ADVERTISEMENT

സ്പെഷൽ ഡിഫൻസ് പഴ്സനൽ ഫോറത്തിൽ 534 ഒഴിവുകളുണ്ടെന്ന രീതിയിൽ പുറത്തുവന്ന വിജ്ഞാപനം വ്യാജമെന്നു വ്യക്തമാക്കി പ്രസ് ഇൻഫർമേഷൻ ബ്യൂറോ. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കുന്ന എംപ്ലോയ്മെന്റ് ന്യൂസിന്റെ ഓഗസ്റ്റ് 15 ലക്കത്തിലാണ് ഇതുസംബന്ധിച്ച വിജ്ഞാപനം വന്നത്. കേന്ദ്ര കമ്പനികാര്യ മന്ത്രാലയത്തിനു കീഴിലെ വിവിധ തസ്തികകളിലേക്കു നിയമനം നടത്തുന്നതിനായി സ്പെഷൽ ഡിഫൻസ് പഴ്സനൽ ഫോറം അപേക്ഷ ക്ഷണിച്ചെന്ന തരത്തിലായിരുന്നു അറിയിപ്പ്. 500 രൂപ അപേക്ഷാ ഫീസും പറഞ്ഞിട്ടുണ്ടായിരുന്നു.

 

എന്നാ‍ൽ, മന്ത്രാലയത്തിനു കീഴിൽ ഇത്തരമൊരു സ്ഥാപനം തന്നെയില്ലെന്ന് പിഐബി വ്യക്തമാക്കി. പിഴവ് സംഭവിച്ചതിൽ എംപ്ലോയ്മെന്റ് ന്യൂസും ഖേദമറിയിച്ചിട്ടുണ്ട്. ഓഗസ്റ്റ് 22–28 ലക്കത്തിൽ ഇതുസംബന്ധിച്ച തിരുത്ത് പ്രസിദ്ധീകരിക്കുമെന്നും അവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com