ADVERTISEMENT

വിവിധ വകുപ്പുകളിൽ എൽഡി ക്ലാർക്ക്, സ്റ്റേറ്റ് കോ–ഒാപ്പറേറ്റീവ് ബാങ്കിൽ ക്ലാർക്ക് ഗ്രേഡ് ഒന്ന്, കശുവണ്ടി വികസന കോർപറേഷനിൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറിങ് അസിസ്റ്റന്റ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഹെഡ് ഒാഫ് സെക്‌ഷൻ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ്, മോഡലർ,  പട്ടികവർഗ വികസന വകുപ്പിൽ ട്രെയിനിങ് ഒാഫിസർ, സ്റ്റേറ്റ് കൺസ്ട്രക്‌ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് രണ്ട്, മീറ്റ് പ്രോഡക്ട്സ് ഒാഫ് ഇന്ത്യയിൽ ലാബ് ടെക്നീഷ്യൻ, ഫോം മാറ്റിങ്സ് ഇന്ത്യ ലിമിറ്റഡിൽ മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ), വിനോദസഞ്ചാര വികസന കോർപറേഷനിൽ മാർക്കറ്റിങ് എക്സിക്യുട്ടീവ്, പിഎസ്‌സിയിൽ ഇലക്ട്രീഷ്യൻ, ആരോഗ്യ വകുപ്പിൽ ഇലക്ട്രിക്കൽ വൈൻഡർ തുടങ്ങി 88 തസ്തികയിൽ പിഎസ്‌സി വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 18 തസ്തികയിൽ ജനറൽ റിക്രൂട്മെന്റ്. 

സ്റ്റേറ്റ് കോ–ഒാപ്പറേറ്റീവ് ബാങ്കിൽ ക്ലാർക്ക് ഗ്രേഡ് ഒന്ന്, പട്ടികജാതി/പട്ടികവർഗ വികസന കോർപറേഷനിൽ ഫാർമസിസ്റ്റ്, വിവിധ വകുപ്പുകളിൽ എൽഡിസി എന്നീ 3 തസ്തികയിൽ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പ്. 

വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ്, ജലസേചന വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയർ എന്നിവ ഉൾപ്പെടെ 7 തസ്തികയിൽ പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷൽ റിക്രൂട്മെന്റ്. 

കോളജ് വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ (വിവിധ വിഷയങ്ങൾ), തുറമുഖ വകുപ്പിൽ പോർട്ട് ഒാഫിസർ, ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, സാമൂഹികനീതി വകുപ്പിൽ ഐസിഡിഎസ് സൂപ്പർവൈസർ ഉൾപ്പെടെ 60 തസ്തികയിൽ സംവരണ സമുദായങ്ങൾക്കുള്ള എൻസിഎ നിയമനം. 

അസാധാരണ ഗസറ്റ് തീയതി 15–11–2019. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 18 രാത്രി 12 വരെ.

ജനറൽ റിക്രൂട്‌മെന്റ്        ജില്ലാതലം

കാറ്റഗറി നമ്പർ: 207/2019

ലോവർ ഡിവിഷൻ ക്ലാർക്ക് , വിവിധം പാർട്ട് 1 (നേരിട്ടുള്ള നിയമനം) 

വകുപ്പ്: വിവിധം 

ഉദ്യോഗപ്പേര് : ലോവർ ഡിവിഷൻ ക്ലാർക്ക് (04-03-2013 ലെ ജി. ഒ.(എം. എസ്.) നമ്പർ 120/2013/(138)/ഫിൻ. പ്രകാരം ക്ലാർക്ക് എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്.) 

∙ റവന്യൂ വകുപ്പിലെ സംയോജിത തസ്തികയായ ലോവർ ഡിവിഷൻ ക്ലാർക്ക് വില്ലേജ് അസിസ്റ്റന്റ് ഇതിൽപ്പെടും . 

2. കേരള മുനിസിപ്പൽ കോമൺ സർവീസിലെ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയുടെ ഒഴിവുകളും ഈ വിജ്ഞാപന പ്രകാരം ഓരോ ജില്ലയ്ക്കും തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്ന ഉദ്യോഗാർഥികളിൽ നിന്നു സമ്മതപത്രം വാങ്ങാതെ നികത്തും (നേരിട്ടുള്ള നിയമനത്തിനു മാത്രം).

ശമ്പളം : 19,000-43,600 രൂപ 

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ

1. തിരുവനന്തപുരം 

2. കൊല്ലം

3.പത്തനംതിട്ട 

4. ആലപ്പുഴ

5. കോട്ടയം

6. ഇടുക്കി

7. എറണാകുളം                കണക്കാക്കപ്പെട്ടിട്ടില്ല.

8. തൃശ്ശൂർ

9. പാലക്കാട്

10. മലപ്പുറം

11. കോഴിക്കോട്

12. വയനാട്

13. കണ്ണൂർ

14. കാസർകോട്

ശ്രദ്ധിക്കാൻ: 1. ഈ വിജ്ഞാപന പ്രകാരം ജില്ലാടിസ്ഥാനത്തിൽ ത യാറാക്കപ്പെടുന്ന റാങ്ക് പട്ടികകൾ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഏറ്റവും കുറഞ്ഞത് ഒരു വർഷവും ഏറ്റവും കൂടിയത് മൂന്നു വർഷവും നിലവിലിരിക്കും. എന്നാൽ ഒരു വർഷത്തിനു ശേഷം ഇതേ ജില്ലയിലേക്ക് ഒരു പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയാണെങ്കിൽ ആ തീയതി മുതൽ ഈ വിജ്ഞാപനപ്രകാരം തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റുകൾക്ക് പ്രാബല്യമുണ്ടായിരിക്കില്ല. ഈ വിജ്ഞാപനപ്രകാരം ജില്ലാടിസ്ഥാനത്തിൽ തയാറാക്കപ്പെടുന്ന റാങ്ക് പട്ടികകൾ പ്രാബല്യത്തിൽ വരുന്ന തീയതി മുതൽ ഈ കാലയളവിൽ കമ്മിഷന്റെ ജില്ലാ ഓഫിസുകളിൽ എഴുതി അറിയിക്കുന്ന ഒഴിവുകളിലേയ്ക്ക് ഈ ലിസ്റ്റിൽ നിന്നു നിയമനത്തിന് ശുപാർശ ചെയ്യും എന്നാൽ ഒരു റാങ്ക് ലിസ്റ്റ് നിലവിലിരിക്കുന്ന പരമാവധി മൂന്നു വർഷത്തിനുള്ളിൽ ആ ലിസ്റ്റിൽ നിന്നും ആരും നിയമനത്തിന് ശുപാർശ ചെയ്യപ്പെടുന്നില്ലെങ്കിൽ അങ്ങനെയുള്ള ലിസ്റ്റിന്റെ കാലാവധി ഒരു വർഷം കൂടിയോ ഒരാളെയെങ്കിലും നിയമനത്തിനായി ശുപാർശ ചെയ്യപ്പെടുന്നതുവ രെയോ ഏതാണ് ആദ്യം അതുവരെ ദീർഘിപ്പിക്കും. 

2.  03.01.2013 ലെ ജി. ഒ. (പി) 1/13/ എസ്. ജെ. ഡി. പ്രകാരം എൽഡി ക്ലാർക്ക് തസ്തികയ്ക്ക് എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകളുടെ 3%, കാഴ്ചക്കുറവുള്ളവർ, കേൾവിക്കുറവുള്ളവർ, ചലനശേഷി കുറവുള്ളവർ സെറിബ്രൽ പാൾസി ബാധിച്ചവർ എന്നീ വിഭാഗത്തിൽപ്പെടുന്ന ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കായി നീക്കിവച്ചിരിക്കുന്നു. റാങ്ക് ലിസ്റ്റിനോടൊപ്പം മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർഥികൾക്ക് മാത്ര മായി ഒരു പ്രത്യേക ലിസ്റ്റ് തയാറാക്കും. (ഉദ്യോഗാർഥികൾ അവരുടെ പ്രൊഫൈലിലെ ഡിക്ലറേഷൻ ലിങ്കിലും വെയിറ്റേജ് ലിങ്കിലും ഇക്കാര്യം വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം). 100 ഫ്രഷ് ഒഴിവുകൾ ഉൾപ്പെടുന്ന ഒരു യൂണിറ്റിൽ 1, 34, 67 എന്നീ ക്രമനമ്പറുകളിൽ ആ ഉദ്യോഗാർഥികളെ നിയമന ശുപാർശ ചെയ്യും. റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റിലോ സപ്ലിമെന്ററി ലിസ്റ്റിലോ ഉൾപ്പെട്ട ശാരീരിക അവശത അനുഭവിക്കുന്ന ഉദ്യോഗാർഥികൾക്കുള്ള മെറിറ്റിന്റെ അടിസ്ഥാനത്തിൽ അത്തരക്കാർക്കായുള്ള പ്രത്യേക ലിസ്റ്റിലും പരിഗണിക്കും. റാങ്ക് ലിസ്റ്റിന്റെ മെയിൻ ലിസ്റ്റ് / സപ്ലിമെന്ററി ലിസ്റ്റ് /ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക ലിസ്റ്റ് ഇവയിൽ ഏതെങ്കിലും ഒരു ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ചെയ്യപ്പെടുന്ന ഉദ്യോഗാർഥിയെ മറ്റു ലിസ്റ്റിൽ നിന്നും നീക്കം ചെയ്യും. നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം ശാരീരിക അവശത അനുഭവിക്കുന്ന ഉദ്യോഗാർഥികൾക്ക് നിലവിലെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി ഗ്രേസ് മാർക്കിനും വയസ്സിളവിനും അർഹത ഉണ്ടായിരിക്കും.

3. നേരിട്ടുള്ള നിയമനത്തിനും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും അപേക്ഷിക്കുന്നവർ ഈ രണ്ട് വിഭാഗത്തിലേയ്ക്കുള്ള അപേക്ഷകൾക്ക് ഒരേ ജില്ല തന്നെ തിരഞ്ഞെടുക്കണമെന്നില്ല. എന്നാൽ ഒരേ ജില്ലയിലേക്കോ വ്യത്യസ്ത ജില്ലകളിലേയ്ക്കോ ഇപ്രകാരം അപേക്ഷ അയയ്ക്കുന്നവർ ഓരോ വിഭാഗത്തിനും പ്രത്യേകം അപേക്ഷ  അയയ്ക്കണം. തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് ഏതെങ്കിലും ജില്ലയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ വീണ്ടും തസ്തികമാറ്റം വഴിയുള്ള എൽഡി ക്ലാർക്ക് ത സ്തികയ്ക്ക് അപേക്ഷിക്കാൻ പാടില്ല. 

നേരിട്ടുള്ള നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിലും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുള്ള പൊതു ഉദ്യോഗാർഥികളെ, അവർക്ക് ഏതെങ്കിലും ഒരു റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ചാൽ മറ്റേ റാങ്ക് ലിസ്റ്റിൽ നിന്നും നീക്കം ചെയ്യും.

4. ഈ വിജ്ഞാപനപ്രകാരം തയാറാക്കപ്പെടുന്ന റാങ്ക് പട്ടികയിൽ നിന്നും റവന്യൂ വകുപ്പിലെ സംയോജിത തസ്തികയായ ലോവർ ഡിവിഷൻ ക്ലാർക്ക് / വില്ലേജ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിനായി ശുപാർശ ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾ അവർ നേരത്തെ, ചെയിൻ സർവെ ടെസ്റ്റ് വിജയിച്ചിട്ടില്ലാത്തവരാണെങ്കിൽ അവരെ ഡിപ്പാർട്ട്മെന്റിൽ നിന്നും സർവേ ട്രെയിനിങ്ങിന് അയയ്ക്കും.

5. ഈ തസ്തികയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് എസ്എസ്എൽസി നിലവാരത്തിലുള്ള ഒരു മത്സരപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

6. കേരള സ്റ്റേറ്റ് ആർക്കൈവ്സിൽ എൽഡി ക്ലാർക്കായി നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ സമ്മതപത്രം നൽകണം. അവർ മുറ അനുസരിച്ച് മറ്റ് വകുപ്പുകളിലേയ്ക്കും നിയമനത്തിന് അർഹതയുള്ളവരായിരിക്കും. എന്നാൽ ഒരാളുടെ മുറ വരുന്നതനുസരിച്ച് സ്റ്റേറ്റ് ആർക്കൈവ്സിൽ ഒരിക്കൽ നിയമനത്തിന് ശുപാർശ ചെയ്തു കഴിഞ്ഞാൽ പിന്നെ മറ്റേതെങ്കിലും വകുപ്പുകളിലേക്കുള്ള നിയമനത്തിന് അയാളെ പരിഗണിക്കില്ല. സ്റ്റേറ്റ് ആർക്കൈവ്സിൽ ലോവർ ഡിവിഷൻ ക്ലാർക്കായി നിയമിക്കപ്പെട്ട് കഴിഞ്ഞാൽ ഓരോരുത്തർക്കും നിശ്ചിത പ്രൊബേഷൻ കാലത്ത് സർക്കാർ നിശ്ചയിക്കുന്ന ഓൾഡ് സ്ക്രിപ്റ്റിലുള്ള ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കിയിരിക്കണം.

7. പരീക്ഷ ഓരോ ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ നടത്തും. (പരീക്ഷാ കേന്ദ്രങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും). ഏതു പരീക്ഷാ കേന്ദ്രം നിർദേശിച്ചാലും ഉദ്യോഗാർഥികൾ അവിടെ പരീക്ഷയ്ക്കിരിക്കുവാൻ ബാധ്യസ്ഥരാണ്. തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ ആയതിനാൽ ഏതു ജില്ലയിലേയ്ക്കാണോ അപേക്ഷിച്ചിട്ടുള്ളത് ആ ജില്ലയ്ക്ക് വേണ്ടിയുള്ള പരീക്ഷാ കേന്ദ്രത്തിൽ മാത്രമേ അപേക്ഷകരെ പരീക്ഷയ്ക്കിരിക്കുവാൻ അനുവദിക്കുകയുള്ളൂ.

8. ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.1971 ലെ ജി. ഒ. (എം. എസ്.) 154/71/പി.ഡി. യിലെ പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായി നടക്കും. ജില്ലാടിസ്ഥാനത്തിൽ തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നും ഏതെങ്കിലുമൊരു ജില്ലയിലേക്ക് നിയമനം ലഭിക്കുന്ന വ്യക്തിക്ക് തുടർച്ചയായി സർവീസ് ആരംഭിക്കുന്ന തീയതി മുതൽ അഞ്ച് വർഷക്കാലത്തേയ്ക്ക് ആ ജില്ലയിൽ നിന്ന് മറ്റൊരു ജി ല്ലയിലേക്ക് മാറ്റം അനുവദിക്കില്ല. അഞ്ച് വർഷത്തിനു ശേഷം മറ്റേതെങ്കിലും ജില്ലയിലേയ്ക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം അതേ വകുപ്പിലെ അന്തർ ജില്ലാ സ്ഥലം മാറ്റങ്ങളുടെ കാര്യത്തിൽ 02.12.1991 ലെ ജി.ഒ. (പി) നം. 36 /91/ഉ.ഭ.പ.വ എന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും അന്തർ വകുപ്പു സ്ഥലം മാറ്റങ്ങളുടെ കാര്യത്തിൽ 06.02.2013 ലെ ജി.ഒ. (പി) നം. 5/2013/ഉ.ഭ.പ.വ. എന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും വിധേയമായിരിക്കും. എന്നാൽ 16.03.1996 ലെ ജി.ഒ. (പി) 12/96/പി. ആൻഡ് എ. ആർ.ഡി. എന്ന സർക്കാർ ഉത്തരവ് പ്രകാരം ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിലേയ്ക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിന് മേൽപ്പറഞ്ഞ നിബന്ധന ബാധകമല്ല. മേൽപ്പറഞ്ഞ ജില്ലകളിൽ നിന്നു മറ്റ് ജില്ലകളിലേയ്ക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഈ ആനുകൂല്യം അവരുടെ ഔദ്യോഗിക കാലയളവിൽ ഒരിക്കൽ മാത്രമേ ലഭിക്കൂ. ഇപ്പോൾ സർക്കാർ സർവീസിൽ ഇതേ ഉദ്യോഗത്തിന് ഇരിക്കുന്നവർ ഇതേ ഉദ്യോഗത്തിനു മറ്റൊരു ജില്ലയിലേയ്ക്ക് അപേക്ഷിക്കാൻ പാടില്ല.

