ADVERTISEMENT

എയർ കണ്ടീഷനറുകൾ വാടകയ്ക്കു നൽകുന്ന ലഘുസംരംഭങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. എസിയുടെ റിപ്പയറിങ്ങും സർവീസും കൂടി അറിയുന്നവർക്കാണെങ്കിൽ മികച്ച ബിസിനസായി ഇതു വളർത്താം. 

പ്രവർത്തനരീതി 

തുടക്കത്തിൽ 20 സെറ്റ് എസികൾ വാങ്ങിക്കുക. വാടകയ്ക്കു കൊടുക്കുന്നതു സംബന്ധിച്ചു പരസ്യം നൽകേണ്ടത് ആവശ്യമാണ്. സൈറ്റിൽ എത്തിച്ചു ഫിറ്റ് ചെയ്ത് പ്രവർത്തിപ്പിച്ചു കൊടുക്കേണ്ടതുണ്ട്. പ്രതിദിനമാണു വാടക കണക്കാക്കാറുള്ളത്. ഡീസൽ ജനറേറ്ററിനുള്ള ചെലവു കൂടി കാണണം. 

വിപണനം 

കോവിഡ് കാലത്ത് പൊതുപരിപാടികൾ കുറഞ്ഞെങ്കിലും വിവാഹങ്ങൾ, സമ്മേളനങ്ങൾ, പൊതുയോഗങ്ങൾ, സെമിനാറുകൾ, പ്രദർശനങ്ങൾ, സാംസ്കാരിക പരിപാടികൾ, താൽക്കാലിക ഓഫിസ് സംവിധാനങ്ങൾ, വേനൽക്കാല വസതികൾ എന്നിവിടങ്ങളിലെല്ലാം എസികൾ വാടകയ്ക്കു നൽകാൻ സാധ്യതയുണ്ട്. വേനൽക്കാലമാണു വലിയ ഡിമാൻഡുള്ള കാലം. അക്കാലത്തേക്കു മുൻകൂട്ടി ആസൂത്രണം ചെയ്ത് വിപണി പിടിക്കാനും കഴിയും. 

ആവശ്യമായ സ്ഥിരനിക്ഷേപം 

∙കെട്ടിടം: 500 ചതുരശ്ര അടിയുള്ള ഓഫിസ്. 

∙സ്ഥിരനിക്ഷേപം 

*20 സെറ്റ് 1.5 ടൺ എസികൾ (ഒന്നിന് 25,000 രൂപ നിരക്കിൽ): 5,00,000

*മറ്റ് ഇലക്ട്രിക്കൽ സാധനങ്ങൾ, ടൂൾസ്, ഫർണിച്ചർ മുതലായവ: 50,000 

*ആകെ: 5,50,000 

∙ആവർത്തന നിക്ഷേപം (30 ദിവസം) 

*പ്രതിദിന വേതനം (3 പേർക്കു ദിവസം 600 രൂപ പ്രകാരം): 54,000

*ട്രാൻസ്പോർട്ടേഷൻ, തേയ്മാനം, വാടക, കറന്റ് തുടങ്ങിയവ: 36,000

*ആകെ: 90,000

∙ആകെ നിക്ഷേപം: 5,50,000+90,000=6,40,000

പ്രതീക്ഷിക്കുന്ന പ്രതിമാസ വരുമാനം 

∙15 എസികൾ 30 ദിവസം 500 രൂപ നിരക്കിൽ വാടകയ്ക്കു നൽകുമ്പോൾ (എല്ലാ എസികളും എല്ലാ ദിവസവും വാടകയ്ക്കു പോകണമെന്നില്ല): 2,25,000.00 (കുറഞ്ഞ ദിവസത്തേക്കാണെങ്കിൽ ദിവസം 1,000 രൂപ വരെ വാടകനിരക്കുണ്ട്). 

∙പ്രതിമാസ ലാഭസാധ്യത: 2,25,000–90,000=1,35,000 

(സംസ്ഥാന വ്യവസായ– വാണിജ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടറാണു ലേഖകൻ)


English Summary: Career Scope Of Air Conditioner Business

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com