സെക്രട്ടേറിയറ്റ് കംപ്യൂട്ടർ അസിസ്റ്റന്റ്: റാങ്ക് ലിസ്റ്റ് കാലാവധി 3 മാസം കൂടി

psc-exam-image
SHARE

സെക്രട്ടേറിയറ്റ്/ പിഎസ്‌സി തുടങ്ങിയവയിൽ കംപ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ്–2 റാങ്ക് ലിസ്റ്റിന് ബാക്കിയുള്ളത് 3 മാസം  കാലാവധി. ജൂലൈ 12നു മൂന്നു വർഷത്തെ കാലാവധി പൂർത്തിയാക്കി ലിസ്റ്റ് അവസാനിക്കും. റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടിക്കൊണ്ടുള്ള  ഉത്തരവ് ഈ ലിസ്റ്റിനു ബാധകമാകില്ല. 383 പേർക്കാണ് ഈ ലിസ്റ്റിൽ നിന്ന് ഇതുവരെ നിയമന ശുപാർശ നൽകിയിട്ടുള്ളത്. 

ഒാപ്പൺ മെറിറ്റിൽ 268–ാം റാങ്ക് വരെയുള്ള എല്ലാവരും നിയമന ശുപാർശ ചെയ്യപ്പെട്ടു. ലിസ്റ്റിലെ സംവരണ വിഭാഗത്തിൽപെട്ടവരുടെ നിയമന വിവരങ്ങൾ ഇനി പറയുന്നു.

ഈഴവ– 277 വരെ, എസ്‌സി– 850 വരെ, എസ്ടി– സപ്ലിമെന്ററി 12 വരെ, മുസ്ലിം– 351 വരെ, ലത്തീൻ കത്തോലിക്കർ– 320 വരെ, ഒബിസി– 270എ വരെ, എസ്‌സിസിസി– സപ്ലിമെന്ററി 2 വരെ. വിശ്വകർമ, എസ്ഐയുസി നാടാർ, ഹിന്ദു നാടാർ വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ. 

നിങ്ങൾ പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണോ? സൗജന്യ ഓൺലൈൻ മോഡൽ പരീക്ഷകൾക്ക്സന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA