ADVERTISEMENT

എൽഡിസി പരീക്ഷയിൽ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് കേരളത്തെക്കുറിച്ചുള്ള വിവരങ്ങൾ (Facts about Kerala). സാധാരണ 15 – 20 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്; ഏറ്റവും ചുരുങ്ങിയത് 10 മാർക്കിന്റെയെങ്കിലും. 

കേരളത്തെക്കുറിച്ചുള്ള വിവരങ്ങൾ ഭൂമിശാസ്ത്രം, ചരിത്രം, നവോത്ഥാനം എന്നിങ്ങനെ 3 പ്രധാന മേഖലകളായി പഠിച്ചെടുക്കാം. ഓരോ മേഖലയും അടിസ്ഥാനം അറിഞ്ഞ് ഉറപ്പിച്ചുപഠിച്ചാൽ പിന്നെ മാറിപ്പോകില്ല. 

കേരള ഭൂമിശാസ്ത്രം: അടിസ്ഥാന വിവരങ്ങൾ, കേരളത്തിലെ ജില്ലകൾ, നദികൾ, മലനിരകൾ, ചുരങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, അണക്കെട്ടുകൾ, ജലവൈദ്യുത പദ്ധതികൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, ദേശീയ ഉദ്യാനങ്ങൾ, പക്ഷിസങ്കേതം, വന്യജീവി സങ്കേതം, വനമേഖല, കടൽത്തീരം 

കേരള ചരിത്രം

1721 – 1959 കാലത്തിനാണു പ്രാധാന്യം നൽകേണ്ടത്. തിരുവിതാംകൂർ രാജാക്കന്മാരുടെ പ്രധാന സംഭാവനകൾക്കു മുൻഗണന നൽകണം. മാർത്താണ്ഡവർമ, സ്വാതി തിരുനാൾ, ശ്രീമൂലം തിരുനാൾ, ഉത്രം തിരുനാൾ, ആയില്യം തിരുനാൾ, ചിത്തിര തിരുനാൾ, ഗൗരി ലക്ഷ്മിഭായി, സേതുലക്ഷ്മി ഭായി എന്നിവരെക്കുറിച്ചു പഠിക്കണം. ഇവരുടെ കാലഘട്ടം പഠിക്കേണ്ടതില്ല. 

സംഘകാല തിണകൾ, കേരളത്തിലെ രാജവംശങ്ങൾ, പെരുമാൾ കാലഘട്ടം, ശാസനകൾ, ചരിത്ര രേഖകൾ എന്നീ ഭാഗങ്ങളിൽ നിന്നും ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. 

കേരള നവോത്ഥാനം

ഈ വിഭാഗത്തിൽനിന്നു 3– 5 ചോദ്യങ്ങൾ പതിവായിരുന്നെങ്കിലും 2017ലെ എൽഡിസി പരീക്ഷയിലും 2019ലെ സർവകലാശാല അസിസ്റ്റന്റ് പരീക്ഷയിലും ഒരു ചോദ്യം പോലും ഉണ്ടായിരുന്നില്ല. എങ്കിലും ഈ ഭാഗം പഠിച്ചിരിക്കുന്നതാണു നല്ലത്. 

50 നവോത്ഥാന നേതാക്കളുടെ വിവരങ്ങൾ  സിലബസിലുണ്ടെങ്കിലും ശ്രീനാരായണഗുരു, അയ്യങ്കാളി, ചട്ടമ്പി സ്വാമികൾ, ഡോ. പൽപ്പു, വൈകുണ്ഠ സ്വാമി, തൈക്കാട് അയ്യാ ഗുരു, വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, എ.വി. കുട്ടിമാളു അമ്മ, അക്കാമ്മ ചെറിയാൻ തുടങ്ങി വളരെ പ്രധാനപ്പെട്ട നേതാക്കളുടെ വിവരങ്ങളേ ആഴത്തിൽ പഠിക്കേണ്ടതുള്ളൂ. മറ്റുള്ളവരുടെ ഏറ്റവും പ്രധാന സംഭാവനകൾ മാത്രം നോക്കാം.  

സ്ത്രീകൾ, കുട്ടികൾ, ട്രാൻസ്ജെൻഡറുകൾ, ഭിന്നശേഷിക്കാർ, തൊഴിലില്ലായ്മ–ദാരിദ്ര്യ നിർമാർജന പദ്ധതികൾ, കുടുംബശ്രീ പദ്ധതികൾ, കലാസാഹിത്യ മേഖലകളിലെ പുരോഗതി തുടങ്ങിയവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും കാണാറുണ്ട്.

English Summary: LDC exam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com