9. 27.05.1971 ലെ ജി.ഒ. (എം.എസ്.) 154/71/ പി.ഡി.യിലെ വ്യവസ്ഥ അനുസരിച്ച് ആസ്ഥാന ഒഴിവുകളിലേയ്ക്കുള്ള നിയമനം ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്നും ആരംഭിക്കും. ഇപ്രകാരം നിയമിക്കപ്പെടുന്നതിന് പ്രത്യേക സമ്മതപത്രം നൽകേണ്ടതില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉദ്യോഗാർഥികൾ ആസ്ഥാന ഒഴിവുകളിലേയ്ക്ക് സ മ്മതം കൂടാതെ തന്നെ നിയമിക്കപ്പെടുവാൻ അർഹരാണ്.

നിയമനരീതി : നേരിട്ടുള്ള നിയമനം

യോഗ്യത : 

1) എസ്എസ്എൽസിയോ തത്തുല്യമായ മറ്റേതെങ്കിലും പരീക്ഷയോ വിജയിച്ചിരിക്കണം.

പ്രായം : 18-36; ഉദ്യോഗാർഥികൾ 02.01.1983 നും 01.01.2001 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി/ പട്ടികവർഗക്കാർക്കും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും. (വയസിളവിനെ സംബന്ധിച്ച മറ്റു വ്യവസ്ഥകൾക്ക് വിജ്ഞാപനത്തിലെ പാർട്ട് 2 പൊതു വ്യവസ്ഥകളിലെ രണ്ടാം ഖണ്ഡിക നോക്കുക. 

∙ സെക്രട്ടറിയേറ്റ്, കേരള പബ്ലിക് സർവീസ് കമ്മിഷൻ എന്നീ ഓഫിസുകൾ ഉൾപ്പെടെയുളള വിവിധ വകുപ്പുകളിൽ ജോലി നോക്കുന്നവരും എസ്എസ്എൽസി ജയിച്ചവരുമായ ടൈപ്പിസ്റ്റുകൾക്ക് അപേക്ഷാ തീയതിയിൽ മൊത്തം നാലു വർഷത്തിൽ കുറയാത്ത സർവീസുള്ളപക്ഷം ഈ വിജ്ഞാപന പ്രകാരം ലോവർ ഡിവിഷൻ ക്ലാർക്ക് ഉദ്യോഗത്തിന് അപേക്ഷി ക്കാം. അവർക്ക് പരമാവധി പ്രായപരിധി 40 വയസ്സ് (02.01.1979നും അതിനു ശേഷവും ജനിച്ചവരായിരിക്കണം) ആയിരിക്കും. പിന്നാക്ക വിഭാഗങ്ങൾക്ക് മൂന്നു വർഷവും പട്ടികജാതി / പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും പരമാവധി പ്രായപരിധിയിൽ ഇളവ് അനുവദിക്കും. ഈ വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണാനുകൂല്യം ലഭിക്കില്ല. ബന്ധപ്പെട്ട ഓഫിസ് / വകുപ്പ് മേധാവിയിൽ നിന്നു തങ്ങൾ ഏതു സർവീസിൽ ഉളളവരാണെന്നും എന്ത് മാത്രം സർവീസ് ദൈർഘ്യം ഉണ്ടെന്നും തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (അസ്സൽ) കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം. 

കാറ്റഗറി നമ്പർ: 208/2019

ലോവർ ഡിവിഷൻ ക്ലാർക്ക് , വിവിധം 

പാർട്ട് II (തസ്തികമാറ്റം വഴിയുള്ള നിയമനം) 

ശമ്പള നിരക്ക് : 19,000-43,600 രൂപ 

നിയമനരീതി : തസ്തികമാറ്റം വഴി കേരള സംസ്ഥാന സബോർഡിനേറ്റ് സർവീസിൽ വിവിധ വകുപ്പുകളിൽ 19,000-43,600 രൂപ ശമ്പള നിരക്കിൽ ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയിൽ (റവന്യൂ വകുപ്പിലെ ലോവർ ഡിവിഷൻ ക്ലാർക്ക് വില്ലേജ് അസിസ്റ്റന്റ് തസ്തിക ഉൾപ്പെടെ) ഉണ്ടാകുന്ന ഒഴിവുകളിൽ 10 %  05.04.2010 ലെ ജി. ഒ. (പി) നം. 12/2010/പി. ആൻഡ് എ. ആർ. ഡി. എന്ന സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാന സബോർഡിനേറ്റ് സർവീസുകളിൽ 19,000-43,600/ രൂപയിൽ താഴെ ശമ്പളനിരക്കുള്ള ത സ്തികകളിൽ സേവനം അനുഷ്ഠിക്കുന്ന ജീവനക്കാർക്ക് വേണ്ടി നീക്കിവച്ചിട്ടുള്ളതിനാൽ പ്രസ്തുത ജീവനക്കാരിൽ നിന്നു മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു. 

∙ കേരള ഗവൺമെന്റ് സബോർഡിനേറ്റ് സർവീസുകളിൽ 19,000-43,600/ രൂപയിൽ താഴെ ശമ്പളനിരക്കുള്ള തസ്തികകളിൽ ജോലി നോക്കുന്ന ജീവനക്കാർക്കു തസ്തിക മാറ്റം വഴി ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയ്ക്ക് അപേക്ഷിക്കാം. അപേക്ഷ അയയ്ക്കുന്ന തീയതിയിൽ അവർ പാർട്ട് ടൈം കണ്ടിജന്റ് സർവീസ് ഉൾപ്പെടെ ഏതെങ്കിലും ഒരു സബോർഡിനേറ്റ് സർവീസിലെ പൂർണ അംഗമോ പ്രൊബേഷൻ തൃപ്തികരമായി പൂർത്തിയാക്കിയിട്ടുള്ള ആളോ ആയിരിക്കണം. ഉദ്യോഗാർഥിയുടെ സർവീസിനെ സംബന്ധിക്കുന്ന വിവരങ്ങൾ കാണിക്കുന്ന സർട്ടിഫിക്കറ്റ് നിർദിഷ്ട ഫോമിൽ ബന്ധപ്പെട്ട ഓഫിസ് മേധാവിയിൽ നിന്നു വാങ്ങി കമ്മിഷൻ ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ മുഖേനയോ മറ്റു വിധത്തിലോ നിയമിക്കപ്പെട്ട താൽക്കാലികാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർക്ക് ഈ വിഭാഗത്തിൽ അപേക്ഷ അയയ്ക്കുന്നതിന് അർഹത ഉണ്ടായിരിക്കില്ല. തസ്തികമാറ്റം വഴിയു ള്ള നിയമനത്തിന് ഏതെങ്കിലും ജില്ലയിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർഥികൾ വീണ്ടും തസ്തികമാറ്റം വഴിയുള്ള എൽഡി ക്ലാർക്ക് തസ്തികയ്ക്ക് അപേക്ഷിക്കാൻ പാടില്ല. ലോവർ ഡിവിഷൻ ക്ലാർക്ക് തസ്തികയുടെ തസ്തികമാറ്റം വഴിയുള്ള തിരഞ്ഞെടുപ്പിനായി ഉദ്യോഗാർഥികൾ ഹാജരാക്കേണ്ട സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. (www.keralapsc.gov.in)

∙ ഈ വിഭാഗത്തിൽ അപേക്ഷ അയയ്ക്കുന്ന ഉദ്യോഗാർഥികൾ നിശ്ചിത വിദ്യാഭ്യാസ യോഗ്യത വേണമെന്ന നിബന്ധനയിൽ നിന്നും ഉയർന്ന പ്രായപരിധിയിൽ നിന്നും ഒഴിവാക്കപ്പെടും. ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾക്കുള്ള ആനുകൂല്യങ്ങൾക്ക് ഈ വിഭാഗത്തിൽപ്പെട്ടവർ അർഹരല്ല. 

∙ നേരിട്ടുള്ള നിയമനത്തിനായി അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്കും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായി അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾക്കും വേണ്ടി പ്രത്യേകം മത്സര പരീക്ഷകൾ കമ്മിഷൻ നടത്തും. പ്രസ്തുത പരീക്ഷകളുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ നേരിട്ടുള്ള നിയമനത്തിനും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും വേണ്ടി പ്രത്യേകം റാങ്ക് പട്ടികകൾ ജില്ലാടിസ്ഥാനത്തിൽ തയാറാക്കും.

തസ്തികമാറ്റം വഴിയുള്ള നിയമനത്തിന് വേണ്ടിയുള്ള പരീക്ഷയിൽ 40 % ത്തിൽ കുറയാതെ മാർക്ക് നേടുന്ന ഉദ്യോഗാർഥികൾ ഈ തസ്തികയുടെ റാങ്ക് പട്ടികയിൽ ഉൾപ്പെടാൻ അർഹത നേടും.

∙ കമ്മിഷന്റെ ജില്ലാ ഓഫിസുകളിൽ എഴുതി അറിയിക്കപ്പെടുന്ന ഒഴിവുകളിൽ 10 % ഒഴിവുകളിലേയ്ക്ക് സബോർഡിനേറ്റ് സർവീസിലെ താഴ്ന്ന വരുമാനക്കാരായ ജീവനക്കാരിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ നിയമിക്കും. തസ്തികമാറ്റം വഴിയുള്ള നിയമനമായതിനാൽ കേരള സ്റ്റേറ്റ് ആൻ‍ഡ് സബോർഡിനേറ്റ് സർവീസ് ചട്ടങ്ങളിലെ രണ്ടാം ഭാഗത്തിൽ 14 മുതൽ 17 വരെയുള്ള വകുപ്പുകളിൽ പറഞ്ഞിട്ടുള്ള സംവരണ വ്യവസ്ഥകൾ ഈ നിയമനത്തിന് ബാധകമല്ല. മുകളിൽ പറഞ്ഞ 10 % ഒഴിവുകൾ നികത്താൻ ഉദ്യോഗാർഥികൾ ലിസ്റ്റിൽ ഇല്ലാതെ വരുന്നപക്ഷം ഈ ഒഴിവുകൾ നേരിട്ടുള്ള നിയമനത്തിനു തയാറാക്കപ്പെടുന്ന റാങ്ക് പട്ടികയിൽ നിന്നു നികത്തും. തസ്തികമാറ്റം മുഖേനയുള്ള നിയമനത്തിന് തയാറാക്കപ്പെടുന്ന റാങ്ക് പട്ടികയുടെ കാലാവധിക്കുള്ളിൽ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മുഴുവൻ ഉദ്യോഗാർഥികളെയും നിയമന ശുപാർശ ചെയ്യപ്പെടാതെ വരുന്നപക്ഷം ആ ഉദ്യോഗാർഥികളെ 08.12.1989 ലെ ജി. ഒ. (പി) നം 39/89/പി ആൻഡ് എ. ആർ. ഡി. എന്ന സർക്കാർ ഉത്തരവ് പ്രകാരം അടുത്തതായി തയാറാക്കുന്ന റാങ്ക് പട്ടികയിൽ ഉയർന്ന റാങ്കുകാരായി അതേ ക്രമത്തിൽ ഉൾപ്പെടുത്തും. 

∙ നേരിട്ടുള്ള നിയമനത്തിനും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനും അപേക്ഷിക്കുന്നവർ ഈ രണ്ട് വിഭാഗത്തിലേയ്ക്കുള്ള അപേക്ഷകൾക്ക് ഒരേ ജില്ല തന്നെ തിരഞ്ഞെടുക്കണമെന്നില്ല. എന്നാൽ ഒരേ ജില്ലയിലേക്കോ വ്യത്യസ്ത ജില്ലകളിലേയ്ക്കോ ഇപ്രകാരം അപേക്ഷ അയയ്ക്കുന്നവർ ഓരോ വിഭാഗത്തിനും പ്രത്യേകം അപേക്ഷ അയയ്ക്കണം. നേരിട്ടുള്ള നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിലും തസ്തികമാറ്റം വഴിയുള്ള നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റിലും ഉൾപ്പെട്ടിട്ടുള്ള പൊതു ഉദ്യോഗാർഥികളെ, അവർക്ക് ഏതെങ്കിലും ഒരു റാങ്ക് ലിസ്റ്റിൽ നിന്നു നിയമന ശുപാർശ ലഭിച്ചാൽ മറ്റേ റാങ്ക് ലിസ്റ്റിൽ നിന്നു നീക്കം ചെയ്യും. 

∙ ഈ വിജ്ഞാപനപ്രകാരം തയാറാക്കപ്പെടുന്ന റാങ്ക് പട്ടികയിൽ നിന്നു റവന്യൂ വകുപ്പിലെ സംയോജിത തസ്തികയായ ലോവർ ഡിവിഷൻ ക്ലാർക്ക് / വില്ലേജ് അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനത്തിനായി ശുപാർശ ചെയ്യപ്പെടുന്ന ഉദ്യോഗാർഥികൾ അവർ നേരത്തെ ചെയിൻ സർവെ ടെസ്റ്റ് വിജയിച്ചിട്ടില്ലാത്തവരാണെങ്കിൽ അവരെ ഡിപ്പാർട്ട്മെന്റിൽ നിന്നും സർവെ ട്രെയിനിങ്ങിന് അയയ്ക്കും. 

∙ ഈ തസ്തികയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് നടത്തുന്നത് എസ്എസ്എൽസി നിലവാരത്തിലുള്ള ഒരു മത്സരപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

∙ കേരള സ്റ്റേറ്റ് ആർക്കൈവ്സിൽ എൽഡി ക്ലാർക്കായി നിയമനം ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ സമ്മതപത്രം നൽകണം. അവർ മുറ അനുസരിച്ച് മറ്റ് വകുപ്പുകളിലേയ്ക്കും നിയമനത്തിന് അർഹതയുള്ളവരായിരിക്കും. എന്നാൽ ഒരാളുടെ മുറ വരുന്നതനുസരിച്ച് സ്റ്റേറ്റ് ആർക്കൈവ്സിൽ ഒരിക്കൽ നിയമനത്തിന് ശുപാർശ ചെയ്തു കഴിഞ്ഞാൽ പിന്നെ മറ്റേതെങ്കിലും വകുപ്പുകളിലേക്കുള്ള നിയമനത്തിന് അയാളെ പരിഗണിക്കില്ല. സ്റ്റേറ്റ് ആർക്കൈവ്സിൽ ലോവർ ഡിവിഷൻ ക്ലാർക്കായി നിയമിക്കപ്പെട്ടു കഴിഞ്ഞാൽ ഓരോരുത്തർക്കും നിശ്ചിത പ്രൊബേഷൻ കാലത്തു സർക്കാർ നിശ്ചയിക്കുന്ന ഓൾഡ് സ്ക്രിപ്റ്റിലുള്ള ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കണം. 

∙ പരീക്ഷ ഓരോ ജില്ലയിലും വിവിധ കേന്ദ്രങ്ങളിൽ നടത്തും. (പരീക്ഷാ കേന്ദ്രങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കും). ഏതു പരീക്ഷാ കേന്ദ്രം നിർദേശിച്ചാലും ഉദ്യോഗാർഥികൾ അവിടെ പരീക്ഷയ്ക്കിരിക്കുവാൻ ബാധ്യസ്ഥരാണ്. തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ ആയതിനാൽ ഏതു ജില്ലയിലേയ്ക്കാണോ അപേക്ഷിച്ചിട്ടുള്ളത് ആ ജില്ലയ്ക്ക് വേണ്ടിയുള്ള പരീക്ഷാ കേന്ദ്രത്തിൽ മാത്രമേ അപേക്ഷകരെ പരീക്ഷയെഴുതാൻ അനുവദിക്കൂ. 

∙ ഈ വിജ്ഞാപനപ്രകാരമുള്ള തിരഞ്ഞെടുപ്പ് ജില്ലാടിസ്ഥാനത്തിൽ 27.05.1971 ലെ ജി. ഒ. (എം. എസ്.) 154/71/പി.ഡി.യിലെ പ്രത്യേക വ്യവസ്ഥകൾക്ക് വിധേയമായി നടത്തും. ജില്ലാടിസ്ഥാനത്തിൽ തയാറാക്കപ്പെടുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്ന് ഏതെങ്കിലുമൊരു ജില്ലയിലേക്ക് നിയമനം ലഭിക്കുന്ന വ്യക്തിക്ക് തുടർച്ചയായി സർവീസ് ആരംഭിക്കുന്ന തീയതി മുതൽ അഞ്ച് വർഷക്കാലത്തേയ്ക്ക് ആ ജില്ലയിൽ നിന്നു മറ്റൊരു ജി ല്ലയിലേക്ക് മാറ്റം അനുവദിക്കില്ല. അഞ്ച് വർഷത്തിനു ശേഷം മറ്റേതെങ്കിലും ജില്ലയിലേയ്ക്ക് മാറ്റം അനുവദിക്കുകയാണെങ്കിൽ ആ മാറ്റം അതേ വകുപ്പിലെ അന്തർ ജില്ലാ സ്ഥലം മാറ്റങ്ങളുടെ കാര്യത്തിൽ 02.12.1991 ലെ ജി. ഒ. (പി) നം. 36/91/ ഉ.ഭ.പ.വ എന്ന് സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും അന്തർ വകുപ്പു സ്ഥലം മാറ്റങ്ങളുടെ കാര്യത്തിൽ 06.02.2013 ലെ ജി. ഒ. (പി) നം. 5/2013/ഉ.ഭ.പ.വ. എന്ന സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്കും വിധേയമായിരിക്കും. എന്നാൽ 16. 03.1996 ലെ ജി. ഒ. (പി) 12/96/പി. ആൻഡ് എ. ആർ. ഡി. എന്ന സർക്കാർ ഉത്തരവ് പ്രകാരം ഇടുക്കി, കാസർകോട്, വയനാട് ജില്ലകളിലേയ്ക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിന് മേൽ പറഞ്ഞ നിബന്ധന ബാധകമല്ല. മേൽ പറഞ്ഞ ജില്ലകളിൽ നിന്നു മറ്റു ജില്ലകളിലേയ്ക്ക് സ്ഥലം മാറ്റം ലഭിക്കുന്നതിന് ഈ ആനുകൂല്യം ലഭിക്കുന്നതല്ല. ഈ ആനുകൂല്യം അവരുടെ ഔദ്യോഗിക കാലയളവിൽ ഒരിക്കൽ മാത്രമേ ലഭിക്കൂ. ഇപ്പോൾ സർക്കാർ സർവീസിൽ ഇതേ ഉദ്യോഗത്തിന് ഇരിക്കുന്നവർ ഇതേ ഉദ്യോഗത്തിനു മറ്റൊരു ജില്ലയിലേയ്ക്ക് അപേക്ഷിക്കുവാ ൻ പാടില്ല. 

∙  27.05.1971 ലെ ജി. ഒ. (എം. എസ്.) 154/71/പി. ഡി. യിലെ വ്യവസ്ഥ അനുസരിച്ച് ആസ്ഥാന ഒഴിവുകളിലേയ്ക്കുള്ള നിയമനം ജില്ലാടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് ആരംഭിക്കും. ഇപ്രകാരം നിയമിക്കപ്പെടുന്നതിന് പ്രത്യേകം സമ്മതപത്രം നൽകേണ്ടതില്ല. റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഉദ്യോഗാർഥികൾ ആസ്ഥാന ഒഴിവുകളിലേയ്ക്ക് സമ്മതം കൂടാതെ തന്നെ നിയമിക്കപ്പെടുവാൻ അർഹരാണ്.

ജനറൽ റിക്രൂട്‌മെന്റ്        സംസ്‌ഥാനതലം

കാറ്റഗറി നമ്പർ: 189/ 2019 

ഹെഡ് ഓഫ് സെക്ഷൻ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്

സാങ്കേതിക വിദ്യാഭ്യാസം 

ശമ്പളം: 42,500 – 87,000 രൂപ 

ഒഴിവ് : 03 

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായം : 20-41, ഉദ്യോഗാർഥികൾ 02/01/1978 നും 01-01-1999 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ) പട്ടികജാതി, പട്ടികവർഗ്ഗം, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും.

യോഗ്യതകൾ : ഒരു അംഗീകൃത സർവകലാശാലയിൽ നിന്നു റഗുലർ വിദ്യാഭ്യാസത്തിലൂടെ കൊമേഴ്സിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഗവൺമെന്റ് ഗവൺമെന്റ് അംഗീകൃത AICTE/UGC അംഗീകാരമുള്ള പോളിടെക്നിക് /കോളജുകളിൽ കൊമേഴ്സിൽ അല്ലെങ്കിൽ കൊമേഴ്സ്യൽ പ്രാക്ടീസിൽ ലക്ചറർ ആയുള്ള അഞ്ച് വർഷത്തെ അധ്യാപന പരിചയം. (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ (www.keralapsc.gov.in)  വിജ്ഞാപനം കാണുക) 

കാറ്റഗറി നമ്പർ: 190/2019

സയന്റിഫിക് അസിസ്റ്റന്റ് 

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് 

ശമ്പളം: 36,600-79,200 രൂപ

ഒഴിവ് : 02 

നിയമനരീതി: നേരിട്ടുള്ള നിയമനം

പ്രായം : 20-41, ഉദ്യോഗാർഥികൾ 02.01.1978 നും 01.01.1999 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ടു തീയതികളും ഉൾപ്പെടെ) പട്ടികജാതി/പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസിളവ് ഉണ്ടാകും. 

യോഗ്യതകൾ : 1) അനലിറ്റിക്കൽ കെമിസ്ട്രിയിലുള്ള ഒന്നാം ക്ലാസ് അല്ലെങ്കിൽ രണ്ടാം ക്ലാസ് ബിരുദാനന്തര ബിരുദം.

2) ഗവൺമെന്റ് അംഗീകാരമുള്ള ഏതെങ്കിലും ലബോറട്ടിയിൽ നിന്നു കെമിക്കൽ അനാലിസിസ് അല്ലെങ്കിൽ ടെസ്റ്റിങ് ഓഫ് ഇൻഡീജീനസ് മെഡിസിനിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തി പരിചയം. (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക)

കാറ്റഗറി നമ്പർ: 191/2019 

ട്രെയിനിങ് ഓഫിസർ, പട്ടികവർഗ വികസനം

ശമ്പളം: 35,700-75,600 രൂപ 

ഒഴിവ് : 01 

നിയമന രീതി : നേരിട്ടുള്ള നിയമനം. 

പ്രായം: 18-36; ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001 നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് അനുവദനീയമായ വയസിളവ് ഉണ്ടായിരിക്കും.

യോഗ്യതകൾ :  1. കേരള ഗവൺമെന്റിന്റെ കീഴിലുള്ള ടെക്നിക്കൽ എജ്യൂക്കേഷൻ ബോർഡ് നൽകുന്ന എൻജിനീയറിങ്ങിന്റെ ഏതെങ്കിലും വിഭാഗത്തിലുള്ള ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യയോഗ്യത.

2. സർക്കാർ/പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ഇൻഡസ്ട്രിയിൽ സൂപ്പർവൈസർ/ ഇൻസ്ട്രക്ടർ/ ട്രേഡ് ഇൻസ്ട്രക്ടർ എന്നീ മേഖലയിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.

 (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.) 

കാറ്റഗറി നമ്പർ: 192/2019 

എൻജിനീയറിങ് അസിസ്റ്റന്റ് (ഇലക്ട്രോണിക്സ്)/

പൊതുമരാമത്ത് വകുപ്പ് (ഇലക്ട്രോണിക്സ് വിങ്) 

ശമ്പളം: 26,500-56,700 രൂപ

ഒഴിവ് : 1 

നിയമന രീതി: നേരിട്ടുള്ള നിയമനം 

പ്രായം: 19-36. ഉദ്യോഗാർഥികൾ 02.01.1983 നും 01.01.2000നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടിക വർഗം, മറ്റു പിന്നാക്കം എന്നീ വിഭാഗങ്ങളിലുള്ളവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. പൊതുമരാമത്ത് വകുപ്പിൽ സേവനമനുഷ്ഠിക്കുന്ന പ്യൂൺ തസ്തികയിലുള്ളവർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. എന്നാൽ യാതൊരു കാരണവശാലും ഉയർന്ന പ്രായപരിധി 01. 01. 2019ൽ 50 കവിയാൻ പാടില്ല.

യോഗ്യതകൾ : 

എ) എസ്എസ്എൽസിയോ തത്തുല്യമായ പരീക്ഷയോ വിജയിച്ചിരിക്കണം.

കൂടാതെ 

ബി) താഴെ പറയുന്നവയിൽ ഏതെങ്കിലും ഒരു സാങ്കേതിക യോഗ്യത ഉണ്ടായിരിക്കണം. 

1) റേഡിയോ എൻജിനീയറിങ്ങിലോ ടെലികമ്യൂണിക്കേഷനിലോ കേരള ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ഡിപ്ലോമ.

അല്ലെങ്കിൽ 

2) സർക്കാർ അംഗീകൃത സാങ്കേതിക സ്കൂളുകളിൽ വയർലെസ്, ടെലഗ്രാഫി, റേഡിയോ എൻജിനീയറിങ് എന്നിവ പാഠ്യ വിഷയങ്ങളായിട്ടുള്ള മൂന്നു വർഷ ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമ.

അല്ലെങ്കിൽ 

3) ഇൻഡസ്ട്രീസ് ആൻഡ് കൊമേഴ്സ് ഡയറക്ടർ, മദ്രാസ് നൽകിയിട്ടുള്ള റേഡിയോ സർവീസിങ് ആൻഡ് മെയിന്റനൻസിലുള്ള ഇൻഡസ്ട്രിയൽ സ്കൂൾ ലീവിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അല്ലെങ്കിൽ 

4) ബാംഗ്ലൂരിലെ ശ്രീ ജയരാമചന്ദ്ര ഒക്കുപേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് നൽകുന്ന റേഡിയോ സർവീസിങ് ആൻഡ് മെയിന്റനൻസ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത.

അല്ലെങ്കിൽ 

5) ലണ്ടനിലെ സിറ്റി ആന്റ് ഗിൽഡ്സ് ഇൻസ്റ്റിറ്റ്യൂട്ട്, റേഡിയോ എൻജിനീയറിങ്ങിലോ, അനുബന്ധ വിഷയങ്ങളിലോ നടത്തുന്ന പരീക്ഷയുടെ ഫൈനലോ, ഇന്റർ മീഡിയറ്റോ പാസായിരിക്കുകയും ഗവൺമെന്റ് അംഗീകാരമുള്ള ഏതെങ്കിലും ഇൻസ്റ്റിറ്റ്യൂട്ടിലോ ലോകപ്രശസ്ത സ്ഥാപനത്തിലോ, റേഡിയോ സർവീസിങ്ങിൽ അഞ്ച് വർഷത്തെ പരിചയം നേടിയിരിക്കുകയും വേണം. 

അല്ലെങ്കിൽ 

6) ഏതെങ്കിലും അംഗീകൃത സ്കൂളിൽ നിന്നുമുള്ള ഇലക്ട്രിക്കൽ എൻജിനീയറിങ് സർട്ടിഫിക്കറ്റും ഏതെങ്കിലും പ്രശസ്ത സർക്കാർ അംഗീകൃത സ്ഥാപനത്തിലെ റേഡിയോ സർവീസിങ്ങിൽ മൂന്നു വർഷത്തെ പ്രായോഗിക പരിചയവും ഉണ്ടായിരിക്കണം.

അല്ലെങ്കിൽ 

7) ടെക്നിക്കൽ എജ്യൂക്കേഷൻ ഡിപ്പാർട്മെന്റ് നൽകിയിട്ടുള്ള ഡിപ്ലോമ ഇൻ ഇലക്ട്രോണിക്സ് (മൂന്നു വർഷ കോഴ്സ്).

∙ ഡിപ്ലോമ ലഭിച്ചിട്ടുള്ളവർക്ക് മുൻഗണന നൽകും.

∙ പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. 

കാറ്റഗറി നമ്പർ: 193/ 2019

മോഡല്ലർ, മെഡിക്കൽ വിദ്യാഭ്യാസം

ശമ്പളം: 25,200-54,000 രൂപ 

ഒഴിവ് : ഒന്ന്

നിയമന രീതി: നേരിട്ടുള്ള നിയമനം.

പ്രായം: 19-36; ഉദ്യോഗാർഥികൾ 02.01.1983നും 01.01.2000 നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടികവർഗം , മറ്റ് പിന്നാക്ക വിഭാഗം എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടാകും. 

യോഗ്യതകൾ: 1. എസ്എസ്എൽസി പാസ്സായിരിക്കണം. 

2. സ്കൾപ്ചറിലും മോഡലിങ്ങിലും ഉള്ള ഡിപ്ലോമ.

കാറ്റഗറി നമ്പർ: 194/ 2019 

ഇൻസ്ട്രക്ടർ (ലെതർ വർക്ക്സ്), സാമൂഹ്യനീതി വകുപ്പ് 

ശമ്പളം:  19,000-43,600 രൂപ 

ഒഴിവ് : ഒന്ന് 

നിയമന രീതി. : നേരിട്ടുള്ള നിയമനം 

പ്രായം: 18-36. ഉദ്യോഗാർഥികൾ 02.01.1983 നും 01.01.2001 നും ഇടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ :  

1) എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം.

2) ലെതർ ടെക്നോളജിയിൽ ഡിപ്ലോമ

അല്ലെങ്കിൽ കേന്ദ്ര ഗവൺമെന്റോ, ഏതെങ്കിലും സംസ്ഥാന ഗവൺമെന്റോ അംഗീകരിച്ച ലെതർ വർക്സിലുള്ള സർട്ടിഫിക്കറ്റ്. 

പ്രൊബേഷൻ :  ജോലിയിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷക്കാല സേവനത്തിനിടയിൽ ആകെ രണ്ടു വർഷം പ്രൊബേഷനിൽ ആയിരിക്കും.

കാറ്റഗറി നമ്പർ: 195/2019 

മാർക്കറ്റിങ് എക്സിക്യൂട്ടീവ് , കേരള വിനോദ 

സഞ്ചാര വികസന കോർപറേഷൻ ലിമിറ്റഡ് 

ശമ്പളം: 18,740-33,680 രൂപ 

ഒഴിവ് : 02 

നിയമന രീതി : നേരിട്ടുള്ള നിയമനം 

പ്രായം: 18-36, ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001 നു മിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ) . മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെ ട്ടവർക്കും നിയമാനുസൃത വയസിളവുണ്ടായിരിക്കും. 

യോഗ്യതകൾ : ഒരു അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ, മാർക്കറ്റിങ് പ്രത്യേക വിഷയമായി പഠിച്ചു നേടിയ എംബിഎ ബിരുദം.

അല്ലെങ്കിൽ 

ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള, ഏതെങ്കിലും വിഷയത്തിലെ എംബിഎ ബിരുദവും കൂടെ മാർക്കറ്റിങ് വിഷയത്തിൽ നേടിയ ബിരുദാനന്തര ഡിപ്ലോമയും ഉണ്ടായിരിക്കണം . 

കാറ്റഗറി നമ്പർ: 196/2019

ഇലക്ട്രീഷ്യൻ ഗ്രേഡ് II ,

കേരള പബ്ലിക് സർവീസ് കമ്മിഷൻ 

ശമ്പളം: 18,000-41,500 രൂപ

ഒഴിവ് :ഒന്ന് 

നിയമനരീതി : നേരിട്ടുള്ള നിയമനം. 

പ്രായം : 18-36. ഉദ്യോഗാർഥികൾ 02.01.1983 നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗം, വിധവകൾ എന്നിവർക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ: 1. എസ്എസ്എൽസി പാസ്സായിരിക്കണം. 

2. വയർമാൻ അഥവാ ഇലക്ട്രീഷ്യൻ ഗ്രേഡിലുള്ള നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്

3. നിലവിലുള്ള വയർമാൻ ലൈസൻസ് ഉണ്ടായിരിക്കണം.

കാറ്റഗറി നമ്പർ: 197/2019 

ക്ലാർക്ക് ഗ്രേഡ് l 

കേരള സ്റ്റേറ്റ് കോ- ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്

- പാർട്ട് 1 (ജനറൽ കാറ്റഗറി)

ശമ്പളം: 16,090-49,990 രൂപ .

ഒഴിവ് : പ്രതീക്ഷിത ഒഴിവുകൾ 

നിയമനരീതി: നേരിട്ടുള്ള നിയമനം. 

പ്രായം: 18-40. ഉദ്യോഗാർഥികൾ 02/01/ 1979നും 01/01/2001 നുമിടയിൽ ജനിച്ചവരായിരിക്കണം  (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർ ക്കും നിയമാനുസൃതം അനുവദനീയമായ വയസ്സിളവ് ലഭിക്കും. 

യോഗ്യതകൾ: A. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നു കോ ഓപ്പറേഷൻ ഐശ്ചിക വിഷയത്തോടു കൂടിയ കോമേഴ്സ് ബിരുദം. 

അല്ലെങ്കിൽ 

B. (i) അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും (ii) കോഓപ്പറേഷനിൽ ഹയർ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യതയും (കേരളത്തിലെ സ്റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയനും നൽകുന്ന HDC അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ് നൽകുന്ന HDC/HDCM)

അല്ലെങ്കിൽ സബോർഡിനേറ്റ് (ജൂനിയർ) പഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (JDC) വിജയകരമായി പൂർത്തിയാക്കിയിരിക്കണം.

