ADVERTISEMENT

ചോദ്യം: ബിഎ ഇക്കണോമിക്സ് കഴിഞ്ഞു. വിദേശത്തു കരിയർ തുടങ്ങാൻ സഹായകരമായ കോഴ്സുകൾ പറയാമോ ?

ഷേബ എലിസബത്ത് വർഗീസ്

 

ഉത്തരം: ജെഎൻയു, ഡൽഹി സ്കൂൾ ഓഫ് ഇക്കണോമിക്സ്, ഐഐടികൾ, ഐഐഎമ്മുകൾ എന്നിവിടങ്ങളിൽനിന്നോ വിദേശത്തെ മികച്ച സർവകലാശാലകളിൽനിന്നോ ഇക്കണോമിക്സിലോ ഫിനാൻസിലോ മാനേജ്മെന്റിലോ അനുബന്ധ വിഷയങ്ങളിലോ മാസ്റ്റേഴ്സും പിഎച്ച്ഡിയും നേടാനായാൽ വലിയ അവസരങ്ങൾ തുറന്നുകിട്ടും. നാട്ടിലെ പഠനത്തിനിടെ വിദേശ സർവകലാശാലകളിൽ സമ്മർ കോഴ്സുകളും മൾട്ടിനാഷനൽ കമ്പനികളിൽ ഇന്റേൺഷിപ്പും ചെയ്യുന്നതും വിദേശത്തു തൊഴിൽസാധ്യത കൂട്ടും. ബിരുദത്തിനു ശേഷം ഇന്ത്യയിൽ ഏതെങ്കിലും ബഹുരാഷ്ട്ര കമ്പനികളിൽ തൊഴിൽ പരിചയത്തിനു ശ്രമിക്കാവുന്നതുമാണ്. വിദേശഭാഷകളിലുള്ള പ്രാവീണ്യവും മുതൽക്കൂട്ടാകും.

 

naukri.com, careerjet.com, monster.com, indeed.com/worldwide ,teachaway.com, jooble.org പോലുള്ള വെബ്സൈറ്റുകൾ തൊഴിലന്വേഷകർക്കു പ്രയോജനപ്രദമാണ്. Public Finance & Accounting, Childcare, Cybersecurity, Education, Film & TV, Marketing, Finance, Social work, Project management, Event management എന്നിങ്ങനെയുള്ള വിഷയങ്ങളിൽ വിദേശത്തുനിന്നു ഡിപ്ലോമയോ പിജിയോ നേടിയ ശേഷം ജോലിക്കു ശ്രമിക്കുകയുമാകാം. തിരഞ്ഞെടുക്കുന്ന സ്ഥാപനത്തിന്റെ മികവും നാട്ടിലോ വിദേശത്തോ ജോലി കിട്ടാനുള്ള സാധ്യതയും വിലയിരുത്തിയശേഷമേ കോഴ്സുകൾക്കു ചേരാവൂ. വിദേശത്തു ജോലി തേടുന്നവർക്ക് www.mea.gov.in, www.emigrate.gov.in എന്നീ സർക്കാർ വെബ്സൈറ്റുകളിൽനിന്നും Norka Roots, ODEPC എന്നീ കേരള സർക്കാർ സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കും.

 

English Summary: Career Scope Of Economics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com