ADVERTISEMENT

യുഎസ് ജോലിയാണോ നോട്ടം? എങ്കിൽ ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്‌സ് എന്ന അവരുടെ തൊഴിൽ പോർട്ടൽ സന്ദർശിക്കുന്നതു നന്നായിരിക്കും. യുഎസ് തൊഴിൽ രംഗത്തെക്കുറിച്ചുള്ള കൗതുകകരമായ വിവരങ്ങളുമായി ഈയിടെ അവർ ഒരു പട്ടിക പുറത്തിറക്കി. 2019ൽ ഏറ്റവും വേഗത്തിൽ വളർച്ച നേടിയ തൊഴിൽ മേഖലകളുടെ പട്ടിക.

 

ഒന്നാം സ്ഥാനത്തു വന്നത് വിൻഡ് ടർബൈൻ സർവീസ് ടെക്‌നീഷൻ എന്ന തസ്തിക. ശമ്പളം കുറവാണെങ്കിലും കഴിഞ്ഞ വർഷം നിയമനങ്ങളിൽ 61 % വളർച്ചയാണ് ഈ മേഖലയിലുണ്ടായത്. പാരമ്പര്യേതര ഊർജ മേഖല വളരുന്നതിനൊപ്പം ഇത്തരം തൊഴിലവസരങ്ങളുമേറും. മൂന്നാം സ്ഥാനത്ത് സോളർ ഇൻസ്റ്റലേഴ്‌സ് എന്ന തസ്തിക 51 % വളർച്ച നേടിയതും ഇതിന്റെ സൂചനയാണ്.

 

രണ്ടാം സ്ഥാനത്ത് എവർഗ്രീൻ മേഖലയായ നഴ്‌സിങ്ങുണ്ട്. 52 % ആണു കഴിഞ്ഞവർഷത്തെ വളർച്ച. വാർഷിക ശരാശരി ശമ്പളം ഒരു ലക്ഷം ഡോളറിലേറെ. 

ആരോഗ്യമേഖലയിൽ തന്നെ ഒക്യുപ്പേഷനൽ തെറപ്പിസ്റ്റ്, ഫിസിക്കൽ തെറപ്പിസ്റ്റ്, ഹെൽത്ത് മാനേജർ, ഫിസിഷ്യൻ അസിസ്റ്റന്റ്, ഹെൽത്ത് കൗൺസലർ തുടങ്ങിയ തസ്തികകളിലും മികച്ച വളർച്ചയുണ്ട്. ഇന്ത്യൻ ഉദ്യോഗാർഥികൾ കണ്ണുവയ്ക്കുന്ന സ്റ്റാറ്റിസ്റ്റിക്‌സ് മേഖലയിൽ 35 % ആണു വളർച്ച. മറ്റ് ഇന്ത്യൻ ഫേവറിറ്റുകളായ ഐടി സെക്യൂരിറ്റി, ഡേറ്റ സയൻസ് മേഖലകളിലും 30 ശതമാനത്തിലേറെ വളർച്ചയുണ്ട്.

 

വിശദാംശങ്ങൾക്ക് https://www.bls.gov/

English Summary: Job Opportunities In USA

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com