ADVERTISEMENT

കൺഫർമേഷൻ നൽകിയ ശേഷം പരീക്ഷ എഴുതാത്തവരുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം  ഫെബ്രുവരി 1നു നടന്ന ജൂനിയർ കോ–ഒാപ്പറേറ്റീവ് ഇൻസ്പെക്ടർ പരീക്ഷ മുതൽ നടപ്പാകും.  പരീക്ഷ എഴുതുമെന്നുള്ള കൺഫർമേഷൻ നൽകിയ ശേഷം ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പരീക്ഷ എഴുതാത്തത് പിഎസ്‌സിക്കു വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ കടുത്ത  തീരുമാനം. 

എന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉൾപ്പെടെ വ്യക്തമായ കാരണങ്ങളാൽ പരീക്ഷ എഴുതാൻ കഴിയാതെ പോകുന്നവർക്ക് നടപടിയിൽ നിന്ന് ഒഴിവാകാം. 

ഇങ്ങനെയുള്ളവർ പരീക്ഷ കഴിഞ്ഞതിനു േശഷമുള്ള തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ നിശ്ചിത രേഖകൾ സഹിതം പിഎസ്‌സി പരീക്ഷാ കൺട്രോള‍ർക്ക് അപേക്ഷ നൽകണം. 

വ്യക്തമായ കാരണത്താലാണ് പരീക്ഷയിൽ നിന്ന് വിട്ടുനിന്നതെന്നു  ബോധ്യപ്പെട്ടാൽ നടപടിയിൽ നിന്ന് ഒഴിവാക്കും. വിദ്യാഭ്യാസം, ജോലിപരിചയം എന്നിവ സംബന്ധിച്ച തെറ്റായ വിവരങ്ങൾ പ്രൊഫൈലിൽ രേഖപ്പെടുത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com