ADVERTISEMENT

സംസ്ഥാനത്ത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകൾ വഴി 5 സ്വയംതൊഴിൽ വായ്പാ പദ്ധതികൾ നടപ്പാക്കിവരുന്നുണ്ട്.

1. കെസ്റു (കെ ഇ എസ് ആർ യു)

റജിസ്റ്റർ ചെയ്ത  തൊഴിൽ രഹിതർക്കുള്ള  സ്വയം തൊഴിൽ വായ്പാ പദ്ധതിയാണ്  ഇത്.  ഒരു വ്യക്തിക്ക് ഒരു ലക്ഷം രൂപ വരെ വായ്പ അനുവദിക്കുന്നു. ഗ്രൂപ്പ് സംരംഭങ്ങളും ആരംഭിക്കാം.  ഒരു അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിരക്കിൽ വായ്പ ലഭിക്കും. സംരംഭക വിഹിതം പ്രത്യേകം പറയുന്നില്ല. എങ്കിലും 10% തുക വിഹിതമായി കണ്ടെത്തേണ്ടതുണ്ട്. പ്രായം 21-50.

2  മൾട്ടിപർപ്പസ് ജോബ് ക്ലബ്ബ്

ഗ്രൂപ്പ് സംരംഭങ്ങൾക്കു വായ്പ അനുവദിക്കുന്ന പദ്ധതിയാണിത്. 2 മുതൽ മുതൽ 5 വരെ അംഗങ്ങളടങ്ങുന്ന ഗ്രൂപ്പുകൾക്കാണ് വായ്പ അനുവദിക്കുക.  അംഗങ്ങൾ വ്യത്യസ്ത കുടുംബങ്ങളിൽ പെട്ടവർ ആയിരിക്കണം. പദ്ധതിച്ചെലവ് 10 ലക്ഷം  രൂപയിലധികമാകാത്ത എല്ലാത്തരം ബിസിനസ് സംരംഭങ്ങൾക്കും വായ്പ ലഭിക്കും. പദ്ധതിച്ചെലവിന്റെ 25 ശതമാനമാണ് സർക്കാർ സബ്സിഡി.  പരമാവധി 2 ലക്ഷം രൂപ. 10% സംരംഭകൻ വിഹിതമായി കണ്ടെത്തേണ്ടിവരും. പ്രായം 21- 40.

innathe-chintha-vishayam-how-important-is-faithfulness-in-our-life

3  ശരണ്യ

ഒരു സാമൂഹിക സുരക്ഷാ പദ്ധതിയും അതുപോലെതന്നെ  സ്വയം തൊഴിൽ വായ്പാ പദ്ധതിയും ആണിത്. വിധവകൾ, വിവാഹമോചനം നേടിയ സ്ത്രീകൾ,  ഭർത്താവിനെ കാണാതെപോയ സ്ത്രീകൾ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളിൽ വരുന്ന  അവിവാഹിതരായ അമ്മമാർ , 30 വയസ്സു കഴിഞ്ഞിട്ടും വിവാഹം കഴിക്കാത്ത സ്ത്രീകൾ എന്നിവർക്കാണ്  പദ്ധതിയുടെ പ്രയോജനം.

50000 രൂപ വരെ വരെ സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് വായ്പ അനുവദിക്കുന്നു. പരമാവധി 25000 രൂപ സബ്സിഡി ലഭിക്കുo. 50 ശതമാനമാണ് സബ്സിഡി. ചെലവിന്റെ 10% സംരംഭകൻ കണ്ടെത്തേണ്ടതുണ്ട്. പ്രായപരിധി 18– 55.  സർക്കാർ  ഫണ്ടിൽനിന്നാണ് വായ്പയും സബ്സിഡിയും അനുവദിക്കുന്നത്. ബാങ്കുകളെ കാണേണ്ട ആവശ്യമില്ല  പലിശയില്ലാതെ ത്രൈമാസത്തവണകളായി തുക തിരിച്ചടച്ചാൽ മതി.

4  കൈവല്യ

ഭിന്നശേഷിക്കാരായ തൊഴിൽരഹിതർക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിന് വായ്പ നൽകുന്ന പദ്ധതി. ഇതൊരു വായ്പാപദ്ധതി മാത്രമല്ല. കരിയർ ഗൈഡൻസ് പ്രോഗ്രാം, കപ്പാസിറ്റി ബിൽഡിങ് പ്രോഗ്രാം, മത്സര പരീക്ഷാ പരിശീലനം എന്നിവയെല്ലാം നടത്തുന്നു. 50000 രൂപ വരെ വായ്പയായി അനുവദിക്കുന്നു. ആവശ്യമായി വരുന്നപക്ഷം  ഒരു ലക്ഷം രൂപ വരെയായി ഉയർത്താവുന്നതാണ്. ഗ്രൂപ്പ്  സംരംഭങ്ങൾക്കും വായ്പ അനുവദിക്കും . ഓരോ അംഗത്തിനും 50000 രൂപ പരമാവധി എന്ന നിരക്കിൽ ആയിരിക്കും വായ്പ. 50% സബ്സിഡി അനുവദിക്കും– പരമാവധി 25000 രൂപ. സംരംഭകൻ 10% സ്വന്തം വിഹിതമായി കരുതുന്നത് നന്ന്. പ്രായപരിധി 21–  55.

5  നവജീവൻ

വർഷങ്ങളായി എംപ്ലോയ്മെൻറ്  എക്സ്ചേഞ്ചുകളിൽ പേര് റജിസ്റ്റർ ചെയ്തിട്ടും സ്ഥിരം ജോലി ലഭിക്കാതെ പോയ വ്യക്തികൾക്ക് നൽകുന്ന വായ്പാ പദ്ധതി. 50 - 65  പ്രായം. 50000 രൂപ വരെ വായ്പ അനുവദിക്കുന്നു. ധനസ്ഥാപനങ്ങൾ വഴിയാണ് വായ്പ അനുവദിക്കുക . 25% – പരമാവധി 12,500 രൂപ സബ്സിഡിയായി ലഭിക്കും. സംയുക്ത സംരംഭങ്ങൾക്കും വായ്പ അനുവദിക്കും. 25% സ്ത്രീകൾക്കായും 25% ബിപിഎൽ വിഭാഗങ്ങൾക്കായും സംവരണം ചെയ്തിട്ടുണ്ട്.

English Summary : Schemes of Employment Department

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com