വിദേശ എംബിബിഎസ്: വ്യവസ്ഥ കർശനമാകും

HIGHLIGHTS
  • വർഷം 2 തവണയായി മൊത്തം 4 ലഭിക്കും
Doctor
Representative Image. Photo Credit :Mila Supinskaya Glashchenko/ Shutterstock.com
SHARE

വിദേശത്ത് എംബിബിഎസ് യോഗ്യത നേടുന്ന ഇന്ത്യക്കാർ ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ പാസാകേണ്ട യോഗ്യതാപരീക്ഷ എഫ്എംജിഇയുടെ (ഫോറിൻ മെഡിക്കൽ ഗ്രാജ്വേറ്റ് എക്സാമിനേഷൻ) വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിനുള്ള കരട് നാഷനൽ മെഡിക്കൽ കമ്മിഷൻ വെബ്സൈറ്റിൽ (www.nmc.org.in) പ്രസിദ്ധീകരിച്ചു. എംബിബിഎസ് പൂർത്തിയാക്കി 2 വർഷത്തിനകം എഫ്എംജിഇ ജയിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയിട്ടുണ്ട്. വർഷം 2 തവണയായി മൊത്തം 4 ലഭിക്കും. വിജയശതമാനം കുറഞ്ഞ പരീക്ഷയാണിത്. ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നു മെ‍ഡിക്കൽ ബിരുദം നേടിയവർ പരീക്ഷ എഴുതേണ്ട.

ഇന്ത്യയിൽ എംബിബിഎസ് ജയിക്കുന്നവർ ഭാവിയിൽ നാഷനൽ എക്സിറ്റ് ടെസ്റ്റ് (NExT) ജയിക്കണമെന്ന നിബന്ധനയും നടപ്പാക്കും. വിവിധ സ്ഥാപനങ്ങളിൽനിന്ന് എംബിബിഎസ് നേടുന്നവരുടെ നിലവാരം സമീകരിക്കാൻ ലക്ഷ്യമിട്ടുള്ള ‘നെക്സ്റ്റ്’ നീറ്റ് പിജിക്കും എഫ്എംജിഇക്കും പകരമായും സ്വീകരിക്കും. നെക്സ്റ്റിനു 2 സ്റ്റെപ്പുകളുണ്ട്. വിദേശ എംബിബിഎസുകാർ എഫ്എംജിഇക്കു പകരമായി നെക്സ്റ്റ് എഴുതുമ്പോൾ ആദ്യ സ്റ്റെപ്പിൽ പ്രീ / പാരാ ക്ലിനിക്കൽ വിഷയങ്ങളടങ്ങിയ ഒരു പേപ്പർ കൂടുതലായി എഴുതേണ്ടിവരികയും ചെയ്യും. അന്തിമ തീരുമാനമെടുക്കുന്നതിനു മുൻപ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം അറിയിക്കാൻ അവസരമുണ്ട്.

English Summary: 2 Year For FMCGs To Clear Screening Test In India

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA