മലയാളി ശാസ്ത്രജ്ഞന് ചാൻ– സക്കർബർഗ് ഗ്രാന്റ്

pramod-kumar
SHARE

ഫെയ്സ്ബുക് സ്ഥാപകൻ മാർക്ക് സക്കർബർഗും ഭാര്യ ഡോ.പ്രിസില്ല ചാനും ചേർന്നു രൂപം നൽകിയ ചാൻ സക്കർബർഗ് ഇനിഷ്യേറ്റിവിന്റെ ഈ വർഷത്തെ ഗ്രാന്റ് ലഭിച്ചവരിൽ മലയാളി ശാസ്ത്രജ്ഞനും. കോട്ടയം കടുത്തുരുത്തി കൈലാസപുരത്ത് പരേതരായ ത്രിവിക്രമ പിഷാരടിയുടെയും പ്രേമകുമാരിയമ്മയുടെയും മകൻ പ്രമോദ് കുമാർ പിഷാരടിയാണു നേട്ടം സ്വന്തമാക്കിയത്.

ഇദ്ദേഹം ഉൾപ്പെടെ 22 ശാസ്ത്രജ്ഞർക്ക് ഏകദേശം 130 കോടി രൂപയുടെ ഗ്രാന്റ്, ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. നൂതന ഇമേജിങ് സങ്കേതങ്ങൾ കണ്ടെത്താനാണു ഗ്രാന്റ് അനുവദിച്ചത്. 5 വർഷമാണു ഗവേഷണസമയം. ആദ്യമായാണ് മലയാളി ശാസ്ത്രജ്ഞൻ ഇതിന് അർഹനാകുന്നത്.

അമിയോട്രോഫിക് ലാറ്ററൽ സ്ക്ലിറോസിസ് (എഎൽഎസ്), പാർക്കിൻസൺസ് തുടങ്ങിയ മസ്തിഷ്ക രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനുള്ള ഇമേജ് മാപ്പിങ് രൂപപ്പെടുത്താനുള്ള ഗവേഷണമാണു പ്രമോദ് സമർപ്പിച്ചത്.മിനസോഡ സർവകലാശാലയിൽ റിസർച് അസോഷ്യേറ്റാണു പ്രമോദ്. പാലക്കാട് എൻഎസ്എസ് എൻജിനീയറിങ് കോളജിൽനിന്നു എൻജിനീയറിങ് പഠനം ഒന്നാം റാങ്കോടെ പൂർത്തിയാക്കിയ പ്രമോദ്, നാഷനൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂരിൽ നിന്നു പിഎച്ച്ഡിയും മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ (എംഐടി) നിന്നു പോസ്റ്റ് ഡോക്ടറൽ പഠനവും പൂർത്തിയാക്കി.

English Summary: Chan Zuckerberg Grant

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA