ADVERTISEMENT

കാനഡയുടെ 2021-2023 വര്‍ഷങ്ങളിലേക്കുള്ള ഇമിഗ്രേഷന്‍ ലെവല്‍സ് പ്ലാന്‍ അനുസരിച്ചു പ്രതിവര്‍ഷം നാലു ലക്ഷത്തിലധികം കുടിയേറ്റക്കാരെയാണ് രാജ്യം സ്വാഗതം ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. ഇപ്രകാരം ഏകദേശം 1.2 ദശലക്ഷം കുടിയേറ്റക്കാരെയായിരിക്കും വരുന്ന മൂന്നു വർഷങ്ങളിലായി  കാനഡ സ്വാഗതം ചെയ്യുക. അതില്‍ പ്രതിവർഷം ഏകദേശം ഒരു ലക്ഷം പേർക്ക് എക്സ്പ്രസ് എന്‍ട്രി വഴിയായിരിക്കും കാനഡയിൽ  സ്ഥിരതാമസത്തിന് അനുമതി ലഭിക്കുന്നത്.

എന്താണ് എക്സ്പ്രസ് എൻട്രി?

കാനഡയിലേക്ക് കുടിയേറുവാനുള്ള ലളിതവും വേഗമേറിയതുമായ മാര്‍ഗങ്ങളില്‍ ഒന്നാണ് എക്സ്പ്രസ് എന്‍ട്രി. കാനഡയുടെ മൂന്നു സുപ്രധാന സാമ്പത്തികകുടിയേറ്റമാര്‍ഗങ്ങളായ ഫെഡറല്‍ സ്കില്‍ഡ് വര്‍ക്കര്‍ പ്രോഗ്രാം, ഫെഡറല്‍ സ്കില്‍ഡ് ട്രേഡ്സ് പ്രോഗ്രാം, കനേഡിയന്‍ എക്സ്പീരിയന്‍സ് ക്ലാസ്സ് എന്നി  വഴി കാനഡയിലേക്ക് കുടിയേറുവാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനമാണിത്. 

കോംപ്രഹെന്‍സിവ് റാങ്കിങ് സിസ്റ്റം സ്കോര്‍ അഥവാ സി ആര്‍ എസ് സ്കോര്‍ അനുസരിച്ചാണ് എക്സ്പ്രസ് എന്‍ട്രി അപേക്ഷകരെ സ്ഥിരതാമസത്തിന് അപേക്ഷിക്കുവാനായി കാനഡ ക്ഷണിക്കുന്നത്. പ്രായം, വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം തുടങ്ങി വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ അപേക്ഷകരുടെ യോഗ്യത അളക്കുന്നതിനുള്ള മാര്‍ഗമാണ് സിആര്‍എസ് സ്കോര്‍. 

ഇക്കഴിഞ്ഞ ഡിസംബര്‍ 9നു നടന്ന എക്സ്പ്രസ് എന്‍ട്രി ഡ്രോയില്‍ 5000 പേരെ ഇത്തരത്തില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുവാനായി കാനഡ ക്ഷണിക്കുകയുണ്ടായി. ഇതിനു മുമ്പ് നവംബര്‍ 25നു നടന്ന എക്സ്പ്രസ് എന്‍ട്രി ഡ്രോയിലും സിആര്‍ എസ് സ്കോര്‍ 469-നു മുകളില്‍ ഉള്ള 5000 പേർക്ക് ക്ഷണം ലഭിച്ചു. ഈ വര്‍ഷം ഇതുവരെ 102,350 പേരെയാണ് എക്സ്പ്രസ് എന്‍ട്രി വഴി സ്ഥിരതാമസത്തിന് അപേക്ഷിക്കാന്‍ കാനഡ ക്ഷണിച്ചിട്ടുള്ളത്. 2015-ല്‍ എക്സ്പ്രസ് എന്‍ട്രി സംവിധാനം ആരംഭിച്ചതിനു ശേഷം ആദ്യമായാണ് ഒരു വര്‍ഷത്തിനകത്ത് ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഇതുവഴി കാനഡയില്‍ സ്ഥിരതാമസത്തിനപേക്ഷിക്കുന്നതിനുള്ള ക്ഷണം ലഭിക്കുന്നത്. വരുംവര്‍ഷങ്ങളിലും കൂടുതല്‍ എക്സ്പ്രസ് എന്‍ട്രി അപേക്ഷകര്‍ കാനഡയില്‍ സ്ഥിരതാമസമാക്കും എന്നതില്‍ സംശയമില്ല. 

