ADVERTISEMENT

സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷൻ ലിമിറ്റഡിലെ (മത്സ്യഫെഡ്) നിയമനം പിഎസ്‌സിക്കു വിട്ട ശേഷമുള്ള ആദ്യ വിജ്ഞാപനമാണ് പിഎസ്‌സി പ്രസിദ്ധീകരിച്ചത്. 12 തസ്തികയിലായി 162 ഒഴിവുകളുണ്ട്. 

 

തസ്തികകൾ: മാനേജർ (പഴ്സനേൽ), അസി. എക്സിക്യുട്ടീവ് എൻജിനീയർ, അക്കൗണ്ടന്റ്, പ്രോജക്ട് ഒാഫിസർ, അസിസ്റ്റന്റ് ഗ്രേഡ് 2, ടൈപ്പിസ്റ്റ് ഗ്രേഡ് 2, ലാബ് അസിസ്റ്റന്റ്, സ്റ്റോർ കീപ്പർ, ഒാപ്പറേറ്റർ ഗ്രേഡ് 3, സിഎ ഗ്രേഡ് 2, റഫ്രിജറേഷൻ മെക്കാനിക്, ഇലക്ട്രിക്കൽ സൂപ്പർവൈസർ. നേരിട്ടുള്ള നിയമനത്തിനൊപ്പം മത്സ്യത്തൊഴിലാളി/മത്സ്യത്തൊഴിലാളികളുടെ ആശ്രിതർ, സഹകരണ മത്സ്യവികസന ഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്ത ഫിഷറീസ് ഡവലപ്മെന്റ് വെൽഫെയർ കോഒാപ്പറേറ്റീവ് സൊസൈറ്റികളിൽ ജോലി ചെയ്യുന്ന യോഗ്യരായ ജീവനക്കാരിൽ നിന്നുള്ള നിയമനവും നടത്തുന്നുണ്ട്. ഒഴിവുകൾ 5:3:2 അനുപാതത്തിൽ ജനറൽ കാറ്റഗറിയിൽ നിന്നും മത്സ്യത്തൊഴിലാളികൾ/ആശ്രിതർ കാറ്റഗറിയിൽനിന്നും സൊസൈറ്റി കാറ്റഗറിയിൽനിന്നും നിയമിക്കും.

English Summary: Kerala PSC Matsyafed Notification

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com