7 തസ്തികയിൽ PSC വിജ്ഞാപനം

HIGHLIGHTS
  • എല്ലാ സർവകലാശാലകളിലും ഉണ്ടാകുന്ന ഒഴിവിലേക്കു നിയമനം
career
Representative Image. Photo Credit: El Nariz/ Shutterstock.com
SHARE

കാറ്റഗറി നമ്പർ: 204/2021 

യൂണിവേഴ്സിറ്റി എൻജിനീയർ

ശമ്പളം: 68,700-1,10,400 രൂപ

ഒഴിവ്: 01 

നേരിട്ടുള്ള നിയമനം.

പ്രായം: 22-50 (02.01.1971 നും 01.01.1999നും ഇടയിൽ ജനിച്ചവർ–രണ്ടു തീയതിയും ഉൾപ്പെടെ) മറ്റു പിന്നാക്കവിഭാഗക്കാർക്കും പട്ടികവിഭാഗക്കാർക്കും ഇളവ്.

യോഗ്യത: 1) സിവിൽ എൻജിനീയറിങ് ബിരുദം/തത്തുല്യം 2) സർക്കാർ, പൊതുമേഖല, അർധ സർക്കാർ, സ്വയംഭരണ സ്ഥാപനങ്ങളിൽ അസിസ്റ്റന്റ് എൻജിനീയർ (സിവിൽ) തസ്തികയിലോ ഉയർന്ന തസ്തികയിലോ 10 വർഷം പ്രവൃത്തിപരിചയം (പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ). 

ഈ വിജ്ഞാപനപ്രകാരം ഒരു റാങ്ക് ലിസ്റ്റ് മാത്രം തയാറാക്കും. ഈ ലിസ്റ്റിൽനിന്ന് എല്ലാ സർവകലാശാലകളിലും ഉണ്ടാകുന്ന ഒഴിവിലേക്കു നിയമനം നടത്തും. 

കാറ്റഗറി നമ്പർ : 205/2021

പ്രോഗ്രാമർ

ശമ്പളം: 39,500-83,000 രൂപ 

ഒഴിവ്: 01 

നേരിട്ടുള്ള നിയമനം. 

പ്രായം: 18-36 (02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവർ–രണ്ടു തീയതിയും  ഉൾപ്പെടെ). മറ്റു പിന്നാക്കവിഭാഗക്കാർക്കും പട്ടികവിഭാഗക്കാർക്കും ഇളവ്.

യോഗ്യത: എംസിഎ/ബിടെക് (ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്) അല്ലെങ്കിൽ

ബിടെക് (ഏതെങ്കിലും ശാഖയിൽ) ബിരുദവും കംപ്യൂട്ടർ സ്പെഷലൈസേഷനും (പിജിഡിസിഎ അല്ലെങ്കിൽ തത്തുല്യം) അല്ലെങ്കിൽ ബിടെക് (ഏതെങ്കിലും ശാഖയിൽ) ബിരുദവും ഡേറ്റ പ്രോസസിങ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡവലപ്മെന്റിൽ ഒരു വർഷം പ്രായോഗിക പരിചയവും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഫിസിക്സ്/കംപ്യൂട്ടർ സയൻസ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ ഏതെങ്കിലും സ്പെഷലൈസേഷനോടെ എംഎസ്‌സിയും ഡേറ്റ പ്രോസസിങ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ ഡവലപ്മെന്റിൽ ഒരു വർഷം പ്രായോഗിക പരിചയവും. 

പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിൽ വിജ്ഞാപനത്തിൽ. ഈ വിജ്ഞാപനപ്രകാരം ഒരു റാങ്ക് ലിസ്റ്റ് മാത്രം തയാറാക്കും. ആ ലിസ്റ്റിൽനിന്ന് എല്ലാ സർവകലാശാലകളിലും ഉണ്ടാകുന്ന ഒഴിവിലേക്കു നിയമനം നടത്തും.  

കാറ്റഗറി നമ്പർ‌: 206/2021 

അസിസ്റ്റന്റ് എൻജിനീയർ (സിവിൽ)

ശമ്പളം: 39,500-83,000 രൂപ

ഒഴിവ്: 01  

നേരിട്ടുള്ള നിയമനം. 

പ്രായം: 21-40 (02.01.1981 നും 01.01.2000നും ഇടയിൽ ജനിച്ചവർ–രണ്ടു തീയതിയും  ഉൾപ്പെടെ). മറ്റു പിന്നാക്കവിഭാഗക്കാർക്കും പട്ടികവിഭാഗക്കാർക്കും ഇളവ്. 

യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദം/തത്തുല്യം. ഈ വിജ്ഞാപനപ്രകാരം ഒരു റാങ്ക് ലിസ്റ്റ് മാത്രം തയാറാക്കും. ആ ലിസ്റ്റിൽനിന്ന് എല്ലാ സർവകലാശാലകളിലും ഉണ്ടാകുന്ന ഒഴിവിലേക്കു നിയമനം നടത്തും.  

കാറ്റഗറി നമ്പർ: 207/2021 

പ്രഫഷനൽ അസിസ്റ്റന്റ് 

ഗ്രേഡ് II (ലൈബ്രറി)  

ശമ്പളം: 27,800-59,400 രൂപ

ഒഴിവ്: 01 

നേരിട്ടുള്ള നിയമനം.   

പ്രായം: 22 -36 (02.01.1985 നും 01.01.1999 നും ഇടയിൽ ജനിച്ചവർ–രണ്ടു തീയതിയും ഉൾപ്പെടെ). മറ്റു പിന്നാക്കവിഭാഗക്കാർക്കും പട്ടികവിഭാഗക്കാർക്കും ഇളവ്. 

യോഗ്യത: ലൈബ്രറി സയൻസിൽ എംഎൽഐഎസ്‌സി അല്ലെങ്കിൽ ബിഎൽഐഎസ്‌സി അല്ലെങ്കിൽ തത്തുല്യം. 

ഈ വിജ്ഞാപനപ്രകാരം ഒരു റാങ്ക് ലിസ്റ്റ് മാത്രം തയാറാക്കും. ആ ലിസ്റ്റിൽനിന്ന് എല്ലാ സർവകലാശാലകളിലും ഉണ്ടാകുന്ന ഒഴിവിലേക്കു നിയമനം നടത്തും.  

കാറ്റഗറി നമ്പർ: 208/2021 

ഓവർസിയർ ഗ്രേഡ് II (ഇലക്ട്രിക്കൽ) 

ശമ്പളം: 22,200-48,000 രൂപ

ഒഴിവ്: 01  

നേരിട്ടുള്ള നിയമനം. 

പ്രായം: 18-36 (02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവർ–രണ്ടു തീയതിയും ഉൾപ്പെടെ). മറ്റു പിന്നാക്കവിഭാഗത്തിനും പട്ടികവിഭാഗത്തിനും ഇളവ്.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ 3 വർഷ ഡിപ്ലോമ/തത്തുല്യം അല്ലെങ്കിൽ  എസ്എസ്എൽസി/തത്തുല്യ യോഗ്യതയും ഇനി പറയുന്ന ഏതെങ്കിലും ഒരു യോഗ്യതയും: ∙കേരള ഗവൺമെന്റ് സർട്ടിഫിക്കറ്റ് (2 വർഷ കോഴ്സ്) ∙കേന്ദ്ര തൊഴിൽ മന്ത്രാലയം നടത്തുന്ന ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട്/സെന്ററിൽ ഡ്രാഫ്റ്റ്സ്മാൻ ട്രേഡിൽ (6 മാസ പ്രാക്ടിക്കൽ ട്രെയിനിങ് ഉള്ള 18 മാസ ഡ്രാഫ്റ്റ്സ്മാൻഷി കോഴ്സ്) ഡിപ്ലോമ. 

ഈ വിജ്ഞാപനപ്രകാരം ഒരു റാങ്ക് ലിസ്റ്റ് മാത്രം തയാറാക്കും. ആ ലിസ്റ്റിൽനിന്ന് എല്ലാ സർവകലാശാലകളിലും ഉണ്ടാകുന്ന ഒഴിവിലേക്കു നിയമനം നടത്തും.  

