ADVERTISEMENT

റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ സർക്കാർ തയാറാകാത്തതിനാൽ  നൂറിലധികം പിഎസ്‌സി റാങ്ക് ലിസ്റ്റുകൾ റദ്ദായി. 3 മാസം കാലാവധി നീട്ടി കിട്ടിയ റാങ്ക് ലിസ്റ്റുകളാണ് ജൂൺ 19നു റദ്ദായത്. സിവിൽ എക്സൈസ് ഒാഫിസർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പൽ സെക്രട്ടറി ഗ്രേഡ്–3, ചില വിഷയങ്ങളിലെ കോളജ്/ ഹൈസ്കൂൾ അധ്യാപക ലിസ്റ്റുകൾ എന്നിവ ഉൾപ്പടെ നൂറിലധികം റാങ്ക് ലിസ്റ്റുകൾ റദ്ദായിട്ടുണ്ട്. 

ഇവയിൽ ഭൂരിഭാഗത്തിനും പുതിയ റാങ്ക് ലിസ്റ്റ്  പ്രസിദ്ധീകരിച്ചിട്ടില്ല. ഇതോടെ പിഎസ്‌സി ലിസ്റ്റ് നിലവിലില്ലെന്ന പേരിൽ ഈ തസ്തികകളിൽ  ഇനി ഉണ്ടാകുന്ന ഒഴിവുകളിൽ താൽക്കാലിക നിയമനത്തിനും വഴിതെളിഞ്ഞു. 

കഴിഞ്ഞ മാർച്ച് 20 മുതൽ ജൂൺ 18 വരെയുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്ന റാങ്ക് ലിസ്റ്റുകളായിരുന്നു ജൂൺ 19 വരെ നീട്ടി നൽകിയത്. കോവിഡ്–19നെ തുടർന്നുണ്ടായ  ലോക്ഡൗണിന്റെ അടിസ്ഥാനത്തിൽ 6 മാസമെങ്കിലും കാലാവധി നീട്ടണമെന്ന് ആവശ്യമുയർന്നിരുന്നെങ്കിലും  3 മാസം മാത്രമാണ് സർക്കാർ  കൂടുതലായി അനുവദിച്ചത്. സിവിൽ പൊലീസ് ഒാഫിസർ, ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ, എച്ച്എസ്എ ഇംഗ്ലിഷ്/ മലയാളം തുടങ്ങി പ്രധാനപ്പെട്ട ധാരാളം ലിസ്റ്റുകൾ ഈ മാസവും അടുത്ത മാസവുമായി റദ്ദാകുകയാണ്. ഒരു തവണകൂടി കാലാവധി നീട്ടി നൽകാൻ സർക്കാർ തയാറാകുമെന്ന് ലിസ്റ്റുകളിൽ ഉൾപ്പെട്ടവർ പ്രതീക്ഷിച്ചിരുന്നതെങ്കിലും നടപ്പായില്ല. 

സിവിൽ പൊലീസ് ഒാഫിസർ റാങ്ക് ലിസ്റ്റ് ഒരു വർഷ കാലാവധി പൂർത്തിയാക്കി ജൂൺ 30ന് അവസാനിക്കും. മറ്റു റാങ്ക് ലിസ്റ്റുകൾ 3 വർഷത്തെ സ്വാഭാവിക കാലാവധി പൂർത്തിയാകുന്ന മുറയ്ക്കും റദ്ദാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com