പിഎസ്‌സി: ആധാർ ലിങ്ക് ചെയ്യാതെ 21 ലക്ഷം പേർ

aadhar-psc
SHARE

ഉദ്യോഗാർഥികളുടെ ഒറ്റത്തവണ റജിസ്ട്രേഷൻ പ്രൊഫൈൽ ആധാറുമായി ലിങ്ക് ചെയ്യണമെന്ന് ആവർത്തിച്ചാവശ്യപ്പെട്ടിട്ടും ഒഴിഞ്ഞുമാറി 21 ലക്ഷം പേർ. ഒറ്റത്തവണ റജിസ്ട്രേഷൻ നടത്തിയ 50 ലക്ഷം പേരിൽ 29 ലക്ഷം പേർ മാത്രമേ ഇതുവരെ അവരുടെ ആധാർ നമ്പർ പ്രൊഫൈലിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. ഇവരിൽ 23 ലക്ഷം പേരുടെ ആധാർ ഇ–വെരിഫൈ ചെയ്ത് പ്രൊഫൈലുമായി ലിങ്ക് ചെയ്തിട്ടുണ്ട്.  ആധാർ ലിങ്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അവസാന തീയതിയൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും  എത്രയും വേഗം ആധാർ നമ്പർ പ്രൊഫൈലുമായി ലിങ്ക് ചെയ്യണമെന്ന് പിഎസ്‌സി അറിയിച്ചു.

ആധാർ ലിങ്ക് ചെയ്യേണ്ടതിങ്ങനെ

1. യൂസർ ഐഡി, പാസ്‌വേർഡ് എന്നിവ നൽകി ഉദ്യോഗാർഥി പ്രൊഫൈലിൽ ലോഗിൻ ചെയ്യുക.

2. ഹോം പേജിൽ ആധാർ ലിങ്കിങ് ബട്ടൺ ക്ലിക്ക് ചെയ്യുക

3. ലിങ്കിങ് ആധാർ വിത്ത് പ്രൊഫൈൽ വിൻഡോയിൽ ആധാർ നമ്പർ, ആധാർ കാർഡിലുളള പേര് എന്നിവ നൽകി കൺസന്റ് ഫോർ ഒതന്റിക്കേഷൻ എന്നതിൽ ടിക് ചെയ്യുക.

4. ലിങ്ക് വിത്ത് പ്രൊഫൈൽ ബട്ടൺ ക്ലിക്ക് ചെയ്യുക.

"നിങ്ങൾ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷയ്ക്ക് ഒരുങ്ങുകയാണോ? ഓൺലൈൻ പരീക്ഷാ പരിശീലനവും പ്രിന്റഡ് സ്റ്റഡി മെറ്റീരിയൽസും." സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
FROM ONMANORAMA