പത്താം ക്ലാസ് നിലവാരമുള്ള പരീക്ഷ; കട്ട് ഒാഫ് കുറയാം

kerala-psc-examination-guidelines-time-management
Representative Image: Photo Credit : Panitanphoto / Shutterstock.com
SHARE

പത്താം ക്ലാസ് തലത്തിലെ ആദ്യ പൊതുപരീക്ഷയിൽ ഉദ്യോഗാർഥികളുടെ വൻ പങ്കാളിത്തം; ചോദ്യങ്ങൾക്കും മികച്ച നിലവാരം. 

ശാസ്ത്രം, ചരിത്രം, ഭരണഘടന തുടങ്ങി സിലബസിലെ എല്ലാ മേഖലകളിൽ നിന്നും ചോദ്യങ്ങൾ വന്ന പരീക്ഷയ്ക്ക് നിലവാരമേറിയെന്നാണ് ഉദ്യോഗാർഥികളുടെ പക്ഷം. ലളിതമെന്നു വിലയിരുത്താവുന്ന ചോദ്യങ്ങൾക്കൊപ്പം ആശയക്കുഴപ്പമുണ്ടാക്കുന്ന ചില ചോദ്യങ്ങളും കടന്നുവന്നതാണു പലരെയും കുഴപ്പിച്ചത്..  ഏറെയും. ഒരേ സംഭവവുമായി ബന്ധപ്പെട്ട് ഒന്നിലേറെ ചോദ്യങ്ങളെത്തിയതു അമ്പരപ്പും സൃഷ്ടിച്ചു. 

പ്രതീക്ഷിത കട്ട് ഓഫ് 

എൽഡിസി 50 –69 

എൽജിഎസ് 45 – 67 

അസി. സെയിൽസ്മാൻ 50 – 70

10th ലെവൽ ആദ്യ പൊതുപരീക്ഷ നിലവാരം പുലർത്തിയ സാഹചര്യത്തിൽ കട്ട് ഒാഫ് മാർക്ക് ഉയരാൻ സാധ്യതയില്ല. ആകെ 192 തസ്തികകളിലേക്കുള്ള പരീക്ഷയാണ്  പൊതുപരീക്ഷയിൽ ഉൾപ്പെടുത്തിയിരുന്നത്.  പ്രധാന തസ്തികകളായ എൽഡി ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ്, അസിസ്റ്റന്റ് സെയിൽസ്മാൻ തുടങ്ങിയ തസ്തികകളിലെ എല്ലാ അപേക്ഷകർക്കും ആദ്യ ഘട്ടത്തിൽ പരീക്ഷ പൂർത്തിയായിട്ടില്ല. ഇവർക്ക് അടുത്ത ഘട്ടങ്ങളിലായി പരീക്ഷ നടത്തും. ആദ്യപരീക്ഷയുടെ മാത്രം അടിസ്ഥാനത്തിൽ കട്ട്ഒാഫ് മാർക്ക് കണ്ടെത്താനാവില്ലെങ്കിലും ലഭിക്കുന്ന സൂചനകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ തവണത്തേതിന് അടുത്തു തന്നെയാവും ഇത്തവണയും കട്ട് ഒാഫ്  എന്നു വിലയിരുത്താം.

എൽഡി ടൈപ്പിസ്റ്റ്, ക്ലാർക്ക്–ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രഫർ, ബൈൻഡർ പോലെയുള്ള തസ്തികകളുടെ പരീക്ഷയും പൊതുപരീക്ഷയ്ക്കൊപ്പം നടത്തിയിട്ടുണ്ട്. ഇവയുടെ കട്ട് ഒാഫ് മാർക്ക് മറ്റുള്ളവയെ അപേക്ഷിച്ച് കുറവായിരിക്കും.  

വിവിധ തസ്തികകളിൽ പരീക്ഷ എഴുതിയതിന്റെ 5–10%  വരെ ഉദ്യോഗാർഥികളെ ലിസ്റ്റിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. അപേക്ഷകർ/പരീക്ഷ എഴുതിയവർ കുറവായ തസ്തികകളിൽ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നവരുടെ എണ്ണവും വ്യത്യാസപ്പെട്ടിരിക്കും.

ഹാജർ 80%

14 ജില്ലകളിലുമായി 4,32,000 അപേക്ഷകരുണ്ടായിരുന്നതിൽ 80 ശതമാനത്തിലധികം പേരും പരീക്ഷ എഴുതിയെന്നാണു പ്രാഥമിക കണക്കുകൾ.  കോവിഡ് പോസിറ്റീവായ ധാരാളം പേരും പരീക്ഷ എഴുതി. പോസിറ്റീവായ വിവരം പരീക്ഷാ ദിവസം രാവിലെ വിളിച്ച്  അറിയിച്ചവരെയും 20 ലെ പരീക്ഷയ്ക്ക് 19 ൈവകീട്ട് 7 വരെ തീയതി മാറ്റത്തിന് അപേക്ഷിച്ചവരെയും പരീക്ഷ എഴുതാൻ അനുവദിച്ചു.

∙മുൻ എൽഡിസി, ലാസ്റ്റ് ഗ്രേഡ് കട്ട് ഒാഫ് മാർക്ക്

ജില്ല-എൽഡിസി-ലാസ്റ്റ് ഗ്രേഡ്

തിരുവനന്തപുരം-76.33-69

കൊല്ലം-68-62.33

പത്തനംതിട്ട-48.33-56.33

ആലപ്പുഴ -71-53.33

കോട്ടയം-65.33-62.67

ഇടുക്കി-72.67-57.33

എറണാകുളം-52-65.67

തൃശൂർ-69-61.67

പാലക്കാട്-49-71.33

മലപ്പുറം-71.78-64.67

കോഴിക്കോട്-75.33-70

വയനാട്-62.67-55.33

കണ്ണൂർ-51.33-64

കാസർകോട്-66-61

English Summary: Kerala PSC 10th Level Preliminary Exam Cut Off

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA