ADVERTISEMENT

സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനി/ കോർപറേഷൻ/ ബോർഡ് എന്നിവയിൽ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റുകളിൽ നിന്ന് 1901 പേർക്ക് ഉടൻ നിയമനം ലഭിക്കും. കെഎസ്എഫ്ഇ, കെഎസ്ഇബി, ബവ്റിജസ് കോർപറേഷൻ, വാട്ടർ അതോറിറ്റി, ഫാമിങ് കോർപറേഷൻ, ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലാണ്   ഇത്രയും പേർക്ക് നിയമനം നൽകുന്നത്. 

ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് 866 പേർക്കാണ് ഒന്നാം ഘട്ടത്തിൽ നിയമന ശുപാർശ നൽകിയത്. ഇതിൽ 322 ഒഴിവുകൾ ബവ്റിജസ് കോർപറേഷനിൽ ഹെൽപർ/ പ്യൂൺ തസ്തികയിലേക്കാണ്. മുൻപ് പ്രത്യേകമായി വിജ്ഞാപനം പ്രസിദ്ധീകരിച്ചിരുന്ന ഈ തസ്തികയ്ക്ക് ഇത്തവണ കമ്പനി/ കോർപറേഷൻ/ ബോർഡ് ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റിൽ നിന്നു നിയമനം നടത്താൻ പിഎസ്‌സി തീരുമാനിക്കുകയായിരുന്നു.

അസിസ്റ്റന്റ് തസ്തികയുടെ രണ്ടു റാങ്ക് ലിസ്റ്റുകളിൽ നിന്ന് നിയമന ശുപാർശ നൽകുന്ന നടപടി ആരംഭിച്ചു കഴിഞ്ഞു. കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് 866 പേർക്കും ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയ സ്ഥാപനങ്ങളിലേക്കുള്ള അസിസ്റ്റന്റ്  റാങ്ക് ലിസ്റ്റിൽ നിന്ന് 169 പേർക്കുമാണ് ഒന്നാം ഘട്ടത്തിൽ നിയമന ശുപാർശ നൽകുന്നത്. പിഎസ്‌സിയുടെ കൊല്ലം മേഖലാ ഒാഫിസിലാണ് ഇതിലേക്കുള്ള നടപടികൾ പുരോഗമിക്കുന്നത്. 

ഒന്നാഘട്ട നിയമന നില

∙അസിസ്റ്റന്റ്– 399/2017 (കെഎസ്എഫ്ഇ, കെഎസ്ഇബി മുതലായവ)

ഒാപ്പൺ മെറിറ്റ്– 690 വരെ, ഈഴവ– 692 വരെ, എസ്‌സി– 3828 വരെ, എസ്ടി– സപ്ലിമെന്ററി 17 വരെ,  മുസ്ലിം– 1236 വരെ, ലത്തീൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻ– 2249 വരെ, വിശ്വകർമ– 971 വരെ, എസ്ഐയുസി നാടാർ– 705 വരെ, എസ്‌സിസിസി– സപ്ലിമെന്ററി ഒന്നു വരെ, ധീവര– 1067 വരെ, ഹിന്ദു നാടാർ– 956 വരെ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 21 വരെ, ഡഫ്– 12 വരെ, ഒാർത്തോ– 18 വരെ. ഒബിസി വിഭാഗത്തിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ. 

∙അസിസ്റ്റന്റ്– 400/2017 (ഫാമിങ് കോർപറേഷൻ, ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് മുതലായവ)

ഒാപ്പൺ മെറിറ്റ്– 126 വരെ, എസ്‌സി– 1636 വരെ, എസ്ടി– സപ്ലിമെന്ററി 4 വരെ, മുസ്ലിം– 251 വരെ, ലത്തീൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻ– 157 വരെ, വിശ്വകർമ– 147 വരെ, എസ്‌സിസിസി– 304 വരെ, ധീവര– 467 വരെ, ഹിന്ദു നാടാർ– 265 വരെ. ഭിന്നശേഷിയുള്ളവർ: ബ്ലൈൻഡ്– 2 വരെ, ഒാർത്തോ– 3 വരെ. ഈഴവ, ഒബിസി, എസ്ഐയുസി നാടാർ വിഭാഗങ്ങളിൽ ഒാപ്പൺ മെറിറ്റിനുള്ളിലുള്ളവരേ നിയമന ശുപാർശ ചെയ്യപ്പെട്ടിട്ടുള്ളൂ. 

