ADVERTISEMENT

ബിരുദ നിലവാരത്തിൽ മേയ് 22നു നടക്കുന്ന പരീക്ഷയിൽ കൺഫർമേഷൻ നൽകിയത് 12 ലക്ഷത്തിലധികം പേർ. എസ്ഐ, ആംഡ് പൊലീസ് എസ്ഐ, അസിസ്റ്റന്റ് ജയിലർ, എക്സൈസ് ഇൻസ്പെക്ടർ, സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അസിസ്റ്റന്റ് തുടങ്ങി 37 കാറ്റഗറിയിലായാണ് ഇത്രയും പേർ കൺഫർമേഷൻ നൽകിയത്. നിശ്ചിത തീയതിക്കകം കൺഫർമേഷൻ നൽകാത്ത 4 ലക്ഷത്തിലധികം പേരുടെ അപേക്ഷ അസാധുവായി. ഇവർക്കു പരീക്ഷ എഴുതാൻ കഴിയില്ല. ഏറ്റവും കൂടുതൽ അപേക്ഷ അസാധുവാക്കിയത് എക്സൈസ് ഇൻസ്പെക്ടർ തസ്തികയിലാണ്–3,11,224. 

37 കാറ്റഗറിയിലായി 22 ലക്ഷത്തിലധികം പേർ അപേക്ഷ നൽകിയെങ്കിലും പൊതുവായി കണക്കാക്കുമ്പോൾ അപേക്ഷകരുടെ എണ്ണം 7 ലക്ഷത്തിൽ താഴെയാണ്. കൺഫർമേഷൻ പൂർത്തിയായതോടെ എണ്ണം വീണ്ടും കുറഞ്ഞു. കൺഫർമേഷൻ നൽകിയവർക്കു മേയ് 7 മുതൽ പ്രൊഫൈലിൽനിന്നു ഹാൾ ടിക്കറ്റ് ഡൗൺലോഡ് െചയ്യാം.

ചില പ്രധാന തസ്തികകളിലെ അപേക്ഷകർ, കൺഫർമേഷൻ:

∙എക്സൈസ് ഇൻസ്പെക്ടർ (497/2019)  

അപേക്ഷകൾ: 5,60,471

കൺഫർമേഷൻ: 2,49,247 

അസാധു: 3,11,224

 

∙സബ് ഇൻസ്പെക്ടർ (388/2019)

അപേക്ഷകൾ: 2,72,535

കൺഫർമേഷൻ: 1,97,887

അസാധു: 74,648

 

∙അസിസ്റ്റന്റ് ജയിലർ (494/2019)

അപേക്ഷകൾ: 1,21,567

കൺഫർമേഷൻ: 90,213

അസാധു: 31,354 

 

വിവിധ തസ്തികകളിൽ കൺഫർമേഷൻ നൽകിയവർ 

 

തസ്തിക, വകുപ്പ്-കൺഫർമേഷൻ നൽകിയവർ

 

സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ്, പൊലീസ് (315/2019)-1,94,458

 

ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ (386/2019)-1,18,107

 

ആംഡ് പൊലീസ് സബ് ഇൻസ്പെക്ടർ–തസ്തികമാറ്റം വഴി (387/2019)-3195

 

സബ് ഇൻസ്പെക്ടർ, പൊലീസ്–മിനിസ്റ്റീരിയൽ (389/2019)-79

 

സബ് ഇൻസ്പെക്ടർ, പൊലീസ്– കോൺസ്റ്റാബ്യുലറി (390/2019)-3562

 

അസിസ്റ്റന്റ് ജയിലർ– തസ്തികമാറ്റം വഴി (495/2019)-1

 

അസിസ്റ്റന്റ് ജയിലർ– തസ്തികമാറ്റം വഴി (496/2019)-242

 

എക്സൈസ് ഇൻസ്പെക്ടർ– തസ്തികമാറ്റം വഴി (498/2019)-515

 

അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (59/2020)-2,40,498

 

അസിസ്റ്റന്റ് ഡയറക്ടർ ഒാഫ് നാഷനൽ സേവിങ്സ്– തസ്തികമാറ്റം വഴി (133/2020)-113

 

അസിസ്റ്റന്റ് ഡയറക്ടർ നാഷനൽ സേവിങ്സ്– തസ്തികമാറ്റം വഴി (134/2020)-60

 

അസിസ്റ്റന്റ് ഡയറക്ടർ നാഷനൽ സേവിങ്സ്– നേരിട്ടുള്ള നിയമനം (135/2020)-1,58,430

Kerala PSC Degree Level Preliminary Examination Confirmation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com