അല്ലെങ്കിൽ 

C. കോഓപ്പറേഷൻ ഓപ്ഷനൽ സബ്ജെക്ടോടു കൂടിയ റൂറൽ സർവീസിലുള്ള ഡിപ്ലോമ.

അല്ലെങ്കിൽ 

D. കേരള അഗ്രിക്കൾച്ചറൽ സർവകലാശാലയിൽ നിന്നു ബി.എസ്.സി. കോഓപ്പറേഷൻ ആൻഡ് ബാങ്കിങ് ബിരുദം.

കാറ്റഗറി നമ്പർ: 198/2019

ക്ലാർക്ക് ഗ്രേഡ് I

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്

- വിഭാഗം II (സൊസൈറ്റി കാറ്റഗറി)

ശമ്പളം 16,090-49,990 രൂപ

ഒഴിവ്: ഒന്ന്

നിയമനരീതി : 

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അഫിലിയേറ്റ് ചെയ്ത മെമ്പർ സൊസൈറ്റികളിൽ സ്ഥിരമായി ജോലി ചെയ്തു വരുന്നവരും നിശ്ചിത യോഗ്യതയുള്ളവരുമായ ജീവനക്കാരിൽ നിന്നും നേരിട്ടുള്ള നിയമനം. 

പ്രായം :18-50, ഉദ്യോഗാർഥികൾ 02/01/ 1969നും 01/01/2001നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). 

യോഗ്യതകൾ: 

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ അഫിലിയേ റ്റ് ചെയ്തിട്ടുള്ള മെമ്പർ സൊസൈറ്റികളിൽ ഏതെങ്കിലും തസ്തികയിൽ 3 വർഷത്തിൽ കുറയാത്ത റഗുലർ സർവീസ് ഉള്ളവരും നിശ്ചിത യോഗ്യതയുള്ളവരുമായിരിക്കണം. അത്തരക്കാർ അപേക്ഷ തീയതിയിലും നിയമന തീയതിയിലും മെമ്പർ സൊസൈറ്റി സർവീസിൽ തുടരുന്നവരുമായ സ്ഥിരം ജീവനക്കാരുമായിരിക്കണം. .

 A. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും കോ ഓപ്പറേഷൻ ഐശ്ചിക വിഷയത്തോടു കൂടിയ കൊമേഴ്സ് ബിരുദം.

അല്ലെങ്കിൽ 

B (i) അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും (i) കോഓപ്പറേഷനിൽ ഹയർ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യതയും (കേരളത്തിലെ സ്റ്റേറ്റ് കോഓപ്പറേറ്റീവ് യൂണിയൻ നൽകുന്ന HDC അല്ലെങ്കിൽ നാഷനൽ കൗൺസിൽ ഫോർ കോഓപ്പറേറ്റീവ് ട്രെയിനിങ് നൽകുന്ന HDC/HDCM)

അല്ലെങ്കിൽ സബോർഡിനേറ്റ് (ജൂനിയർ) പഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (JDC) വിജയകരമായി പൂർത്തിയാക്കിയിരിക്കണം:

അല്ലെങ്കിൽ 

C. കോഓപ്പറേഷൻ ഓപ്ഷനൽ സബ്ജക്ടോടു കൂടിയ റൂറൽ സർവീസിലുള്ള ഡിപ്ലോമ.

അല്ലെങ്കിൽ 

D. കേരള അഗ്രിക്കൾച്ചറൽ സർവകലാശാലയിൽ നിന്നു ബിഎസ്‌സി കോഓപ്പറേഷൻ ആൻഡ് ബാങ്കിങ് ബിരുദം.

(സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക)

കാറ്റഗറി നമ്പർ: 199/ 2019 

അനലിസ്റ്റ് ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ് 

ശമ്പളം: 15,225-24,700 രൂപ 

ഒഴിവ്: 02 

നിയമനരീതി : നേരിട്ടുള്ള നിയമനം 

പ്രായം: 18-36, ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നുമിടയിൽ ജനിച്ച വരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി | പട്ടികവർഗ/മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ ഇളവ് അനുവദിക്കും. 

യോഗ്യതകൾ :  (1) ബിഎസ്‌സി കെമിസ്ട്രി അഥവാ തത്തുല്യം. 

(2) ഇന്ത്യൻ കമ്പനീസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത ഒരു മാനുഫാക്ചറിങ് കമ്പനിയിൽ കെമിക്കൽസ്, ലാറ്റക്സ് എന്നിവയുടെ ടെസ്റ്റിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക)

കാറ്റഗറി നമ്പർ: 200/ 2019 

മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ)

ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ് 

ശമ്പളം: 11,825-18,575 രൂപ 

ഒഴിവ് : ഒന്ന് ‌

നിയമനരീതി : നേരിട്ടുള്ള നിയമനം 

പ്രായം : 18-36 ,ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നുമിടയിൽ ജനിച്ചവരായിരിക്കണം. (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി പട്ടികവർഗ/മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് അർഹമായ ഇളവ് അനുവദിക്കും. യോഗ്യതകൾ : 1) എസ്എസ്എൽസി ജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം 

2) എൻറ്റിസി (ഇലക്ട്രീഷ്യൻ)

3) സാധുതയുള്ള വയർമാൻ ലൈസൻസ് ഉണ്ടായിരിക്കണം.

4) ഒരു റജിസ്റ്റേഡ് സ്ഥാപനത്തിൽ നിന്ന് ഇലക്ട്രിക്കൽ ഉപകരണങ്ങളുടേയും ടെക്സ്റ്റൈൽ മെഷീനറിയുടെയും പരിപാലനത്തിൽ ലഭിച്ച 3 വർഷത്തിൽ കുറയാതെയുള്ള പരിചയം. ഇതു ബന്ധപ്പെട്ട ട്രേഡിൽ എൻറ്റിസി ലഭിച്ചതിന് ശേഷം നേടിയതായിരിക്കണം. (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക)

കാറ്റഗറി നമ്പർ: 201/ 2019

അസിസ്റ്റന്റ് ഗ്രേഡ് II , കേരള സംസ്ഥാന കശുവണ്ടി 

വികസന കോർപറേഷൻ ലിമിറ്റഡ് 

ശമ്പളം: 11,365-17,515 രൂപ 

ഒഴിവ് : ഒന്ന് (ഫാക്ടറി ക്ലാർക്കുമാരിൽ നിന്നുള്ള വകുപ്പുതല നിയമനം) 

നിയമനരീതി : കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷനിലെ ഫാക്ടറി ക്ലാർക്കുമാരിൽ നിന്നുള്ള തസ്തികമാറ്റം വഴിയുള്ള നിയമനം.

പ്രായം : ഉയർന്ന പ്രായപരിധി ഈ തസ്തികയുടെ നിയമനത്തിന് ബാധകമല്ല. യോഗ്യതകൾ : 

1. എസ്എസ്എൽസി ജയിച്ചിരിക്കണം.

2. കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷനിലെ ഫാക്ടറി ക്ലർക്ക് തസ്തികയിൽ നാല് വർഷം സേവനം പൂർത്തിയാക്കിയിരിക്കണം, (സർീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക)

കാറ്റഗറി നമ്പർ: 202/ 2019

കാത്ത് ലാബ് ടെക്നീഷ്യൻ ,മെഡി.വിദ്യാഭ്യാസ സർവീസ് 

ശമ്പളം: 10,790-18,000 രൂപ 

ഒഴിവ് : 03 

നിയമന രീതി : നേരിട്ടുള്ള നിയമനം

പ്രായം: 18-36, ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് അനുവദനീയമായ വയസ്സിളവ് ഉണ്ടായിരിക്കും. 

യോഗ്യതകൾ: 1. സയൻസ് വിഷയത്തിൽ പ്ലസ്ടു. 

2. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള കാർഡിയോ വാസ്കുലർ ടെക്നോളജി കോഴ്സിലുള്ള ബിരുദമോ തത്തുല്യ യോഗ്യതയോ നേടിയിരിക്കണം. അല്ലെങ്കിൽ കാർഡിയോ വാസ്കുലർ ടെക്നോളജി കോഴ്സിലുള്ള ഡിപ്ലോമയുടെ കൂടെ, സർക്കാർ മെഡിക്കൽ കോളജ് / എസ്.സി.ടി ഐ.എം.എസ്.ടി./ സർക്കാർ ആരോഗ്യ സർവീസ്/ പ്രതിരോധ മേഖലയിലെ ഹോസ്പിറ്റൽ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ/ റെയിൽവേ/ ഇഎസ്ഐ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.

3. കേരള പാരാമെഡിക്കൽ കൗൺസിലിലുള്ള രജിസ്ട്രേഷൻ.

കാറ്റഗറി നമ്പർ: 203/2019

ലാബ് ടെക്നീഷ്യൻ , മീറ്റ് പ്രോഡക്ട് ഓഫ് ഇന്ത്യ ലിമിറ്റഡ് ‌

ശമ്പളം: 9940-16,580 രൂപ

ഒഴിവ് : ഒന്ന് 

നിയമന രീതി : 1 : നേരിട്ടുള്ള നിയമനം 

പ്രായം : 18-36, ഉദ്യോഗാർഥികൾ 02.01. 1983നും 01.01.2001 നു മിടയിൽ ജനിച്ചവരായിരിക്കണം  (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും വയസിളവുണ്ടാകും. 

യോഗ്യതകൾ : 1) പന്ത്രണ്ടാം ക്ലാസ് അഥവാ തത്തുല്യ പരീക്ഷ പാസായിരിക്കണം. 

2) എ) കേരള സർക്കാരിന്റെ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് നടത്തുന്ന മെഡിക്കൽ ലബോറട്ടറി ടെക്നോളജി ഡിപ്ലോമ (DMLT) അഥവാ തത്തുല്യയോഗ്യതയും

ബി) കേന്ദ്ര-സംസ്ഥാന സർക്കാർ സർവീസ് അല്ലെങ്കിൽ പൊതു മേഖലാ സ്ഥാപനം അല്ലെങ്കിൽ റജിസ്റ്റേഡ് സ്വകാര്യ സ്ഥാപനത്തിൽ നിന്നു മീറ്റ് അല്ലെങ്കിൽ ഫുഡ് അനാലിസിസിലുള്ള 3 വർഷത്തെ പരിചയവും.

അല്ലെങ്കിൽ

3) അംഗീകൃത സർവകലാശാലയിൽ നിന്നു ന്യൂട്രിഷൻ ആൻഡ് ഡയറ്റിങ്ങിലുള്ള ബിഎസ്‌സി ബിരുദം അഥവാ തത്തുല്യ യോഗ്യത.

 (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക) 

കാറ്റഗറി നമ്പർ: 204/ 2019 

എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് Ill 

കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ്

ശമ്പളം :5250-8390 രൂപ (PR) 

ഒഴിവ് : 04 

നിയമന രീതി: നേരിട്ടുള്ള നിയമനം 

പ്രായം: 18-36, ഉദ്യോഗാർഥികൾ 02.01.1983നും 01.01.2001നു മിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി / പട്ടിക വർഗ വിഭാഗത്തിൽ ഉൾപ്പെ ട്ടവർക്കും നിയമാനുസൃത വയസിളവുണ്ടാകും. 

യോഗ്യതകൾ : സിവിൽ എൻജിനീയറിങ് (കെജിസിഇ)

അല്ലെങ്കിൽ ഡ്രാഫ്റ്റ്സ്മാൻ സിവിൽ (എൻറ്റിസി) 

കാറ്റഗറി നമ്പർ: 205/ 2019 

ഫാർമസിസ്റ്റ് ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ)

കേരള സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് എസ്‌സി /

എസ്ടി ഡവലപ്മെന്റ് കോഓപ്പറേറ്റീവ് ലിമിറ്റഡ്

പാർട്ട് 1 (ജനറൽ കാറ്റഗറി) 

ശമ്പളം: 4990-7990 രൂപ (PR)

ഒഴിവ് : ഒന്ന് 

നിയമനരീതി : നേരിട്ടുള്ള നിയമനം 

പ്രായം: 18-40. ഉദ്യോഗാർഥികൾ 02/01/ 1979നും 01/01/2001നുമിടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും അനുവദനീയമായ വയസ്സിളവ് ലഭിക്കും. യോഗ്യതകൾ: 

1) എസ്എസ്എൽസി പാസായിരിക്കണം. 

2) ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ആയുർവേദ കമ്പോണ്ടർ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.

അല്ലെങ്കിൽ വൈദ്യശാസ്ത്രി സർട്ടിഫിക്കറ്റ് (ട്രാവൻകൂർ) 

കാറ്റഗറി നമ്പർ: 206/ 2019 

ഫാർമസിസ്റ്റ് (ക്വാളിറ്റി കൺട്രോൾ ഇൻസ്പെക്ടർ) 

കേരള സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് എസ്‌സി / 

എസ്ടി ഡവലപ്മെന്റ് കോഓപ്പറേറ്റീവ്

 ലിമിറ്റഡ്- പാർട്ട് II (സൊസൈറ്റി കാറ്റഗറി) 

ശമ്പളം: 4990-7990  രൂപ (PR) 

ഒഴിവ് : പ്രതീക്ഷിത ഒഴിവുകൾ 

നിയമനരീതി : നേരിട്ടുള്ള നിയമനം 

പ്രായം : 18-50. ഉദ്യോഗാർഥികൾ 02/01/1969 നും 01/01/2001നുമിടയിൽ ജനിച്ചവരായിരിക്കണം  (രണ്ടു തീയതികളും ഉൾപ്പെടെ)

യോഗ്യതകൾ: 1) കേരള സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് എസ്‌സി/എസ്ടി ഡവലപ്മെന്റ് കോഓപ്പറേറ്റീവ് ലിമിറ്റിഡിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ളതും അംഗമായിട്ടുള്ളതുമായ സഹകരണ സംഘത്തിൽ ഏതെങ്കിലും തസ്തികയിൽ മൂന്നു വർഷത്തിൽ കുറയാത്ത റഗുലർ സർവീസ് ഉള്ളവരും അത്തരക്കാർ അപേക്ഷാ തീയതിയിലും നിയമന തീയതിയിലും മെമ്പർ സർവീസിൽ തുടരുന്നവരുമായിരിക്കണം. 

2) എസ്എസ്എൽസി പാസായിരിക്കണം.

3) ഗവൺമെന്റ് അംഗീകരിച്ചിട്ടുള്ള ആയുർവേദ കമ്പോണ്ടർ സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം .

അല്ലെങ്കിൽ വൈദ്യശാസ്ത്രി സർട്ടിഫിക്കറ്റ് (ട്രാവൻകൂർ) 

(സർവീസ് സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക) 

കാറ്റഗറി നമ്പർ: 209/ 2019 

ഇലക്ട്രിക്കൽ വൈൻഡർ, ആരോഗ്യം 

ശമ്പളം:  18,000-41,500 രൂപ

ഒഴിവ് : ജില്ലാടിസ്ഥാനത്തിൽ :

കോഴിക്കോട് (ഒന്ന്) 

നിയമന രീതി : നേരിട്ടുള്ള നിയമനം. 

പ്രായം: 19-36. ഉദ്യോഗാർഥികൾ 02.01. 1983നും 01.01.2000നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ടു തീയതികളും ഉൾപ്പെടെ). മറ്റു പിന്നോക്ക വിഭാഗത്തിൽപ്പെട്ടവർക്കും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിലുള്ളവർക്കും നി യമാനുസൃത ഇളവുണ്ടായിരിക്കും. 

യോഗ്യതകൾ : 

1) എസ്എസ്എൽസി വിജയിച്ചിരിക്കണം. 

2) ഇലക്ട്രീഷ്യൻ ഗ്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ്.

3) സാങ്കേതിക യോഗ്യതയായ എൻറ്റിസി നേടിയതിനു ശേഷം ഇലക്ട്രിക്കൽ ഇൻസ്റ്റലേഷൻ, മോട്ടോർ വൈൻഡിങ്, വാട്ടർ സ്റ്റിൽ സ്റ്റെറിലൈസേഴ്സ്, ഹീറ്റേഴ്സ് എന്നിവയുടെ മെയിന്റനൻസിലും റിപ്പയേഴ്സിലും ഒരു സ്ഥാപനത്തിൽ നിന്നു ഏറ്റവും കുറഞ്ഞത് അഞ്ചു വർഷത്തെ പരിചയം നേടിയിരിക്കണം. പരിചയം നേടുന്നത് സർക്കാർ/അർധ സർക്കാർ സ്ഥാപനത്തിൽ നിന്നല്ലാതെ മറ്റു സ്ഥാപനത്തിൽ നിന്നോ വർക്ക് ഷോപ്പിൽ നിന്നോ ആണെങ്കിൽ അത് കമ്പനി ആക്ട്, എസ്.എസ്.ഐ ആക്ട് അല്ലെങ്കിൽ കോഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം റജിസ്റ്റർ ചെയ്തിരിക്കണം.

(പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃകയ്ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക) 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com