ADVERTISEMENT

കലാപരിപാടികൾക്ക് ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, കിരീടം തുടങ്ങിയവ വാടകയ്ക്കും വിലയ്ക്കും നൽകുന്നത് വളരെ ലാഭകരമായി ചെയ്യാവുന്ന ലഘുസംരംഭങ്ങളിലൊന്നാണ്. കോവിഡ് സാഹചര്യത്തിൽ തൽക്കാലം കലാവിരുന്നുകളൊന്നും നടക്കുന്നില്ലെങ്കിലും സാഹചര്യം മെച്ചപ്പെടുമ്പോൾ വളരെ നല്ല രീതിയിൽ നടത്താവുന്ന സ്വയംസംരംഭമാണ് ഇത്തരം ഡാൻസ് കലക്‌ഷൻ സെന്ററുകൾ. സ്കൂൾ, കോളജ് കലോത്സവങ്ങൾ, ടിവി ഷോ, റിയാലിറ്റി ഷോ, നാടകം, ഫാഷൻ ഷോ തുടങ്ങി ഒട്ടേറെ അവസരങ്ങളിൽ വേഷങ്ങളും അനുബന്ധ കാര്യങ്ങളും വാടകയ്ക്കു തേടുന്നവർ ഏറെയുണ്ട്. വനിതകൾക്ക് ഏറെ ശോഭിക്കാവുന്ന സംരംഭമാണിത്. 

പ്രവർത്തനരീതി 
കലാപരിപാടികൾക്കും മത്സരങ്ങൾക്കും സാധാരണയായി ഉപയോഗിക്കുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, കിരീടം, മേക്കപ് മോഡലുകൾ, അനുബന്ധ സാമഗ്രികൾ തുടങ്ങിയവ ശേഖരിച്ചുവയ്ക്കുക. പ്രത്യേക ഇനങ്ങൾ ആവശ്യപ്പെടുമ്പോൾ അത് ഉണ്ടാക്കി നൽകാം. ദിവസക്കണക്കിലോ പരിപാടികളുടെ കണക്കിലോ വാടക നിശ്ചയിക്കാം. സ്ഥിരമായി ആവശ്യമുള്ളവർ വിലയ്ക്കു വാങ്ങാനും തയാറാകും. 

വിൽപന 
സ്കൂളുകളിലെയും കോളജുകളിലെയും വിദ്യാർഥികളാണു പ്രധാന ഉപഭോക്താക്കൾ. ടിവി ഷോ, ഡാൻസ് റിയാലിറ്റി ഷോകൾ, ഫാഷൻ ഷോ, നിശ്ചലദൃശ്യങ്ങൾ ഒരുക്കുന്നവർ തുടങ്ങിയവയുടെ ഏജൻസികൾക്കും കലാകാരൻമാർക്കും നിങ്ങളുടെ സംരംഭത്തെ പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. വിൽപനയ്ക്ക് ഇത് അനുകൂല സാഹചര്യമൊരുക്കും. യൂണിറ്റ് തുടങ്ങുന്നത് സ്കൂൾ, കോളജ് പരിസരങ്ങളിലാകുന്നതു വളരെ നന്നായിരിക്കും. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 300 ചതുരശ്ര അടിയുള്ളത് 

∙മെഷിനറികൾ 

*മോട്ടർ ഘടിപ്പിച്ച സ്റ്റിച്ചിങ് മെഷിൻ (2 എണ്ണം): 50,000

*വസ്ത്രങ്ങളും മറ്റു സാമഗ്രികളും: 2,50,000

*ഫർണിച്ചറുകളും മറ്റ് ഉപകരണങ്ങളും: 50,000

ആകെ: 3,50,000

ആവർത്തന നിക്ഷേപം (പ്രതിമാസം) 

∙മൂന്നു പേർക്കു കൂലി (500 രൂപ ക്രമത്തിൽ 25 ദിവസം): 37,500

∙സ്പെയർ മെറ്റീരിയലുകൾ, അനുബന്ധ സാമഗ്രികൾ: 20,000

∙കറന്റ്, തേയ്മാനം തുടങ്ങിയ ചെലവുകൾ: 10,000

ആകെ: 67,500

ആകെ നിക്ഷേപം: 3,50,000+67,500=4,17,500

പ്രതിമാസം ലഭിക്കാവുന്ന കുറഞ്ഞ വാടക: 2,00,000

പ്രതിമാസ അറ്റാദായം: 2,00,000–67,500=1,32,500

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)

English Summary: Business Scope Of Dance Collection Centers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com