീഴിലാണ്. ഒഴിവു നികത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാനങ്ങൾക്കു കത്തു നൽകി കഴിഞ്ഞു. ശേഷിക്കുന്ന ഒഴിവുകളിലേക്ക് കേന്ദ്ര സർക്കാരും വിജ്ഞാപനമിറക്കിയിരുന്നു. ഒഴിവുകൾ 6 മാസത്തിനകം നികത്തണമെന്ന് നേരത്തേ യുജിസിയും ആവശ്യപ്പെട്ടിരുന്നു. 

സ്കൂൾ അധ്യാപകരുടെ നിയമനവുമായി ബന്ധപ്പെട്ടു രാജ്യത്തു മെല്ലെപ്പോക്കാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 10 ലക്ഷം പേർ പ്രതിവർഷം അധ്യാപക ജോലിക്കായി യോഗ്യത നേടുമ്പോൾ, 3 ലക്ഷം വരെ പുതിയ തസ്തികകളെ  ഉണ്ടാവുന്നുള്ളുവെന്നാണു കണ്ടെത്തൽ. അതേസമയം, അധ്യാപകർക്കു പരിശീലനം നൽകുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരത്തകർച്ചയും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിലവാരമില്ലായ്മയും വിദ്യാർഥികളുടെ എണ്ണക്കുറവും അടക്കമുള്ള പ്രശ്നങ്ങളുടെ പേരിൽ ആയിരത്തോളം ബിഎഡ് പഠനകേന്ദ്രങ്ങൾ നാഷനൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്റെ നിരീക്ഷണത്തിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com