ADVERTISEMENT

വിവിധ വകുപ്പുകളിലെ 43 തസ്തികകളിലേക്കു വിജ്ഞാപനം പ്രസിദ്ധീകരിക്കാ‍ൻ പിഎസ്‌സി യോഗം തീരുമാനിച്ചു. വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ ആദിവാസി വിഭാഗത്തിൽപെടുന്ന യുവജനങ്ങളിൽ നിന്നു മാത്രം വനിതാ പൊലീസ് കോൺസ്റ്റബിൾ, പൊലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്കു കായികക്ഷമതാ പരീക്ഷ നടത്തും.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ പീഡിയാട്രിക് കാർഡിയോളജി, അസി.പ്രഫസർ ഇൻ ജനറൽ മെഡിസിൻ, ആയുർവേദ വകുപ്പിൽ (ഡ്രഗ്സ് സ്റ്റാൻഡാർഡൈസേഷൻ യൂണിറ്റ്) റിസർച് ഓഫിസർ (കെമിസ്ട്രി/ ബയോകെമിസ്ട്രി), നാഷനൽ സേവിങ്സ് സർവീസിൽ അസി.ഡയറക്ടർ (നേരിട്ടും തസ്തികമാറ്റം മുഖേനയും), ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോർഡിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും), ഫാർമസ്യൂട്ടിക്കൽ കോർപറേഷനിൽ ലബോറട്ടറി അസിസ്റ്റന്റ്, മുനിസിപ്പൽ കോമൺ സർവീസിൽ ഡ്രൈവർ ഗ്രേഡ്2 (എച്ച്ഡിവി), ഹൗസ്ഫെഡിൽ ജൂനിയർ ക്ലാർക്ക് (ജനറൽ, സൊസൈറ്റി), ഇൻഷുറൻസ് മെഡിക്കൽ സർവീസിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2, ലീഗൽ മെട്രോളജിയിൽ സീനിയർ ഇൻസ്പെക്ടർ (പട്ടിക വിഭാഗം), കേരള ജനറൽ സർവീസിൽ ഡിവിഷനൽ അക്കൗണ്ടന്റ്, വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്– എൽപിഎസ്– പട്ടികവിഭാഗം) തുടങ്ങിയ  തസ്തികകളിലേക്കാണു വിജ്ഞാപനം.

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസി.പ്രഫസർ ഇൻ ബയോകെമിസ്ട്രി (വിശ്വകർമ), അസി.പ്രഫസർ ഇൻ ഫൊറൻസിക് മെഡിസിൻ (എൽസി/എഐ), അസി.പ്രഫസർ ഇൻ കാർഡിയോളജി (പട്ടികജാതി, ഈഴവ/ തീയ/ബില്ലവ, മുസ്‌ലിം), ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2 (ഒബിസി), ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫിസർ (വിഷ–ധീവര), പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്–എൽപിഎസ്–പട്ടിക വർഗം), കോഴിക്കോട്, പാലക്കാട് ജില്ലകളിൽ മ്യൂസിക് ടീച്ചർ (മുസ്‌ലിം) തസ്തികകളിലേക്ക് അഭിമുഖം നടത്തും. കൺസ്യൂമർഫെഡിൽ മാനേജർ ഗ്രേഡ് 2 –ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി, മാനേജർ ഗ്രേഡ് 2  ഈഴവ, ജനറൽ കാറ്റഗറി, സൊസൈറ്റി കാറ്റഗറി  തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. പ്രഫ.ലോപ്പസ് മാത്യുവിന്റെ അധ്യക്ഷതയിലാണു യോഗം ചേർന്നത്. ബജറ്റ് പാസാക്കി.

English Summary: PSC notification for 43 posts 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com