വലിയ കിടമത്സരമില്ലാത്ത സംരംഭം തുടങ്ങാം; മാസം രണ്ടു ലക്ഷം വരെ ലാഭം നേടാം

cash
SHARE

ഇതര സംസ്ഥാനങ്ങളിലും വിദേശത്തും ഡിമാൻഡുള്ള ഉൽപന്നമാണു പർദ. 300 മുതൽ 3,000 വരെ രൂപയുടെ പർദകൾ പൊതുവെ വിറ്റുപോകുന്നവയാണ്. മികച്ച ലാഭവിഹിതവും കിട്ടും. 

നിർമാണരീതി  

തിരുപ്പൂരിലെ മില്ലുകളിൽനിന്നാണു പർദയ്ക്ക് ആവശ്യമായ തുണിത്തരങ്ങൾ വാങ്ങുന്നത്. കട്ട് ചെയ്ത്, സ്റ്റിച്ച് ചെയ്ത്, അയണിങ്ങും ഫോൾഡിങ്ങും ചെയ്തു പായ്ക്ക് ചെയ്തു വിൽക്കാം. ഡിസൈനിങ്ങിനു വളരെ പ്രാധാന്യമുള്ള മേഖലയാണിത്. നന്നായി ഡിസൈൻ ചെയ്താൽ ഏറെ ശോഭിക്കാം. ആവശ്യമായ എംബ്രോയ്ഡറി വർക്കും ചെയ്തുകൊടുക്കാം. പർദയുടെ വിലയനുസരിച്ചാണ് എംബ്രോയ്ഡറിയുടെ അലങ്കാരം പൊതുവെ തീരുമാനിക്കുന്നത്. 

വിൽപന 

ടെക്സ്റ്റൈൽ ഷോപ്പുകളാണു പ്രധാന വിൽപനസാധ്യത. പർദയ്ക്കു മാത്രമായി ധാരാളം ഷോപ്പുകൾ ഇപ്പോഴുണ്ട്. സ്വന്തം നിലയിൽ ഷോപ്പുകൾ തുടങ്ങിയാൽ ഏറെ ഗുണം ചെയ്യും. വലിയ കിടമത്സരമില്ലാത്ത മേഖലയുമാണിത്. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 300 ചതുരശ്ര അടി 

∙മെഷിനറികൾ 

*മോട്ടർ ഘടിപ്പിച്ച തയ്യൽ മെഷിൻ (5 എണ്ണം): 1,25,000

*കട്ടിങ്, അയണിങ് മെഷിനുകൾ (ഓരോന്ന്): 35,000

*ഫർണിച്ചറും മറ്റു സാമഗ്രികളും: 25,000

ആകെ: 1,85,000

ആവർത്തന നിക്ഷേപം (പ്രതിമാസം) 

∙തുണിത്തരങ്ങൾ (ശരാശരി 80 രൂപ നിരക്കിൽ 3500 മീറ്റർ): 2,80,000

∙സ്റ്റിച്ചിങ് മെറ്റീരിയലുകൾ: 30,000

∙കൂലി (6 പേർക്കു 400 രൂപ നിരക്കിൽ 25 ദിവസത്തേക്ക്): 60,000

∙കറന്റ് ചാർജ്, വാടക, തേയ്മാനം, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ ചെലവുകൾ: 30,000

ആകെ: 4,00,00

ആകെ നിക്ഷേപം: 1,85,000+4,00,000=5,85,000

∙ഒരു മാസത്തെ വിൽപന (1,000 പർദകൾ ശരാശരി 600 രൂപ നിരക്കിൽ വിറ്റാൽ): 6,00,000

∙പ്രതിമാസ അറ്റാദായം: 6,00,000–4,00,000=2,00,000

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA