ട്രേസർ/ഓവർസിയർ 6 ലക്ഷം അപേക്ഷ തള്ളി

HIGHLIGHTS
  • യോഗ്യത ഇല്ലാത്തവരുടെയും കൺഫർമേഷൻ നൽകാത്തവരുടെയും അപേക്ഷകളാണു നിരസിച്ചത്
PSC
SHARE

ജല അതോറിറ്റിയിൽ ട്രേസർ/ഒാവർസിയർ ഗ്രേഡ്–3 തസ്തികയിൽ 6,26,354 പേരുടെ അപേക്ഷ പിഎസ്‌സി തള്ളി. വിജ്ഞാപനത്തിലെ യോഗ്യത ഇല്ലാത്തവരുടെയും കൺഫർമേഷൻ നൽകാത്തവരുടെയും അപേക്ഷകളാണു നിരസിച്ചത്. ഇതിനുശേഷം പരീക്ഷ എഴുതാൻ അർഹത നേടിയത് 29,936 പേർ മാത്രം. ഈ തസ്തികയുടെ പരീക്ഷ മേയ് 15 നു നടത്താൻ പിഎസ്‌സി തീരുമാനിച്ചിരുന്നെങ്കിലും കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മാറ്റിവച്ചിരിക്കുകയാണ്.  

2018 ൽ ഈ തസ്തികയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചപ്പോൾ 6,56,290 പേരാണ് അപേക്ഷ നൽകിയത്. ഇതിൽ ഭൂരിപക്ഷവും നിശ്ചിത യോഗ്യത ഇല്ലാത്തവരായിരുന്നു. സർട്ടിഫിക്കറ്റ് പരിശോധനയിൽ ഇവരുടെ അപേക്ഷ നിരസിച്ചു. 

എസ്എസ്എൽസി വിജയത്തിനൊപ്പം സാങ്കേതിക യോഗ്യതകളാണു നിശ്ചയിച്ചിരുന്നതെങ്കിലും കേരള ഗവൺമെന്റിന്റെയോ മദ്രാസ് ഗവൺമെന്റിന്റെയോ എസ്എസ്എൽസി പരീക്ഷ നിശ്ചിത ശതമാനം മാർക്കോടെ ജയിച്ചവർക്കും  അപേക്ഷിക്കാമെന്നു വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയതാണ് അപേക്ഷകരുടെ എണ്ണം വലിയതോതിൽ ഉയരാൻ കാരണമായത്. പത്താം ക്ലാസ് ജയിച്ചവരും അപേക്ഷിച്ചതോടെ അപേക്ഷകരുടെ എണ്ണം 6 ലക്ഷത്തിലധികമായി. സാങ്കേതിക യോഗ്യത നേടാത്തവരെ ഒഴിവാക്കാനായി യോഗ്യതാ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണമെന്നു പിഎസ്‌സി അറിയിപ്പ് നൽകിയിരുന്നു. അര ലക്ഷത്തോളം  ഉദ്യോഗാർഥികളാണു സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്തത്. കൺഫർമേഷൻ നൽകാനുള്ള അവസാന തീയതി മാർച്ച് 11 വരെയായിരുന്നു. 

English Summary: Kerala PSC Water Authority Tracer Examination

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA