ADVERTISEMENT

വിദഗ്ധതൊഴിലാളികള്‍ക്ക് കാനഡയിലേക്ക് കുടിയേറുവാനുള്ള ഒരു സുപ്രധാന മാര്‍ഗമാണ് പ്രോവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമുകള്‍ (പിഎന്‍പി). കാനഡയിലെ ഓരോ പ്രവിശ്യയ്ക്കും അവയുടേതായ പ്രോവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമുകള്‍ ഉണ്ട്. ഇവയിലൂടെ അര്‍ഹരായ വിദഗ്ധതൊഴിലാളികളെയും ബിസിനസുകാരെയും കാനഡയില്‍ സ്ഥിരതാമസത്തിനായി ഈ പ്രവിശ്യകള്‍ ശുപാര്‍ശ ചെയ്യുന്നു. ഓരോ പ്രവിശ്യയുടെയും പ്രത്യേക സ്വഭാവത്തെയും ജനസംഖ്യയെയും തൊഴില്‍മേഖലയിലെ ആവശ്യങ്ങളെയും മുന്‍നിര്‍ത്തിയാണ് ഈ പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കുന്നത്.

യോഗ്യരായ വിദഗ്ധ തൊഴിലാളികള്‍ക്ക് കാനഡയില്‍ മികച്ച ഒരു ജോലി കണ്ടെത്തുവാനും സ്ഥിരതാമസമാക്കുവാനുമുള്ള അവസരമാണ് പ്രോവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാമുകള്‍ നല്‍കുന്നത്. പ്രോവിന്‍ഷ്യല്‍ നോമിനേഷന്‍ ലഭിക്കുന്ന എക്സ്പ്രസ് എന്‍ട്രി അപേക്ഷകര്‍ക്ക് 600 കോംപ്രഹെന്‍സീവ് റാങ്കിങ് സിസ്റ്റം (CRS) സ്കോര്‍ പോയന്‍റുകളാണ് അധികമായി ലഭിക്കുന്നത്. തുടര്‍ന്നുവരുന്ന എക്സ്പ്രസ് എന്‍ട്രി ഡ്രോയില്‍ അവര്‍ക്ക് കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിനായുള്ള ക്ഷണം ലഭിക്കുന്നതിന് ഇതു സഹായകമാകുന്നു. അതിനാല്‍ എക്പ്രസ് എന്‍ട്രി സ്കോര്‍ കുറവുള്ളവര്‍ക്കും എളുപ്പത്തില്‍ കാനഡയില്‍ സ്ഥിരതാമസമാക്കുവാനുള്ള ഒരു മാര്‍ഗമാണ് പ്രോവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം. എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ ഇല്ലാത്തവര്‍ക്കും പ്രോവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം വഴി കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാം. 

താഴെപ്പറഞ്ഞിട്ടുള്ള മൂന്നു പ്രധാന തൊഴില്‍വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്ക് പ്രോവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം വഴി കാനഡയിലേക്കു കുടിയേറുവാനുള്ള മാര്‍ഗങ്ങളെപ്പറ്റി ഇനി നമുക്ക് പരിശോധിക്കാം: 

മാനേജ്മെന്‍റ് ജോലിക്കാര്‍

2020 ലെ കണക്കനുസരിച്ച് കാനഡയില്‍ ഏറ്റവും ഡിമാൻഡുള്ള 20 ജോലികളില്‍ ഒന്നാണ് മാനേജ്മെന്‍റ് ജോലിക്കാരുടേത്. മാനേജ്മെന്‍റ് പ്രഫഷനലുകള്‍ക്ക് കാനഡയിലേക്കു കുടിയേറുവാനുള്ള യോഗ്യതകളുടെ കൂട്ടത്തില്‍ ഏറ്റവും പ്രധാനപ്പെട്ടവ വിദ്യാഭ്യാസയോഗ്യതയും ബന്ധപ്പെട്ട മേഖലയിലെ തൊഴില്‍പരിചയവുമാണ്. എൻജിനീയറിങ് മാനേജര്‍, ഹ്യൂമന്‍ റിസോഴ്സസ് മാനേജര്‍, ഇന്‍വെസ്റ്റ്മെന്‍റ് മാനേജര്‍, ഹെല്‍ത്ത്കെയര്‍ മാനേജര്‍, കണ്‍സ്ട്രക്‌ഷന്‍ മാനേജര്‍ തുടങ്ങിയ വിവിധ വിഭാഗങ്ങളില്‍ മാനേജര്‍മാര്‍ക്ക് കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കാം.  

ഓരോ മേഖലയിലും തൊഴില്‍പരിചയമുള്ള മാനേജര്‍മാര്‍ക്ക് ഓരോ തരം യോഗ്യതാമാനദണ്ഡങ്ങള്‍ ആണ്. പ്രോവിന്‍ഷ്യല്‍ നോമിനി പ്രോഗ്രാം വഴി കാനഡയിലേക്ക് കുടിയേറുവാന്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ടത് സ്ഥിരതാമസം ആക്കുവാന്‍ ആഗ്രഹിക്കുന്ന പ്രവിശ്യയിലേക്ക് ഒരു എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ് സമര്‍പ്പിക്കുകയാണ് (താല്‍പര്യം രേഖാമൂലം അറിയിക്കുക). ഓരോ പ്രവിശ്യയും കാനഡയില്‍ സ്ഥിരതാമസമാക്കുന്നതിനു വേണ്ടിയുള്ള അപേക്ഷകളില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ എടുക്കുന്ന സമയം വ്യത്യസ്തമാണ്. അതിനാല്‍ എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ് സമര്‍പ്പിക്കുമ്പോള്‍ ഇക്കാര്യം കൂടി കണക്കിലെടുക്കേണ്ടതാണ്. 

ഐടി ജോലിക്കാര്‍

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അസൂയാവഹമായ വളര്‍ച്ചയാണ് കാനഡയുടെ ഐടി മേഖല കൈവരിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഐടി രംഗത്ത് വിദ്യാഭ്യാസയോഗ്യതയും തൊഴില്‍പരിചയവുമുള്ളവരെ അനവധി തൊഴിലവസരങ്ങളാണ് കാനഡയില്‍ കാത്തിരിക്കുന്നത്. യുഎസില്‍ ഐടിക്കാര്‍ക്ക് അവസരങ്ങള്‍ കുറഞ്ഞതും യുഎസ് കുടിയേറ്റനിബന്ധനകള്‍ കര്‍ശനമാക്കിയതും ഐടി ജോലിക്കാരുടെ പ്രിയപ്പെട്ട ഇടമായി കാനഡയെ മാറ്റിയിരിക്കുന്നു. എല്ലാ കനേഡിയന്‍ പ്രവിശ്യകളിലും ഐടി ജോലിക്കാര്‍ക്ക് ഉയർന്ന ഡിമാന്‍ഡ് ആണ്. ഒന്‍റാരിയോ, ബ്രിട്ടിഷ് കൊളംബിയ തുടങ്ങിയ കനേഡിയന്‍ പ്രവിശ്യകളാകട്ടെ ഐടി തൊഴിലാളികള്‍ക്ക് മാത്രമായി പ്രത്യേക കുടിയേറ്റപദ്ധതികളും ആരംഭിച്ചിട്ടുണ്ട്. ഈ മാര്‍ഗങ്ങളിലൂടെ അനവധി ഐടി ജോലിക്കാര്‍ കാനഡയില്‍ സ്ഥിരതാമസത്തിന് അവസരവും നേടുന്നു.  

