ആശയമുണ്ടോ ? തിങ്ക്യുബേറ്ററിൽ വിരിയിക്കാം

Computer
SHARE

ഇന്റർനെറ്റ് ഓഫ് തിങ്സ് (ഐഒടി), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ന്യൂ ജെൻ മേഖലകൾ പഠിക്കാനും പ്രോജക്ടുകൾ ചെയ്യാനും താൽപര്യമുണ്ടോ ? തിരുവനന്തപുരം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ്– കേരളയിൽ (ഐഐഐടിഎം-കെ) പ്രവർത്തിക്കുന്ന സിസ്‌കോ തിങ്ക്യുബേറ്ററിൽ കോഹട്ട് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു.

ലിങ്ക്: https://www.iiitmk.ac.in/thingqbator/

അവസാനതീയതി: നവംബർ 3

വിവരങ്ങൾക്ക് : thingqbator.info@iiitmk.ac.in

മാറ്റങ്ങളോടെ
ഇതുവരെ ആറു മാസമായിരുന്നെങ്കിൽ  ഇത്തവണ ഒരു വർഷ പ്രോഗ്രാമാണ്. ഐടി കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോമിന്റെ സഹകരണത്തോടെ 2-3 പേരടങ്ങിയ ടീമുകളിലൂടെ ആരോഗ്യം, കൃഷി, പരിസ്ഥിതി തുടങ്ങിയ മേഖലകളിൽ സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയാണു ലക്ഷ്യം. ലാബിലെ സൗകര്യങ്ങൾ ഉപയോഗിച്ച് ഇവ പ്രായോഗിക തലത്തിലെത്തിക്കാം.

ഏറ്റവും  മികച്ച ടീമുകൾക്ക് ഇന്റേൺഷിപ് സൗകര്യവുമുണ്ട്. ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുളളവരുമായി നെറ്റ്‌വർക്കിങ്ങിനും ഏറെ അവസരങ്ങൾ.

ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രോണിക്‌സ് ഇൻക്യുബേറ്ററായ മേക്കർ വില്ലേജ്, സിസ്കോ, നാസ്കോം എന്നിവയിൽനിന്നുള്ള സാങ്കേതിക, സാമ്പത്തിക പിന്തുണ വഴി നിങ്ങളുടെ ആശയങ്ങൾ വിജയകരമായ സംരംഭങ്ങളാക്കി മാറ്റാം.

എന്താണ് തിങ്ക്യുബേറ്റർ 
ഇന്റർനെറ്റ് ഓഫ് തിങ്‌സും ഇൻക്യുബേറ്ററും ചേർന്നതാണ് തിങ്ക്യുബേറ്റർ എന്ന വാക്ക്. സിസ്‌കോ കമ്പനി ജീവനക്കാരുടെ ആശയങ്ങൾ പ്രോൽസാഹിപ്പിക്കാൻ തുടങ്ങിയ സംവിധാനം പിന്നീട് തിരഞ്ഞെടുക്കപ്പെട്ട സർവകലാശാലകളിലേക്കു വ്യാപിപ്പിക്കുകയായിരുന്നു. കേരളത്തിലെ ഏക തിങ്ക്യുബേറ്ററാണ് ഐഐഐടിഎംകെയിലുള്ളത്. പുതുതലമുറ സാങ്കേതികവിദ്യകൾ പഠിക്കാനും ആശയങ്ങൾ പ്രായോഗികതലത്തിലെത്തിക്കാനും സഹായിക്കുകയാണു ലക്ഷ്യം.

കഴിഞ്ഞ തവണത്തെ കോഹട്ട് പ്രോഗ്രാമിൽ 28 ടീമുകളിലായി 86 പേരുടെ ആശയങ്ങൾ അവതരിപ്പിച്ചു. ഇതിൽ 13 പേരുടെ ആശയങ്ങൾ പ്രോട്ടോടൈപ്പിങ് ഘട്ടത്തിലെത്തി. ഏറ്റവും മികച്ച മൂന്ന് ആശയങ്ങൾ സിസ്‌കോ കമ്പനി തിരഞ്ഞെടുത്ത് നടപ്പാക്കാൻ സഹായിക്കുന്നു.

എസ്.എം. ശരത്

ടെക്‌നിക്കൽ മാനേജർ

തിങ്ക്യുബേറ്റർ,ഐഐഐടിഎംകെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA