100 ദിവസം; 5000 നിയമനം: മുഖ്യമന്ത്രി പറഞ്ഞ തസ്തികൾ ഇവയൊക്കെ

HIGHLIGHTS
  • കെഎസ്എഫ്ഇയിൽ നവംബറിനകം 1000 പേർക്ക് പിഎസ്‌സി വഴി നിയമനം
psc
SHARE

കോവിഡ്–19നെ തുടർന്നുണ്ടായ തൊഴിലില്ലായ്മ പരിഹരിക്കാൻ സംസ്ഥാനത്ത്  50,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു. സർക്കാർ, അർധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ 18,600 പേർക്കു തൊഴിൽ നൽകും. പിഎസ്‌സി വഴി 100 ദിവസത്തിനുള്ളിൽ 5000 പേർക്കു നിയമനം നൽകാൻ ലക്ഷ്യമിടുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.  ആ തസ്തികകൾ ഇവയാണ്.

∙ഹയർ സെക്കൻഡറി സ്കുളുകളിൽ 425 തസ്തികയും എയ്ഡഡ് കോളജുകളിൽ 700 തസ്തികയും  പുതിയ കോഴ്സുകളുടെ ഭാഗമായി 300 താൽക്കാലിക തസ്തികയും സൃഷ്ടിക്കും. എയ്ഡഡ് സ്കൂളുകളിൽ 6911 തസ്തികയിലെ നിയമനം റഗുലറൈസ് ചെയ്യും.  സ്കൂൾ തുറക്കാത്തതിനാൽ ജോലിയിൽ പ്രവേശിക്കാൻ കഴിയാത്ത 1632 പേരടക്കം വിദ്യാഭ്യാസ മേഖലയിൽ 10,968 പേർക്ക് നിയമനം.

∙മെഡിക്കൽ കോളജുകളിൽ 700 തസ്തികയും പൊതു ആരോഗ്യ സംവിധാനത്തിൽ 500 തസ്തികയും സൃഷ്ടിക്കും. കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ്  സെന്ററുകളിൽ 1000 താൽക്കാലിക നിയമനം. 

∙മറ്റു വകുപ്പുകളിൽ 1717 പേർക്ക് തൊഴിൽ ലഭ്യമാക്കും.

∙പട്ടികവർഗ വിഭാഗത്തിലെ 500 പേർക്കു വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഒാഫിസർ നിയമനം. 

∙42 പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളിൽ 1178 സ്ഥിരം നിയമനങ്ങളും 342 താൽക്കാലിക നിയമനവും 241 കരാർ നിയമനവും ഉൾപ്പെടെ 1761 നിയമനം.

∙സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡവലപ്മെന്റ് കോർപറേഷനിൽ 241 നിയമനം. 

∙മിനറൽസ് ആൻഡ് മെറ്റൽസ്, ട്രാവൻകൂർ ടൈറ്റാനിയം, ടെക്സ്റ്റൈൽ കോർപറേഷൻ,  ബാംബു കോർപറേഷൻ, ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് എന്നിവയിൽ 766 നിയമനം. 

∙ഹോംകോയിൽ 150 തസ്തിക സൃഷ്ടിക്കും. 

∙സഹകരണ വകുപ്പിലും സ്ഥാപനങ്ങളിലുമായി 500 സ്ഥിരം/ താൽക്കാലിക നിയമനം. 

∙കെഎസ്എഫ്ഇയിൽ നവംബറിനകം 1000 പേർക്ക് പിഎസ്‌സി വഴി നിയമനം നൽകും. 

∙ൈകെട്ടിക്കിടക്കുന്ന സ്പെഷൽ റൂളുകൾ അംഗീകരിക്കും 

English Summary: Govt To Create 5000 Appointments Over 100 days

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA