ഫുൾസ്റ്റാക്ക് സോഫ്റ്റ്‌വെയർ ഡെവലപ്പർക്ക് വൻ ഡിമാന്റ്: പരിശീലനം ടെക്നോപാർക്കിൽ; വൻകിട IT കമ്പനികളിൽ ജോലി

HIGHLIGHTS
  • ഐടി മേഖലയിൽ തന്നെ ഫുൾ സ്റ്റാക്ക് ഡെവലപ്പർമാർക്കാണ് പ്രിയം
faith-infotech-academy1
SHARE

കോവിഡ് 19 മഹാമാരി നിരവധി പേർക്ക് ജോലിയും തൊഴിലവസരങ്ങളും നഷ്ടമാക്കിയിട്ടുണ്ടാകാം. എന്നാൽ വിവര സാങ്കേതിക വിദ്യയുടെ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനാണ് കോവിഡ് കളമൊരുക്കിയത്. ചില്ലറ വിപണനം, ആരോഗ്യരംഗം, വിദ്യാഭ്യാസം, വിനോദം, മാധ്യമങ്ങൾ എന്നിങ്ങനെ പരമ്പരാഗത ബിസിനസുകൾ എല്ലാം  ഓൺലൈനിലേക്ക് ചുവടുമാറ്റിയത്, ജീവിതത്തിന്റെ നാനാ തുറകളിൽപെട്ട സാധാരണക്കാർ പോലും സാങ്കേതികവിദ്യയെ വാരിപ്പുണരാൻ കാരണമായി. ഇത്  വർക്ക് ഫ്രം ഹോം മോഡിലേക്ക് നീങ്ങിയ IT കമ്പനികൾക്ക് എല്ലാം തന്നെ വൻ ബിസിനസ് വളർച്ചയ്ക്ക് കാരണമായി.

തന്മൂലം കോഡിങ്ങ് കഴിവുള്ളവരും, വിവിധ ബിസിനസ് ആവശ്യങ്ങൾക്കായി ഫുൾസ്റ്റാക്ക് ആപ്ലിക്കേഷനുകൾ നിർമ്മിക്കാനറിയുന്നവരുമായ ടെക്പ്രൊഫഷണലുകൾക്ക് ഡിമാൻഡ് വർധിക്കുകയാണ്.  അടുത്ത ദശകത്തിൽ 22 ശതമാനത്തിലേറെ വളർച്ച ആഗോളതലത്തിൽ ഐടി തൊഴിൽമേഖല കൈവരിക്കുമെന്നാണ് കണക്കാക്കുന്നത് . മറ്റു മേഖലകളുടെ ആകമാന പ്രതീക്ഷിത വളർച്ച 4% ആയിരിക്കേയാണ് ഇത്. നല്ല കോഡിങ്/ പ്രോഗ്രാമിങ് ശേഷി യുള്ള ഫുൾസ്റ്റാക്ക് IT പ്രൊഫഷണലുകൾക്ക്  തൊഴിലും അവസരങ്ങളും ഉറപ്പാണെന്ന കൃത്യമായ സൂചന ഇതു നൽകുന്നു.

faith-infotech-academy4

ഐടി മേഖലയിൽ തന്നെ ഫുൾ സ്റ്റാക്ക് ഡെവലപ്പർമാർക്കാണ് പ്രിയം. യൂസർ സൈഡ് ആപ്പ് മുതൽ സെർവർ സൈഡ് പ്രോഗ്രാമിങ് , ഡാറ്റബേസ്, ക്ലോഡ് ഡിപ്ലോയ്മെന്റ് ഉൾപ്പെടെ  ഒരു മുഴുനീള ആപ്ലിക്കേഷൻ നിർമ്മിക്കാൻ കഴിയുന്ന ഫുൾ സ്റ്റാക്ക് ഡെവലപ്പറുടെ അമേരിക്കയിലെ ശരാശരി പ്രതിവർഷ ശമ്പളം 57.7 ലക്ഷം രൂപയാണ്(75,057 ഡോളർ). ജാവ /ഡോട്ട്  നെറ്റ് / പൈതൺ എന്നിവയിൽ ആങ്കുലർ ഉപയോഗിച്ചും അഥവാ MERN അല്ലെങ്കിൽ MEAN സ്റ്റാക്ക് ഉപയോഗിച്ചു  ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റ് നടത്താം.

കഴിവുറ്റ ഫുൾ സ്റ്റാക്ക് ഡെവലപ്പർമാരെ വാർത്തെടുക്കുന്നതിന് ടെക്നോപാർക്കിലെ ഒരേയൊരു അക്രെഡിറ്റഡ് പരിശീലന ദാതാക്കളായ ഫെയ്‌ത്ത് ഇൻഫോടെക് അക്കാദമി PROPEL എന്ന പേരിൽ ഒരു ഫുൾ സ്റ്റാക്ക് ഡെവലപ്പ്മെന്റ് പ്രോഗ്രാം നടത്തിവരുന്നു. തിരുവനന്തപുരം ടെക്നോപാർക്ക്, കൊച്ചി ഇൻഫോപാർക്ക്, കോഴിക്കോട് സൈബർ പാർക്ക് എന്നിവിടങ്ങളിലെ ഐടി കമ്പനികൾക്ക് വേണ്ടി ഫുൾ സ്റ്റാക്ക് ഡെവലപ്മെന്റിൽ  നൈപുണ്യമുള്ളവരെ  കണ്ടെത്തി പരിശീലനം നൽകുകയാണ് ലക്ഷ്യം. മുൻവർഷങ്ങളിൽ സമാനമായ പരിശീലനപരിപാടിയിലൂടെ നൂറിലധികം IT  കമ്പനിക്ക്  വേണ്ടി  4000ൽ അധികം പേർക്കാണ്  ഫെയ്‌ത്ത്  ഇൻഫോടെക് പരിശീലനവും പ്ലേസ്‌മെന്റും  നൽകിയത്. കോവിഡ് പ്രോട്ടോകോൾ പാലിച്ച് തിരുവനന്തപുരം ടെക്‌നോപാർക് ക്യാമ്പസിൽ തന്നെ  ആണ് പരിശീലനം നൽകുന്നത്. ഹോസ്റ്റൽ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട് .

faith-infotech-academy3

ആർക്കൊക്കെ PROPEL - ഫുൾസ്റ്റാക് ഡെവലപ്മെന്റ് പ്രോഗ്രാമിൽ ൽ ചേരാം

# ബിരുദത്തിനുശേഷം തങ്ങളുടെ ആദ്യ ഐടി ജോലി തേടുന്നവർ

# തങ്ങളുടെ മികവ്  അടുത്ത തലത്തിലേക്ക് ഉയർത്താൻ ആഗ്രഹിക്കുന്ന ഐടി പ്രൊഫഷണലുകൾ

# പരമ്പരാഗത മേഖലകളിൽനിന്ന് ഐടി മേഖലയിലേക്ക് തങ്ങളുടെ കരിയർ മാറ്റാൻ ആഗ്രഹിക്കുന്നവർ

# അമേരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്ക് കുടിയേറാൻ പദ്ധതിയിടുന്നവർ

# IT സ്റ്റാർട്ടപ്പുകൾ നിർമിക്കാൻ പദ്ധതി ഇടുന്നവർ

faith-infotech-academy2

യോഗ്യത

കുറഞ്ഞത് 60 % മാർക്കോടെ BE/B. Tech (Any Stream), MCA/BCA, MSc/ BSc(CS/IT) എന്നിവ പാസായവർക്ക് കോഴ്സിന് ചേരാം.

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: ഫെബ്രുവരി 10,2021

കോഴ്സ് കാലാവധി: 3 മാസം(ഫുൾ ടൈം)

തിരഞ്ഞെടുപ്പ് പ്രക്രിയ: ഓൺലൈൻ ആപ്ലിക്കേഷനും അഭിമുഖ പരീക്ഷയും

ഓൺലൈനായി അപേക്ഷിക്കാൻ: https://www.faithinfotechacademy.com/faithacademy_landing_page.html

കൂടുതൽ വിവരങ്ങൾക്ക്:  0471-4077077/ 9447154185 

സന്ദർശിക്കുക: http://www.faithinfotechacademy.com/

English Summary: Faith Infotech Academy Courses

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA