ADVERTISEMENT

മലയാളികൾ പണ്ടേ മനസ്സിലാക്കിയ കാര്യം ഇപ്പോൾ കേന്ദ്ര സർക്കാരും തിരിച്ചറിഞ്ഞിരിക്കുന്നു; ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരും അധ്യാപകരും ഫാർമസിസ്റ്റുകളും മുതൽ പരിചാരകർക്കു വരെ വിദേശത്തു വൻ ഡിമാൻഡാണ്. ഇതു മുതലെടുക്കാൻ രാജ്യത്തെ യുവതീയുവാക്കൾക്കായി പ്രത്യേക ബ്രിജ് കോഴ്സ് തുടങ്ങുമെന്ന പ്രഖ്യാപനം ബജറ്റിലുണ്ട്. ഓരോ മേഖലയിലെയും നൈപുണ്യം മെച്ചപ്പെടുത്താനും വിദേശഭാഷകളിൽ അടക്കം പരിശീലനം നൽകാനും സഹായിക്കുന്നതാകും ബ്രിജ് കോഴ്സ്. ആരോഗ്യ മന്ത്രാലയവും നൈപുണ്യ വികസന മന്ത്രാലയവും ചേർന്നു കോഴ്സിന് അന്തിമരൂപം നൽകും.

ആരോഗ്യമേഖലയിൽ ഫിസിയോതെറപ്പിസ്റ്റുകൾ, നഴ്സുമാർ, ആയുഷ് ഡോക്ടർമാർ എന്നിവർക്കായി ബ്രിജ് കോഴ്സ് തുടങ്ങാൻ നിർദേശിക്കുന്ന നാഷനൽ മെഡിക്കൽ കമ്മിഷൻ ബിൽ കഴിഞ്ഞ വർഷം അവതരിപ്പിച്ചതു വൻ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com