എൻജിനീയര്‍മാര്‍ 

കാനഡയില്‍ അനേകം തൊഴില്‍സാധ്യതകളുള്ള മറ്റൊരു തൊഴില്‍മേഖലയാണ് എൻജിനീയറിങ്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സാമ്പത്തികവ്യവസ്ഥയുള്ള ഈ രാജ്യത്തിന്‍റെ പുരോഗതിയെ നിര്‍ണയിക്കുന്നത് കൃഷി, ഊര്‍ജ്ജം, ഐടി, ടൂറിസം എന്നിങ്ങനെയുള്ള  മേഖലകളാണ്. അതുകൊണ്ടുതന്നെ, വ്യത്യസ്ത മേഖലകളില്‍ പ്രാവീണ്യമുള്ള എൻജിനീയര്‍മാര്‍ക്ക് ഇവിടെ അവസരങ്ങള്‍ അനവധിയാണ്. നിങ്ങള്‍ വൈദഗ്ധ്യം നേടിയിരിക്കുന്നത് എൻജിനീയറിങ്ങിന്റെ ഏതു മേഖലയിലായാലും കാനഡയില്‍ അവസരങ്ങളുണ്ട്.

എൻജിനീയര്‍മാര്‍ക്ക് പ്രോവിഷ്യല്‍ നോമിനി പ്രോഗ്രാം വഴി കുടിയേറ്റത്തിന് അപേക്ഷിക്കുവാന്‍ രണ്ടു മാര്‍ഗ്ഗങ്ങളാണ് ഉള്ളത്. ഒന്ന് നിങ്ങള്‍ സ്ഥിരതാമസമാക്കുവാന്‍ ആഗ്രഹിക്കുന്ന കനേഡിയന്‍ പ്രവിശ്യയിലേക്ക് ഈ താല്‍പര്യം അറിയിച്ചുകൊണ്ട് ഒരു എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ്  പ്രൊഫൈല്‍ തയ്യാറാക്കി എക്സ്പ്രസ് എന്‍ട്രി പ്രൊഫൈലിനൊപ്പം ചേര്‍ക്കുകയാണ്.  രണ്ടാമത്തെ വഴി, നിങ്ങള്‍  സ്ഥിരതാമസമാക്കുവാന്‍ ഉദ്ദേശിക്കുന്ന പ്രവിശ്യയിലേക്ക് നേരിട്ട് എക്സ്പ്രഷന്‍ ഓഫ് ഇന്‍ററസ്റ്റ് സമര്‍പ്പിക്കുകയാണ്. നിങ്ങളുടെ തൊഴില്‍വൈദഗ്ധ്യം ആവശ്യമുണ്ടെങ്കില്‍ അവര്‍ നിങ്ങളെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കുവാനായി ക്ഷണിക്കും. ചില പ്രവിശ്യകളില്‍ യോഗ്യതാമാനദണ്ഡങ്ങള്‍ എക്സ്പ്രസ് എന്‍ട്രിയുടെ അത്രയും കര്‍ക്കശമല്ല. അതിനാല്‍ പെട്ടെന്നുതന്നെ കാനഡയില്‍ സ്ഥിരതാമസമാക്കുവാനും സാധിക്കും. 

വിവിധ തൊഴില്‍ മേഖലയിലുള്ളവര്‍ക്ക് കാനഡയില്‍ സ്ഥിരതാമസമാക്കുന്നതിനായുള്ള  മാര്‍ഗങ്ങളെയും സാധ്യതകളെയും കുറിച്ചറിയാന്‍ കാനപ്പ്രൂവിലെ ഇമിഗ്രേഷന്‍ വിദഗ്ധരോടു നേരിട്ടു സംസാരിക്കൂ. 

കൂടുതൽ വിവരങ്ങൾക്ക്:

Website

Global: www.canapprove.com  

UAE: www.canapprove.ae

Phone: +91-9655-999-955 (ഇന്ത്യ)/+971-428-651-34 (ദുബായ്)

WhatsApp-https://bit.ly/3gli8j8

Email: enquiry@canapprove.com   

English Summary: Canapprove Canada Provincial Nominee Program

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com