ADVERTISEMENT

സ്വാദിഷ്ടവും ആരോഗ്യദായകവുമായൊരു ഭക്ഷ്യപദാർഥമാണ് അരിപ്പപ്പടം. ഇത് ഉൽപാദിപ്പിക്കുന്ന ഏതാനും ചില സ്ഥാപനങ്ങളേ ഇപ്പോഴുള്ളൂ എന്നതിനാൽ സാധ്യത ഇനിയുമുണ്ട്. മികച്ച വിപണിസാധ്യതയും കാണുന്നു. വലിയ നിക്ഷേപമില്ലാതെ തുടങ്ങാമെന്നതു മറ്റൊരു മെച്ചം. വിപണി വികസിക്കുമ്പോൾ കൂടുതൽ നിക്ഷേപം നടത്തി സംരംഭം വിപുലീകരിക്കാനുള്ള അവസരവുമുണ്ട്. അതിനു സഹായിക്കുന്ന ആധുനിക മെഷിനറികൾ ഇപ്പോഴുണ്ട്. 

നിർമാണരീതി 

പച്ചരി കുതിർത്ത് ഗ്രൈൻഡറിൽ അരയ്ക്കുക. ജീരകം, ഉപ്പ്, എള്ള് എന്നിവയും ചേർക്കണം. നന്നായി ലൂസായി വേണം അരയ്ക്കാൻ. ഈ മിക്സ് ഡൈ (dye) സെറ്റിൽ കനം കുറച്ച് പരത്തുക. സ്റ്റീം ചെയ്ത ശേഷം വെയിലത്ത് ഉണക്കുക. ശേഷം ആകർഷകമായ രീതിയിൽ പായ്ക്ക് ചെയ്തു വിൽക്കാം. കാരം, ഉഴുന്ന്, പ്രിസർവേറ്റീവുകൾ എന്നിവയൊന്നും ചേർക്കുന്നില്ല. എന്നാൽ, വിവിധ ഫ്ലേവറുകളിൽ അരിപ്പപ്പടം നിർമിക്കാൻ സാധ്യതയുണ്ട്. 

വിപണി 

പലചരക്കു കടകൾ, സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിലൊക്കെ അരിപ്പപ്പടം വിൽക്കാൻ അവസരമുണ്ട്. ഏജൻസികൾ വഴിയും വിൽപനവഴികൾ തുറക്കും. ധാരാളം വിതരണക്കാർ വിൽപനയ്ക്കു തയാറായി മുന്നോട്ടുവരുന്നുണ്ട്. നേരിട്ടു വിറ്റാൽ ലാഭവും കൂടും. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 200 ചതുരശ്ര അടി, വൃത്തിയുള്ളത് 

മെഷിനറികൾ 

∙സ്റ്റീമർ കം ഗ്രൈൻഡർ: 50,000 

∙പായ്ക്കിങ് മെഷിൻ: 10,000

ആകെ: 60,000

ആവർത്തന നിക്ഷേപം (10 ദിവസത്തേക്ക്) 

∙അരി (ദിവസേന 30 രൂപയുടെ 40 കിലോ അരി): 12,000

∙രണ്ടു പേർക്കു 400 രൂപ നിരക്കിൽ കൂലി: 8,000

∙ജീരകം, ഉപ്പ്, എള്ള്, പായ്ക്കിങ് സാമഗ്രികൾ, കയറ്റിറക്ക്, പലിശ, തേയ്മാനം തുടങ്ങിയവ: 10,000

ആകെ: 30,000

ആകെ നിക്ഷേപം: 90,000

പ്രതിമാസ അറ്റാദായം 

∙10 ദിവസത്തെ വിൽപന വഴി (ദിവസേന 2,500 പപ്പടം 2 രൂപ നിരക്കിൽ വിറ്റാൽ): 50,000

∙10 ദിവസത്തെ അറ്റാദായം: 50,000–30,000=20,000

∙പ്രതിമാസം ലഭിക്കാവുന്ന അറ്റാദായം: കുറഞ്ഞത് 50,000. 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Business Scope Of Pappadam Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com