ADVERTISEMENT

എംഎ പബ്ലിക് അഡ്മിനിസ്ട്രേഷൻ വിദ്യാർഥിയാണു ഞാൻ. ഈ യോഗ്യത നേടിയാലുള്ള ജോലിസാധ്യത എന്തൊക്കെയാണ്? 

ജെസി 

കൊല്ലം

ഈ പ്രോഗ്രാമിനു ചേരുംമുൻപു ചോദിക്കേണ്ട ചോദ്യമാണിത്. ഏതു കോഴ്സായാലും അതിന്റെ ഉള്ളടക്കവും സാധ്യതകളും ഗ്രഹിച്ചിട്ടാവണം അതു തിരഞ്ഞെടുക്കുന്നത്.

ബിഡിഎസുകാരൻ ഡെന്റൽ സർജറി ചെയ്യുമെന്നു പറയുംപോലെ കിറുകൃത്യമായി നിങ്ങളുടെ കാര്യത്തിൽ ഒരൊറ്റ ജോലി ചൂണ്ടിക്കാട്ടാൻ കഴിയില്ല. പക്ഷേ, ദേശീയവികസനത്തിനു പ്രാധാന്യമേറി വരുന്ന സാഹചര്യത്തിൽ, പല മേഖലകളിലും സേവനമനുഷ്ഠിക്കാൻ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പ്രാവീണ്യം ആർജിച്ചവർക്ക് അവസരമുണ്ട്. ഐഎഎസ്, ഐപിഎസ് അടക്കമുള്ള സിവിൽ സർവീസസിൽ കടക്കാനുള്ള മെയിൻ പരീക്ഷയിലെ ഒരു ഓപ്ഷനൽ വിഷയം പബ്ലിക് അഡ്മിനിസ്ട്രേഷനാണ്. യുജിസി നെറ്റ് എന്ന പരീക്ഷയെഴുതി സർവകലാശാല/കോളജ് അധ്യാപക ജോലിക്കും ഫെലോഷിപ്പോടെ ഗവേഷണത്തിനും യോഗ്യത നേടാം. 

പബ്ലിക് അഡ്മിനിസ്ട്രേഷനിൽ പരിശീലന, ഗവേഷണങ്ങൾ നടത്തിവരുന്ന ദേശീയ സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ–www.iipa.org.in. സാമൂഹിക പ്രവർത്തനത്തിനു നോൺ–ഗവൺമെന്റൽ ഓർഗനൈ‌സേഷനുകൾ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടത്തിവരുന്നുണ്ട്. അവയിൽ പങ്കാളികളാകാനും ശ്രമിക്കാം. മാനേജ്മെന്റിലും പൊതുഭരണരംഗത്തും സമർഥമായി പ്രവർത്തിക്കാനും ഈ യോഗ്യത സഹായിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com