∙ലാസ്റ്റ് ഗ്രേഡ് സർവന്റ്– 113/2017

ഒാപ്പൺ മെറിറ്റ്– 907 വരെ (മെയിൽ), 724 വരെ (ഫീമെയിൽ). ഈഴവ– 930 വരെ (മെയിൽ), ഒാപ്പൺ മെറിറ്റിനുള്ളിൽ (ഫീമെയിൽ). എസ്‌സി– 2156 വരെ (മെയിൽ), 2204 വരെ (ഫീമെയിൽ). എസ്‌ടി– സപ്ലിമെന്ററി 17 വരെ (മെയിൽ), സപ്ലിമെന്ററി 18 വരെ (ഫീമെയിൽ). മുസ്ലിം– 1321 വരെ (മെയിൽ), 1327 വരെ (ഫീമെയിൽ). ലത്തീൻ കത്തോലിക്കർ/ആംഗ്ലോ ഇന്ത്യൻ– 3127 വരെ (മെയിൽ), 2057 വരെ (ഫീമെയിൽ). ഒബിസി– 871 വരെ (മെയിൽ), 737 വരെ (ഫീമെയിൽ). വിശ്വകർമ– 1396 വരെ (മെയിൽ), ഒാപ്പൺ മെറിറ്റിനുള്ളിൽ (ഫീമെയിൽ). എസ്ഐയുസി നാടാർ– 2338 വരെ (മെയിൽ), 1863 വരെ (ഫീമെയിൽ). ഹിന്ദു നാടാർ– 1300 വരെ (മെയിൽ), 1468 വരെ (ഫീമെയിൽ). എസ്‌സിസിസി– സപ്ലിമെന്ററി 12 വരെ (മെയിൽ), സപ്ലിമെന്ററി 11 വരെ (ഫീമെയിൽ). ധീവര– 1796 വരെ (മെയിൽ), 1887 വരെ (ഫീമെയിൽ). ഭിന്നശേഷിയുള്ളവർ:  ബ്ലൈൻഡ്– 11 വരെ, ഡഫ്– 10 വരെ, ഒാർത്തോ– 22 വരെ. 

റാങ്ക് ലിസ്റ്റിൽ 25,287 പേർ

പൊതുമേഖലാ സ്ഥാപനങ്ങളിലെ അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റുകളിൽ പിഎസ്‌സി ഉൾപ്പെടുത്തിയിരിക്കുന്നത് 25,287 പേരെ. ഏറ്റവും കൂടുതൽ പേരെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത് ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികയിലാണ്– 9615 പേർ (മെയിൻ ലിസ്റ്റ്– 3207, സപ്ലിമെന്ററി ലിസ്റ്റ്– 6157, ഭിന്നശേഷിക്കാർ– 251). 

രണ്ടാമത്തെ വലിയ ലിസ്റ്റ് കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയവയിലേക്കുള്ള അസിസ്റ്റന്റിന്റേതാണ്– 7970 പേർ (മെയിൻ ലിസ്റ്റ്– 4911, സപ്ലിമെന്ററി ലിസ്റ്റ്– 2659, ഭിന്നശേഷിക്കാർ– 400).  ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ്, ഫാമിങ് കോർപറേഷൻ തുടങ്ങിയവയിലേക്കുള്ള അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ 7702 പേരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത് (മെയിൻ ലിസ്റ്റ്– 4898, സപ്ലിമെന്ററി ലിസ്റ്റ്– 2401, ഭിന്നശേഷിക്കാർ– 403).

മുൻ ലിസ്റ്റിൽ നിന്ന് 8,780 നിയമനം

കമ്പനി/ കോർപറേഷൻ/ ബോർഡ് അസിസ്റ്റന്റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകളുടെ മുൻ റാങ്ക് ലിസ്റ്റുകളിൽ നിന്ന് നടന്നത് 8,780 നിയമന ശുപാർശ. 

∙ഏറ്റവും കൂടുതൽ നിയമന ശുപാർശ നടന്നത് കെഎസ്എഫ്ഇ, കെഎസ്ഇബി തുടങ്ങിയവയിലേക്കുള്ള അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് –3,526. 

∙കെഎസ്ആർടിസി, ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡ് തുടങ്ങിയവയിലേക്കുള്ള അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനശുപാർശ– 2665. 

∙ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമന ശുപാർശ–  2589

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com