ADVERTISEMENT

വില്ലേജ് എക്സ്ടെൻഷൻ ഒാഫിസർ തസ്തികയ്ക്ക് തിരുവനന്തപുരം, കോഴിക്കോട് ജില്ലയിൽ ഒക്ടോബര്‍ 12നു നടത്തിയ പരീക്ഷയിലെ 7 ചോദ്യങ്ങൾ പിഎസ്‌സി മൂല്യനിർണയത്തിൽ നിന്നൊഴിവാക്കി. ചോദ്യബുക്ക്‌ലെറ്റ് ആൽഫാ കോഡ് എ പ്രകാരം 21, 23, 27, 44, 47, 75, 96 എന്നീ ചോദ്യങ്ങളാണ് അന്തിമ ഉത്തരസൂചികയിൽ ഒഴിവാക്കിയത്. പൊതുവിജ്ഞാന/സയൻസ് വിഭാഗത്തിലെ 5 ചോദ്യങ്ങളും ജനറൽ ഇംഗ്ലിഷിലെ ഒരു ചോദ്യവും മലയാള വ്യാകരണവുമായി ബന്ധപ്പെട്ട ഒരു ചോദ്യവുമാണ് ഒഴിവാക്കിയത്.   81–ാം  ചോദ്യത്തിന് പ്രാഥമിക ഉത്തരസൂചികയിൽ നൽകിയിരുന്ന ഉത്തരം തിരുത്തിയിട്ടുമുണ്ട്.  ഇംഗ്ലിഷ് വിഭാഗത്തിലുള്ള ഈ ചോദ്യത്തിന് പ്രാഥമിക ഉത്തരസൂചികയിൽ സി ഒാപ്ഷനാണ് നൽകിയിരുന്നത്. അന്തിമ ഉത്തരസൂചികയിൽ ഇത് എ ഒാപ്ഷനാക്കി തിരുത്തി. അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ഉത്തരക്കടലാസ് മൂല്യനിർണയം പിഎസ്‌സി ആരംഭിച്ചു. 

ഒഴിവാക്കിയ ചോദ്യങ്ങൾ

21. ചേരഭരണ കാലത്ത് 'പതവാരം' എന്നറിയപ്പെട്ടിരുന്ന നികുതിയേത്?

എ. തൊഴിൽനികുതി 

ബി. ഭൂനികുതി

സി. വസ്തുനികുതി  

ഡി. വരുമാന നികുതി

23. 1946ൽ സ്ത്രീകളുടെ നേതൃത്വത്തിൽ 'തോൽവിങ്ക്' സമരം നടന്ന സ്ഥലം?

എ. കയ്യൂർ ബി. ചീമേനി

സി. കരിവെള്ളൂർ ഡി. പയ്യന്നൂർ

27. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരി പാടം?

എ. ബോക്കാറോ  ബി. നോർത്ത് കരൺപൂർ

സി. സാറിയ       ഡി. ഡാൽട്ടോൺ ഗഞ്ച്

44. വെള്ളത്തിൽ ലയിക്കുന്ന വൈറ്റമിൻ ഏത്?

എ. വൈറ്റമിൻ സി ബി. വൈറ്റമിൻ എ

സി. വൈറ്റമിൻ ബി ഡി. വൈറ്റമിൻ ഡി

47. റോക്കറ്റിൽ ഇന്ധനമായി ഉപയോഗിക്കുന്നതേത്?

എ. ദ്രവ അമോണിയ ബി. പെട്രോളിയം

സി. ദ്രവ ഹൈഡ്രജൻ   ഡി.ദ്രവ ഒാക്സിജൻ

75. The antonym of 'pride' is_____

A. Dirty B. humid

C. rough D. hot

96. ശരിയായ പദമേത്?

എ. വിധുഷി ബി. വിദ്യഷി

സി. വിദുഷ  ഡി. വീധ്യഷ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com