ADVERTISEMENT

കേന്ദ്രസർക്കാർ സ്ഥാപനമായ സെബിയുടെ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ) നിയന്ത്രണത്തിലുള്ള നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സെക്യൂരിറ്റീസ് മാർക്കറ്റ്സ് (എൻഐഎസ്എം), നിക്ഷേപവുമായി ബന്ധപ്പെട്ട 3 പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുംബൈയ്ക്കു സമീപം പൻവേലിൽനിന്നു 19 കിലോമീറ്റർ അകലെ മോഹപാഡയിലാണു ക്യാംപസ്. www.nism.ac.in

 

1) PGDM (SM) (പിജി ഡിപ്ലോമ ഇൻ മാനേജ്മെന്റ് - സെക്യൂരിറ്റീസ് മാർക്കറ്റ്സ്), 2 വർഷം. സാമ്പത്തികനിക്ഷേപത്തിന്റെ സങ്കീർണതകൾ അപഗ്രഥിക്കാനും, ട്രെൻഡുകൾ പഠിച്ച് യുക്തമായ തീരുമാനം സ്വീകരിക്കാനുമുള്ള സാങ്കേതികപരിശീലനം. കേസ് സ്റ്റഡികളും സ്മാർട്‌ലാബ് പരിശീലനവുമുണ്ടാവും. 50% മൊത്തം മാർക്കോടെ, ഫൈൻ ആർട്സിൽ ഒഴികെ ഏതെങ്കിലും ബിരുദവും ക്യാറ്റ്, XAT, സിമാറ്റ്, അറ്റ്മ, മാറ്റ്, ജിമാറ്റ്, മഹാരാഷ്ട്ര–സിഇടി (മാനേജ്മെന്റ്) ഇവയൊന്നിലെ സ്കോറും വേണം. സംവരണവിഭാഗക്കാർക്കു വേണ്ടത് 45 % മാർക്ക്. ഫലം കാത്തിരിക്കുന്നവരെയും പരിഗണിക്കും. പ്രവേശനടെസ്റ്റിലെ സ്കോർ, അക്കാദമികയോഗ്യത, സേവനപരിചയ‌ം എന്നിവ നോക്കിയാണു സിലക്‌ഷൻ. ഓൺലൈനായി ഏപ്രിൽ 30 വരെ അപേക്ഷിക്കാം. രണ്ടു വർഷത്തേക്ക് ഹോസ്റ്റൽ ചെലവടക്കം 9 ലക്ഷം രൂപയോളം വരും. ക്ലാസുകൾ ജൂൺ 15നു തുടങ്ങും. 

 

2) പിജി പ്രോഗ്രാം ഇൻ പോർട്ഫോളിയോ മാനേജ്മെന്റ്‍ / ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി / റിസർച് അനാലിസിസ്. വാരാന്ത്യങ്ങളിൽ 15 മാസം. അപേക്ഷ ഏപ്രിൽ 10 വരെ. 

 

എൽഎൽഎം ഇൻ ഇൻവെസ്റ്റ്മെന്റ് & സെക്യൂരിറ്റീസ് ലോസ്: ഒരു വർഷം. ക്യാംപസിൽ താമസിക്കണം. അപേക്ഷ മേയ് 13 വരെ. 

English Summary: Courses In National Institute of Securities Markets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com