ADVERTISEMENT

ജില്ലാതലത്തിൽ നടത്തുന്ന പരീക്ഷകൾക്കും കേന്ദ്രമാറ്റം അനുവദിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കോവിഡ് പോസിറ്റീവ് ആയവർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കുമാണ് പരീക്ഷാകേന്ദ്രം മാറ്റി നൽകുക. ഇതു സംബന്ധിച്ച് ഉദ്യോഗാർഥികൾ നൽകുന്ന അപേക്ഷയിൽ പ്രത്യേക പരിശോധന നടത്തും. ഇതിനു ശേഷം ചോദ്യക്കടലാസുകളുടെ ലഭ്യതകൂടി കണക്കിലെടുത്തായിരിക്കും പരീക്ഷാ കേന്ദ്രം മാറ്റുന്നത്.

 

സംസ്ഥാനതല പരീക്ഷകളിൽ കേന്ദ്രമാറ്റം അനുവദിക്കാൻ പിഎസ്‌സി തീരുമാനിച്ചിരുന്നു. എന്നാൽ ജില്ലാതല പരീക്ഷകളിൽ ഈ സൗകര്യം ലഭ്യമാക്കിയില്ല. വിവിധ ജില്ലകളിലെ അപേക്ഷകരുടെ എണ്ണം കണക്കാക്കിയാണ് ചോദ്യക്കടലാസ് ജില്ലകളിൽ എത്തിക്കുന്നത്. തിരുവനന്തപുരം ഉൾപ്പെടെ ഏതാനും ജില്ലകളിൽ മാത്രം കൂടുതൽ പരീക്ഷാകേന്ദ്രം തയാറാക്കുന്നത് പ്രയാസമാണെന്നു ചൂണ്ടിക്കാട്ടിയാണ് പിഎസ്‌സി  പിൻമാറിയത്. 

 

എന്നാൽ    ഇതു സംബന്ധിച്ച് ധാരാളം ഉദ്യോഗാർഥികൾ പിഎസ്‌സിയിൽ പരാതി നൽകി. ഒക്ടോബർ 17 ലക്കം തൊഴിൽവീഥി ഇക്കാര്യം സൂചിപ്പിച്ച് മുഖപ്രസംഗം പ്രസിദ്ധീകരിച്ചു.  സർക്കാരും വിഷയത്തിൽ ഇടപെട്ടു. ഈ സാഹചര്യത്തിലാണ് ജില്ലാതല പരീക്ഷകളിൽ കേന്ദ്രമാറ്റം അനുവദിക്കാൻ പിഎസ്‌സി തീരുമാനിച്ചത്. 

English Summary:  Kerala PSC Exam Center Change

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com