ADVERTISEMENT

നേരത്തേ വിജ്ഞാപനം ഇറക്കിയ ഇരുനൂറോളം തസ്തികകളിൽ കോവിഡ് മൂലം തുടർനടപടികൾ സ്വീകരിക്കാൻ സാധിക്കാതിരിക്കെ 35 തസ്തികകളിലേക്കു കൂടി വിജ്ഞാപനം ഇറക്കാൻ പിഎസ്‍സി യോഗം തീരുമാനിച്ചു. പരീക്ഷാ നടത്തിപ്പ് ഉൾപ്പെടെ പ്രതിസന്ധിയിലാണെങ്കിലും പ്രായപരിധി കഴിയുന്ന ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ അവസരം നൽകുന്നതിനാണു വിജ്ഞാപനം ഇറക്കുന്നത്.

ഫാമിലി മെഡിസിൻ, കാർഡിയോളജി, നെഫ്രോളജി, റീപ്രൊഡക്ടീവ് മെഡിസിൻ, കാർഡിയോ വാസ്കുലർ ആൻഡ് തൊറാസിക് സർജറി, ഓർത്തോപീഡിക്സ് എന്നിവയിൽ അസി. പ്രഫസർ, മലയാളം, സംസ്കൃതം, സോഷ്യൽ സ്റ്റഡീസ്, മാത്തമാറ്റിക്സ് (തസ്തികമാറ്റം) എന്നിവയിൽ അസി. പ്രഫസർ, അഗ്രോണമിസ്റ്റ്, ബയോളജി, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ സയന്റിഫിക് ഓഫിസർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർ (‍ഡ്രൈവർ) തുടങ്ങിയ 35 തസ്തികകളിലേക്കാണു വിജ്ഞാപനം ഇറക്കുക. ജില്ലാ തലത്തിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 / സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ഗ്രേഡ് 2 തസ്തികകളിലേക്കു വിജ്ഞാപനം ഇറക്കും. സംസ്ഥാന, ജില്ലാ തല എൻസിഎ റിക്രൂട്മെന്റിനുള്ള വിജ്ഞാപനവുമുണ്ടാകും.

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലേക്ക് (കെഎഎസ്) അപേക്ഷിക്കാൻ ഹയർസെക്കൻഡറി അധ്യാപകർക്ക് അവസരം നൽകാത്തതു നിയമവിരുദ്ധമാണെന്ന ഹൈക്കോടതി വിധി സംബന്ധിച്ച തുടർനടപടികൾ വിധിപ്പകർപ്പു ലഭിച്ച ശേഷം തീരുമാനിക്കും. കോവിഡ് വ്യാപിക്കുന്നതിനാൽ  ഒഴിവുകൾ സ്വീകരിക്കുന്നതിനും അറിയിക്കുന്നതിനും തപാൽ, ഇമെയിൽ, ഇ വേക്കൻസി രീതി ഡിസംബർ 31 വരെ തുടരും. വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ തസ്തിക സർക്കാർ നിർത്തലാക്കിയ സാഹചര്യത്തിൽ റാങ്ക്‌പട്ടിക തയാറാക്കുന്ന തുടർപ്രവർത്തനങ്ങൾ സാവധാനം മതിയെന്നു ധാരണയായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com