തിരഞ്ഞെടുപ്പു ദിവസങ്ങളിലെ പിഎസ്‌സി പരീക്ഷ, ഇന്റർവ്യൂ മാറ്റി

HIGHLIGHTS
  • ഡിസംബർ 8,10,14 തീയതികളിലെ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റി വയ്ക്കാൻ തീരുമാനിച്ചു
PSC-OMR-Sheet
SHARE

തദ്ദേശ തിരഞ്ഞെടുപ്പു നടക്കുന്ന ഡിസംബർ 8,10,14 തീയതികളിലെ പരീക്ഷകളും ഇന്റർവ്യൂകളും മാറ്റി വയ്ക്കാൻ പിഎസ്‌സി യോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (മുസ്‌ലിം),ഗ്രാമവികസന വകുപ്പിൽ ലക്ചറർ ഗ്രേഡ് 2–അഗ്രികൾചർ, കൊല്ലം ജില്ലയിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്–ഈഴവ/തിയ്യ/ബില്ലവ),കേരള സിറാമിക്സിൽ മൈൻസ്മേറ്റ് തസ്തികകളിലേക്ക് അഭിമുഖം നടത്താൻ തീരുമാനിച്ചു.ഭക്ഷ്യ സുരക്ഷാ  വകുപ്പിൽ ഫുഡ് സേഫ്റ്റി ഓഫിസർ,വിവിധ ജില്ലകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 ,ആസൂത്രണ ബോർഡിൽ റിസർച് ഓഫിസർ (പട്ടിക വിഭാഗം) തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റീഡർ ഗ്രേഡ് 2 ,കോഴിക്കോട് ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഇലക്ട്രിക്കൽ വൈൻഡർ  തസ്തികകളിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. വിവിധ ജില്ലകളിൽ എൻസിസി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്ഡിവി–വിമുക്തഭടൻമാർ) തസ്തികയിലേക്കു പ്രായോഗിക പരീക്ഷ നടത്തും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (എൻജിനീയറിങ് കോളജുകൾ) അസി. പ്രഫസർ ഇൻ പ്രൊഡക്‌ഷൻ എൻജിനീയറിങ്, വിവിധ ജില്ലകളിൽ പട്ടികജാതി വികസന വകുപ്പിൽ കുക്ക് ( മുസ്‌ലിം, ഒബിസി, ധീവര, വിശ്വകർമ, പട്ടികജാതി, എൽസി/എഐ)തസ്തികയിലേക്ക് ഓൺലൈൻ പരീക്ഷ നടത്തും.

English Summary: Kerala PSC Examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA