ADVERTISEMENT

സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സസ്, അസം റൈഫിൾസ്, സംസ്ഥാന പൊലീസ് സേനാംഗങ്ങളുടെ ആശ്രിതർക്കുള്ള കേന്ദ്ര സർക്കാർ സ്കോളർഷിപ്. 

യോഗ്യത: ഇനി പറയുന്നവർക്ക് അപേക്ഷിക്കാം– മരണമടഞ്ഞതോ ഗുരുതര പരുക്കേറ്റവരോ ആയ സിഎപിഎഫ്, അസം റൈഫിൾസ് സേനാംഗങ്ങളുടെ വിധവകൾക്കും മക്കൾക്കും; വിരമിച്ചവരോ സർവീസിലുള്ളവരോ ആയ സിഎപിഎഫ്, അസം റൈഫിൾസ് സേനാംഗങ്ങളുടെ (ഓഫിസർ റാങ്കിനു താഴെ) ആശ്രിതർ; ധീരതാ അവാർഡ് ലഭിച്ച മുൻ സിഎപിഎഫ്, അസം റൈഫിൾസ് സേനാംഗങ്ങളുടെ ആശ്രിതർ; നക്സൽ, തീവ്രവാദി ആക്രമണങ്ങളിൽ കൊല്ലപ്പെട്ട സംസ്ഥാന പൊലീസ് സേനാംഗങ്ങളുടെ ആശ്രിതർ. 

ഇപ്പറയുന്ന പ്രഫഷനൽ ഡിഗ്രി കോഴ്സുകൾക്കു പഠിക്കുന്നവരാകണം– ബിടെക്/ ബിഇ, എംബിബിഎസ്, ബിഡിഎസ്, ബിവിഎസ്‌സി, ബിബിഎ, ബിസിഎ, ബിഫാം, ബിഫാം, ബിഎസ്‌സി (നഴ്സിങ്, അഗ്രികൾചർ തുടങ്ങിയവ), എംബിഎ, എംസിഎ. യോഗ്യതാപരീക്ഷയിൽ 60 % മാർക്ക് വേണം. 

തുക: പെൺകുട്ടികൾക്കു മാസം 30,00 രൂപ; ആൺകുട്ടികൾക്കു മാസം 25,00 രൂപ 

അപേക്ഷ: ഡിസംബർ 15 വരെ. http://www.b4s.in/manorama/PMS14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com