ADVERTISEMENT

കോഴിക്കോട് എൻഐടിയിൽ ഇത്തവണ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച പ്ലേസ്മെന്റ് നടന്നെങ്കിലും കോർ കമ്പനികളുടെ എണ്ണം 8 % കുറഞ്ഞു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സിവിൽ തുടങ്ങിയ കോർ മേഖലകളിലെ പല കമ്പനികൾക്കും കോവിഡിനിടെ വിദ്യാർഥികളെ ജോലിക്കെടുക്കാൻ സാധിക്കാത്തതും വർക് ഫ്രം ഹോം ഓപ്ഷനില്ലാത്തതുമാണു കാരണം. അതേസമയം സോഫ്റ്റ്‌വെയർ കമ്പനികളുടെ വരവ് വർധിച്ചു. രാജ്യമെങ്ങും ഈ ട്രെൻഡുണ്ട്.

എൻഐടിയിൽ 148 കമ്പനികളിൽനിന്നായി ഇതുവരെ 598 വിദ്യാർഥികൾക്കു പ്ലേസ്മെന്റ് ലഭിച്ചു. 55 % കമ്പനികളും സോഫ്റ്റ്‌വെയർ മേഖലയിൽനിന്നുള്ളവ. 11 % കമ്പനികൾ ഡേറ്റ അനലിറ്റിക്സ് മേഖലയിൽ നിന്നാണ്. 12 ലക്ഷത്തോളം രൂപയാണ് ശരാശരി വാർഷിക ഓഫർ. മൈക്രോസോഫ്റ്റ്, ഇന്റൽ, സാംസങ്, മാരുതി, ഫോഡ് തുടങ്ങിയ കമ്പനികൾ റിക്രൂട്മെന്റിനെത്തിയതായി പ്ലേസ്മെന്റ് സെൽ മേധാവി ഡോ.വി.സജിത്ത് പറഞ്ഞു.

English Summary: Placement In NIT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com