ADVERTISEMENT

പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കു നിരോധനം വന്നതോടെ ഈ മേഖലയിലേക്കു പുതിയ സാധ്യതകൾ പരീക്ഷിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. കൂടുതൽ കാലം പുനരുപയോഗിക്കാവുന്ന കോറത്തുണികൊണ്ടുള്ള ക്യാരി ബാഗുകൾ ഇപ്പോൾ നല്ലൊരു സ്വയംസംരംഭമാണ്. 

അൽപം തയ്യൽ അറിയാവുന്ന ആർക്കും ഈ സംരംഭം തുടങ്ങാമെന്നതാണ് ഏറ്റവും വലിയ സൗകര്യം. സാങ്കേതികപ്രശ്നങ്ങൾ തീരെ ഇല്ലാതെ തുണി ബാഗുകൾ ഉണ്ടാക്കാം. ആവശ്യമെങ്കിൽ പ്രിന്റ് ചെയ്തും സിബ് വച്ചും കൂടുതൽ ആകർഷകമാക്കി വിൽക്കാം. തോൾസഞ്ചികളും ഈ രീതിയിൽ നിർമിക്കാം. കോറത്തുണിക്കു വിലക്കുറവാണെന്നതും ആകർഷക ഘടകമാണ്. 

വിപണി
പൊതുവിപണിയിൽനിന്നു കോറത്തുണി വാങ്ങി അളവും ഡിസൈനും അനുസരിച്ചു മുറിച്ച് മെഷീനിൽ തയ്ച്ചെടുക്കുകയാണു ചെയ്യേണ്ടത്. പിടിക്കുന്ന ഭാഗവും തയ്ച്ചുചേർക്കണം. ആവശ്യമെങ്കിൽ സിബ്ബോ ബട്ടണോ പിടിപ്പിക്കാം. സ്ക്രീൻ പ്രിന്റിങ് നടത്താനുള്ള സാധ്യതയുമുണ്ട്. കട്ടിങ് വേസ്റ്റും ഉപയോഗിച്ചതുണികളും കൊണ്ടു സഞ്ചിയുണ്ടാക്കാനുള്ള സാധ്യതയുമുണ്ട്.

സൂപ്പർ മാർക്കറ്റുകൾ, ടെക്സ്റ്റൈൽ ഷോപ്പുകൾ, പലചരക്കു കടകൾ, ബേക്കറികൾ, സ്റ്റേഷനിക്കടകൾ, പച്ചക്കറിക്കടകൾ, ആരാധനാലയങ്ങൾ, സെമിനാറുകൾ, ശിൽപശാലകൾ, പ്രദർശനങ്ങൾ തുടങ്ങി പല മേഖലകളിൽ തുണിസഞ്ചിക്കു നല്ല വിപണിയുണ്ട്. 

ആവശ്യമായ നിക്ഷേപം 

∙കെട്ടിടം: 150 ചതുരശ്ര അടി 

∙മെഷിനറികൾ: 

സ്റ്റിച്ചിങ് മെഷീഷൻ (രണ്ടെണ്ണം): 46,000

ഫർണിച്ചറുകളും കട്ട് ചെയ്യുന്നവയും: 5,000

ആവർത്തന നിക്ഷേപം 

∙ദിവസേന 70 മീറ്റർ കണക്കിൽ (20 രൂപ നിരക്കിൽ) 10 ദിവസത്തേക്കു സ്റ്റോക്ക്: 14,000

∙ദിവസം 400 രൂപ നിരക്കിൽ രണ്ടു പേർക്കു കൂലി: 8,000

∙സ്റ്റിച്ചിങ് സാമഗ്രികൾ: 2,000

∙പലിശ, തേയ്മാനം, കയറ്റിറക്ക് മുതലായവ: 2,000

∙ആകെ: 26,000

ആകെ നിക്ഷേപം: 77,000

പ്രതിമാസ അറ്റാദായം 

∙10 ദിവസത്തെ വരുമാനം (ദിവസം 210 ബാഗ് 20 രൂപ നിരക്കിൽ വിൽക്കുമ്പോൾ): 42,000

∙10 ദിവസത്തെ അറ്റാദായം: 42,000–26,000=16,000

∙ഒരു ദിവസത്തെ അറ്റാദായം: 1,600.00 

∙പ്രതിമാസ അറ്റാദായം: 1,600x25=40,000

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ടി. എസ്. ചന്ദ്രൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com