അറിയാം ബയോടെക്നോളജിയുടെ സാധ്യതകൾ

Biotechnology;
SHARE

പ്ലസ് ടുവിനു ബയോളജി കൂടി പഠിച്ച മാത്‌സ് ബിഎസ്‌സിക്കാർക്കു ബയോളജിയുമായി ബന്ധപ്പെട്ട ഉപരിപഠന സാധ്യതകൾ എന്തൊക്കെയാണ്? 

അസ്‌ലം, നല്ലളം

ബയോടെക്നോളജി നിങ്ങൾക്കിണങ്ങും. ജവാഹർലാൽ നെഹ്റു സർവകലാശാല വർഷംതോറും ദേശീയ തലത്തിൽ ഏർപ്പെടുത്തുന്ന പൊതുപ്രവേശന പരീക്ഷയിലെ മികവു നോക്കി എംഎസ്‌സി ബയോടെക്‌നോളജി/സമാന പ്രോഗ്രാമുകളിലേക്ക് മുപ്പതിലേറെ സർവകലാശാലകൾ തിരഞ്ഞെടുപ്പു നടത്തുന്നു. താൽപര്യമുള്ള  സർവകലാശാലയുമായി ബന്ധപ്പെട്ടു പ്രവേശനാർഹത ഉറപ്പുവരുത്തിയിട്ട് ടെസ്റ്റിന് അപേക്ഷിക്കാം. ഫിസിക്കൽ സയൻസിൽ ബാച്‌ലർ ബിരുദമുള്ളവർക്കു ടെസ്റ്റ് എഴുതാമെന്നാണ ജെഎൻ‌യു നിബന്ധന. തനതായി ടെസ്റ്റ് നടത്തി ബയോടെക്‌നോളജി എംഎസ്‌സി പ്രവേശനം നടത്തുന്ന സർവകലാശാലകളുമുണ്ട്. അവയിലെ പ്രവേശനത്തിനും ശ്രമിക്കാം. മാത്‌സ് ബിഎസ്​സിക്കാരെ പരിഗണിക്കുമെന്നു മുൻകൂട്ടി ഉറപ്പ് വരുത്തിക്കൊള്ളണം. ചില സർവകലാശാലകൾ ജൈവശാസ്ത്ര ബിഎസ്‌സി വേണമെന്നു നിർബന്ധിക്കുന്നുണ്ട്.

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA