ADVERTISEMENT

സ്വയംതൊഴിൽ സംരംഭമായി ഓൺലൈൻ ബിസിനസ് സാധ്യതകൾ ഏറെയുണ്ട്, ഇക്കാലത്ത്. അതിൽ അതിവേഗം വളരുന്ന മേഖലയാണു ഡിജിറ്റൽ മാർക്കറ്റിങ്. കംപ്യൂട്ടറിന്റെ അടിസ്ഥാനവിവരങ്ങൾ അറിയുന്നവർക്കു ശോഭിക്കാവുന്ന മേഖലയാണിത്. ഉൽപന്നങ്ങൾ/സേവനങ്ങൾ എന്നിവ നൽകുന്നവർക്കും ലഭിക്കുന്നവർക്കും അനുയോജ്യമായ പ്ലാറ്റ്ഫോം ഉണ്ടാക്കുകയാണ് ഇതിൽ പ്രധാനം. 

ആശയം 
ഉൽപന്നങ്ങൾ നിർമിക്കണമെന്നില്ല. വാങ്ങണമെന്നും വിൽക്കണമെന്നുമില്ല. വിൽക്കാൻ ഉപയോഗിക്കുന്ന ഉൽപന്നങ്ങളുടെ ഗുണമേൻമ ഉപഭോക്താക്കളിൽ എത്തിക്കുകയാണു ചെയ്യേണ്ടത്. സെർച്ച് എൻജിൻ ഒപ്റ്റിമൈസേഷൻ, മാർക്കറ്റിങ് ഓട്ടമേഷൻ, ബിഹേവിയറൽ മാർക്കറ്റിങ് തുടങ്ങിയവ ആശയഘട്ടത്തിലെ പ്രധാന ഘടകങ്ങളാണ്. ഇവയ്ക്കാവശ്യമായ സോഫ്റ്റ്‌വെയർ ടൂളുകൾ ലഭ്യമാണ്. അവ സമ്പാദിച്ച് കമ്പനികളെ പ്രമോട്ട് ചെയ്യുകയാണ് അടിസ്ഥാനപരമായി ചെയ്യേണ്ടത്. 

വിപണി 
ഡിജിറ്റൽ മാർക്കറ്റിങ്ങിനു നല്ല വിപണിയുണ്ട്. ഇത് അനുദിനം വളരുകയുമാണ്. ടൂറിസം, ഐടി, രാജ്യാന്തര ചാരിറ്റി സംഘടനകൾ, സൂക്ഷ്മ–ചെറുകിട വ്യവസായ–നിർമാണ സ്ഥാപനങ്ങൾ, ഹോം നഴ്സിങ്, ബുക്സ്, മറ്റു പ്രസിദ്ധീകരണങ്ങൾ, പഠനോപകരണങ്ങൾ, ആരോഗ്യസംരക്ഷണം, പ്രദർശനങ്ങൾ, ഗ്രാഫിക്സ്, കണ്ടന്റ് റൈറ്റിങ് തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയമായ വിപണി ലഭ്യമാണ്. ജൈവ കാർഷികോൽപന്ന വിൽപനയിലും ഡിജിറ്റൽ വിപണിക്കു നല്ല സാധ്യതയുണ്ട്. 

സൗകര്യം 
വളരെ കുറവ് അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിച്ച് ഇത്തരം പ്രവൃത്തികൾ ഏറ്റെടുക്കാം. ഓഫിസ് പോലും വേണമെന്നില്ല. വീട്ടിലിരുന്നു യാത്രയ്ക്കിടയിലും ബിസിനസ് നടത്താം. ഒരു കംപ്യൂട്ടറും (അല്ലെങ്കിൽ ലാപ്ടോപ്) നെറ്റ് കണക്‌ഷനുമുണ്ടെങ്കിൽ ബിസിനസ് സുന്ദരമായി നടത്താം. പ്ലസ് ടു വരെയെങ്കിലും വിദ്യാഭ്യാസ യോഗ്യത ഉണ്ടാകുന്നതു നല്ലതാണ്. സ്വന്തമായി ഒരു വെബ്‌സൈറ്റ് ഉണ്ടാവുകയും വേണം. വീട്ടമ്മമാർക്കും ഈ മേഖലയിൽ നന്നായി ശോഭിക്കാം. ഒഴിവുസമയ ബിസിനസായും നടത്താം. 

നേട്ടം 

∙നല്ല രീതിയിൽ ആസൂത്രണം ചെയ്താൽ 3 മാസത്തിനകം തന്നെ മാസം 50,000 രൂപയെങ്കിലും സമ്പാദിക്കാം. 

∙കുറഞ്ഞ മുതൽമുടക്കിൽ ആരംഭിക്കാം. 

∙സ്ത്രീകൾക്കു ശോഭിക്കാനുള്ള സാധ്യത. 

∙ലൈസൻസുകൾ വളരെ ലളിതമായി ലഭിക്കും. 

∙ഒഴിവുസമയം ഉപയോഗിച്ചും ചെയ്യാം. 

∙എവിടെയിരുന്നും ബിസിനസ് നടത്താം. 

∙പുതുതലമുറയെ ആകർഷിക്കാം. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com