എക്സ്പ്രസ് എൻട്രി വഴി എങ്ങനെ അപേക്ഷിക്കാം?

എക്സ്പ്രസ് എന്‍ട്രി വഴി കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുന്നതിന് ക്ഷണം ലഭിക്കുവാനായി ആദ്യം ചെയ്യേണ്ടത് ഒരു എക്സ്പ്രസ് എന്‍ട്രി പ്രൊഫൈല്‍ ഉണ്ടാക്കുകയാണ്. പ്രായം, വിദ്യാഭ്യാസയോഗ്യത, തൊഴില്‍പരിചയം, ഭാഷാപ്രാവീണ്യം, ജീവിതപങ്കാളിയുടെ യോഗ്യതകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഓരോ അപേക്ഷകനും ഒരു സി ആര്‍ എസ് സ്കോര്‍ ലഭിക്കുന്നു. ഉയര്‍ന്ന സി ആര്‍ എസ് സ്കോര്‍ ഉള്ളവര്‍ക്ക് രണ്ടാഴ്ചയില്‍ ഒരിക്കല്‍ നടക്കുന്ന എക്സ്പ്രസ് എന്‍ട്രി ഡ്രോയില്‍   കാനഡയില്‍ സ്ഥിരതാമസത്തിന് അപേക്ഷിക്കുവാനുള്ള ക്ഷണം ലഭിക്കുന്നു. കഴിഞ്ഞ രണ്ടു എക്സ്പ്രസ് എന്‍ട്രി ഡ്രോകളിലും ക്ഷണം ലഭിക്കാന്‍ വേണ്ടിയിരുന്ന ഏറ്റവും കുറഞ്ഞ സി ആര്‍ എസ് സ്കോര്‍ 469 ആയിരുന്നു. എക്സ്പ്രസ് എന്‍ട്രി അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ കാലപരിധി ആറു മാസം ആണ്. 

എന്തുകൊണ്ട് കാനഡ? 

ലോകത്തിലെ മികച്ച ജീവിതനിലവാരമുള്ള രാജ്യങ്ങളില്‍ ഒന്നാണ് കാനഡ. കൂടാതെ ശക്തമായ സമ്പദ്വ്യവസ്ഥയും സമാധാനപൂര്‍ണമായ ജീവിതാന്തരീക്ഷവും മികച്ച തൊഴില്‍സാഹചര്യങ്ങളും കാനഡയെ കുടിയേറ്റക്കാര്‍ക്ക് പ്രിയപ്പെട്ട ഇടമാക്കുന്നു. കാനഡയില്‍ ഓരോ വര്‍ഷവും സ്ഥിരതാമാസമാക്കുന്ന കുടിയേറ്റക്കാരില്‍ ഒരു വലിയ വിഭാഗം ഇന്ത്യക്കാരുണ്ട്. ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം, ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യത, തൊഴില്‍വൈദഗ്ധ്യം ഇവയെല്ലാമാണ് ഇന്ത്യക്കാര്‍ക്ക് കാനഡ കുടിയേറ്റത്തിന് അര്‍ഹത നേടിക്കൊടുക്കുന്നത്.

വരും വര്‍ഷങ്ങളില്‍ കാനഡ കൂടുതല്‍ കുടിയേറ്റക്കാരെ സ്വാഗതം ചെയ്യാന്‍ ഉദ്ദേശിക്കുന്നു എന്നതു കൊണ്ട് ഇപ്പോള്‍ നിങ്ങള്‍ കാനഡ കുടിയേറ്റത്തിന് അപേക്ഷിക്കുകയാണെങ്കില്‍ നിങ്ങളുടെ വിജയസാധ്യതയും വളരെ കൂടുതലായിരിക്കും. എക്സ്പ്രസ് എന്‍ട്രി വഴിയുള്ള കാനഡ കുടിയേറ്റത്തെപ്പറ്റിയും യോഗ്യതാമാനദണ്ഡങ്ങളെപ്പറ്റിയും കൂടുതലറിയാന്‍ കാനപ്പ്രൂവിലെ വിദഗ്ധരായ കണ്‍സള്‍ട്ടന്‍റുമാരുമായി സംസാരിക്കുക.  

കൂടുതൽ വിവരങ്ങൾക്ക്:

Website

Global: www.canapprove.com  

 

UAE: www.canapprove.ae 

 

Phone: +91-9655-999-955 (ഇന്ത്യ)/+971-428-651-34 (ദുബായ്)

 

Email: enquiry@canapprove.com   

WhatsApp : https://bit.ly/3gli8j8

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com