ADVERTISEMENT

കോവിഡിനു പിറകെ ജോലികൾ കുറയുമെന്നതു മാത്രം മനസ്സിൽ വയ്ക്കരുത്. പുതിയ രീതിയിൽ സമീപിച്ചാൽ ജോലിയിൽ പുതിയ വഴികൾ തുറക്കാവുന്നതേയുള്ളൂ.

കോവിഡ് മൂലം ലോകമെങ്ങും ഒട്ടേറെപ്പേർക്കു ജോലി നഷ്ടമാവുന്നു എന്നതു യാഥാർഥ്യം. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തെ ഏറ്റവും കൂടുതൽ മോശമായി ബാധിച്ച സംഭവമെന്നാണ് ഇന്റർനാഷനൽ ലേബർ ഓർഗനൈസേഷൻ കോവിഡിനെ വിശേഷിപ്പിക്കുന്നത്. എന്നാൽ, മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് കഴിവുകൾ തേച്ചുമിനുക്കുന്നവർക്കു ജോലികൾ ഉണ്ടാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡിനു ശേഷമുള്ള കാലത്തെ തൊഴിലന്വേഷണത്തിനു ചില മാർഗനിർദേശങ്ങൾ നോക്കാം. 

∙മുന്നിലുണ്ടാവണം, ലക്ഷ്യം: നമ്മുടെ യോഗ്യതയനുസരിച്ച്, ജോലി ലഭിച്ചാൽ നന്നായിരിക്കുമെന്നു തോന്നുന്ന സ്ഥാപനങ്ങളിലേക്കും തസ്തികകളിലേക്കും മാത്രം അപേക്ഷിക്കുക. 

∙കഴിവുകൾ പുതുക്കുക: വീട്ടിലിരിക്കാൻ ലഭിക്കുന്ന സമയത്ത് നമ്മുടെ കഴിവുകൾ തേച്ചുമിനുക്കുക. ഓൺലൈൻ കോഴ്സുകളെ അതിനായി ആശ്രയിക്കാം. ഭാവിയിൽ ഏതൊക്കെ കഴിവുകളാണ് കരിയറിനെ സഹായിക്കുന്നത് എന്നു മനസ്സിലാക്കി കോഴ്സുകൾ തീരുമാനിക്കാം.

∙വിഡിയോ അഭിമുഖങ്ങൾ: നേരിട്ടുള്ള അഭിമുഖങ്ങളേക്കാൾ വിഡിയോ അഭിമുഖങ്ങളാകും ഇനിയുണ്ടാവുക. അത്തരത്തിൽ തയാറെടുപ്പുകൾ നടത്തേണ്ടതുണ്ട്. 

∙റിക്രൂട്മെന്റ് നടക്കുന്നുണ്ട്: കോവിഡ് കാലത്ത് കമ്പനികളൊന്നും റിക്രൂട്മെന്റ് നടത്തുന്നില്ലെന്നു കരുതിയിരിക്കരുത്. ഇപ്പോഴും ആളുകളെ ആവശ്യമുള്ള കമ്പനികളുണ്ട്. തിരച്ചിൽ തുടരുക.

∙നെറ്റ്‌വർക്ക് വിപുലമാക്കുക: ജോലിക്കായുള്ള തിരച്ചിൽ വിവിധ മാർഗങ്ങൾ വഴിയാക്കാം. സ്കൂൾ, കോളജ് അലമ്നൈ സംഘടനകൾ വഴിയും ലിങ്ക്ഡ് ഇൻ പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയുമൊക്കെ തിരച്ചിൽ വിപുലമാക്കാം.

∙ശമ്പളം കാര്യമാക്കേണ്ട: ജോലിക്കായി ഒട്ടേറെപ്പേർ അപേക്ഷിക്കുന്നതിനാൽ കമ്പനികൾ ഒരുപക്ഷേ കുറഞ്ഞ ശമ്പളമാകും വാഗ്ദാനം ചെയ്യുന്നത്. എങ്കിലും ജോലി നേടുക എന്നതാണു പ്രധാനം. 

∙വരുമാനമാണു പ്രധാനം: പ്രതിസന്ധിഘട്ടങ്ങളിൽ ജോലിയല്ല, വരുമാനമാണു പ്രധാനം. അതുകൊണ്ടുതന്നെ ലഭിക്കുന്ന ഫ്രീലാൻസ് ജോലികളും കോൺട്രാക്ട് ജോലികളും ഏറ്റെടുക്കുക. പ്രവ‍ൃത്തിപരിചയവും ആകും. ഓൺലൈൻ വഴി ജോലികൾ ചെയ്തുകൊടുത്തും വരുമാനം നേടാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com