ADVERTISEMENT

എസ്എസ്എൽസി നിലവാരത്തിൽ ഡിസംബറിൽ നടത്തുന്ന പ്രാഥമിക പൊതുപരീക്ഷയുടെ മാർക്ക് ഘടന തയാറായി. സിലബസിലെ പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം എന്നീ മേഖലകളിൽ നിന്ന് 60 മാർക്കിന്റെ ചോദ്യങ്ങൾ ഉണ്ടാകും. ജനറൽ സയൻസിൽ നിന്ന് 20 മാർക്കിനും (ഫിസിക്കൽ സയൻസ്– 10, നാച്വറൽ സയൻസ്– 10) ഗണിതത്തിൽ നിന്ന് 20 മാർക്കിനും (ലഘുഗണിതം– 10, മാനസികശേഷി പരിശോധന– 10) ചോദ്യങ്ങൾ ഉൾപ്പെടുത്തും.

പൊതുവിജ്ഞാനം, ആനുകാലിക സംഭവങ്ങൾ, കേരള നവോത്ഥാനം എന്നീ മേഖലയിലെ സിലബസ് ആറു ഭാഗങ്ങളായാണ് പ്രസിദ്ധീകരിച്ചിരുന്നത്. ഒരോ ഭാഗത്തു നിന്നും 10 വീതം ചോദ്യം പരീക്ഷയിൽ ഉൾപ്പെടുത്തും. ചോദ്യ പേപ്പർ മലയാളത്തിലായിരിക്കും. ഭാഷാന്യൂനപക്ഷങ്ങൾക്ക് തമിഴിലും കന്നടയിലും ചോദ്യപേപ്പർ ലഭ്യമാക്കും. എസ്എസ്എൽസി നിലവാരത്തിലുള്ള രണ്ടാം ഘട്ട പരീക്ഷയുടെ സിലബസും ഉടൻ പ്രസിദ്ധീകരിക്കുമെന്ന് പിഎസ്‌സി വ്യക്തമാക്കി.

English Summary: Kerala PSC 10th Level Examination Syllabus

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com