ADVERTISEMENT

കെഎഎസ് പ്രാഥമിക പരീക്ഷ വിജയിച്ചവർക്കുള്ള മെയിൻ പരീക്ഷ നവംബർ 20, 21 തീയതികളിൽ നടക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളായി രണ്ടു മണിക്കൂർ വീതം ദൈർഘ്യമുള്ള വിവരണാത്മക പരീക്ഷയാണ് നടത്തുക.  ഒാരോ പേപ്പറിനും 100 മാർക്ക് വീതം. മെയിൻ പരീക്ഷ എഴുതുന്നതിന് ഉദ്യോഗാർഥികൾ പ്രത്യേക കൺഫർമേഷൻ നൽകേണ്ടതില്ല.  നവംബർ 6 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാം. മെയിൻ പരീക്ഷ വിജയിക്കുന്നവർക്ക് ഇന്റർവ്യൂ കൂടി നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും. 

നവംബർ 20 രാവിലെ 9.30–12: പേപ്പർ 1

ഉച്ചയ്ക്ക് 1.30–4: പേപ്പർ 2 

നവംബർ 21 രാവിലെ 9.30 –12: പേപ്പർ 3

സ്ട്രീം ഒന്നിൽ 2160 പേർ

കെഎഎസ് പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച ഷോർട് ലിസ്റ്റിൽ രണ്ടു സ്ട്രീമുകളിലായി 3208 പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്ട്രീം ഒന്നിൽ 2160, സ്ട്രീം രണ്ടിൽ 1048 പേരെയുമാണ്  ഉൾപ്പെടുത്തിയത്.കേസ് നിലവിലുള്ളതിനാൽ സ്ട്രീം മൂന്നിന്റെ  ലിസ്റ്റ് പ്രസിദ്ധീകരിച്ചില്ല. 

ഉത്തരക്കടലാസ് പുനർമൂല്യനിർണയം, ഫോട്ടോകോപ്പി എന്നിവ ആവശ്യമുള്ളവർ ഷോർട് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ അപേക്ഷ നൽകണം. 

ഒരു ശതമാനം പോലുമില്ല ലിസ്റ്റിൽ

കെഎഎസ് ഷോർട് ലിസ്റ്റ് സ്ട്രീം ഒന്നിൽ ഉദ്യോഗാർഥികളെ കുറച്ചതായി പരാതി. സ്ട്രീം ഒന്നിൽ 3,27,000 പേർ പരീക്ഷ എഴുതിയെങ്കിലും വെറും 2160 പേരെയാണ് ഷോർട് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരീക്ഷ എഴുതിയവരിൽ ഒരു ശതമാനം പേരെപ്പോലും ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.  3000നും 4000നും ഇടയിൽ ആളെ ഉൾപ്പെടുത്തുമെന്ന് നേരത്തേ  സൂചന നൽകിയിരുന്നെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ മുൻനിലപാടിൽ നിന്നു പിഎസ്‌സി പിൻമാറി. 77 മാർക്കും അതിൽ കൂടുതലും നേടിയവരെയാണ് പൊതുവിഭാഗത്തിൽ നിന്ന് ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സംവരണ വിഭാഗങ്ങളിൽ പെട്ടവർക്കും ഭിന്നശേഷിക്കാർക്കും ഈ മാർക്കിൽ കുറവുണ്ട്.  ലിസ്റ്റിൽ ആളെ കുറച്ച നടപടിക്കെതിരെ പരാതി നൽകാനൊരുങ്ങുകയാണ് ഉദ്യോഗാർഥികൾ.

English Summary: Kerala Administrative Service Short List

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com