കാറ്റഗറി നമ്പർ: 209/2021

ഇലക്ട്രീഷ്യൻ

ശമ്പളം: 18,000-41,500 രൂപ

ഒഴിവ്: 01 

നേരിട്ടുള്ള നിയമനം. 

പ്രായം: 18-36 (02.01.1985 നും 01.01.2003നും ഇടയിൽ ജനിച്ചവർ–രണ്ടു തീയതിയും ഉൾപ്പെടെ). മറ്റു പിന്നാക്കവിഭാഗത്തിനും പട്ടികവിഭാഗത്തിനും ഇളവ്. യോഗ്യത: 1) എസ്എസ്എൽസി/തത്തുല്യവും എൻടിസി ഇലക്ട്രിക്കൽ/ വയർമാൻ യോഗ്യതയും അല്ലെങ്കിൽ എസ്എസ്എൽസി/തത്തുല്യവും വയർമാൻ ലൈസൻസും 2) വയർമാൻ/ ഇലക്ട്രീഷ്യൻ ആയി 2 വർഷം പ്രവൃത്തി പരിചയം. 

പരിചയ സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ. ഈ വിജ്ഞാപനപ്രകാരം ഒരു റാങ്ക് ലിസ്റ്റ് മാത്രം തയാറാക്കും. ഈ ലിസ്റ്റിൽനിന്ന് എല്ലാ സർവകലാശാലകളിലും ഉണ്ടാകുന്ന ഒഴിവിലേക്കു നിയമനം നടത്തും. 

കാറ്റഗറി നമ്പർ: 210/2021

ഡ്രൈവർ കം ഓഫിസ് അറ്റൻഡന്റ്

(ഹെവി പാസഞ്ചർ/

ഗുഡ്സ് വെഹിക്കിൾ)

ശമ്പളം: 18,000-41,500 രൂപ 

ഒഴിവ്: 01 

നേരിട്ടുള്ള നിയമനം. ഭിന്നശേഷി വിഭാഗക്കാർ അപേക്ഷിക്കാൻ യോഗ്യരല്ല. 

പ്രായം: 18-36 (02.01.1985 നും 01.01. 2003നും ഇടയിൽ ജനിച്ചവർ–രണ്ടു തീയതിയും  ഉൾപ്പെടെ). മറ്റു പിന്നാക്കവിഭാഗത്തിനും പട്ടികവിഭാഗത്തിനും ഇളവ്. 

യോഗ്യത: 1) ഏഴാം ക്ലാസ് ജയം/തത്തുല്യം 2) ഡ്രൈവർ ബാഡ്ജ് ഉപയോഗിച്ചു ലൈറ്റ് മോട്ടോർ വാഹനങ്ങളും ഹെവി മോട്ടോർ വാഹനങ്ങളും ഓടിക്കാൻ നിലവിലെ മോട്ടോർ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരിക്കണം.

ഹെവി മോട്ടോർ വെഹിക്കിൾസ് ഡ്രൈവിങ് ലൈസൻസിനു കുറഞ്ഞത് 3 വർഷം കാലാവധി ഉണ്ടായിരിക്കണം. 

ശാരീരിക യോഗ്യത: (എ) ചെവി: പൂർണമായ ശ്രവണശേഷി 

(ബി) കണ്ണ്: വലത്–ഇടത് 

ദൂരകാഴ്ച: 6/6 സ്നെല്ലൻ-6/6 സ്നെല്ലൻ 

സമീപക്കാഴ്ച: 0.5 സ്നെല്ലൻ–0.5 സ്നെല്ലൻ 

കളർ വിഷൻ: സാധാരണം.

മാലക്കണ്ണ് പാടില്ല. 

(സി) പേശികളും സന്ധികളും: തളർവാതം ഉണ്ടായിരിക്കരുത്. എല്ലാ സന്ധികളും ആയാസരഹിതമായി ചലിപ്പിക്കാൻ കഴിയണം. 

(ഡി) ഞരമ്പുഘടന: പൂർണമായി സാധാരണരീതിയിൽ ഉള്ളതായിരിക്കണം. പകർച്ചവ്യാധികൾ ഉണ്ടാകരുത്. 

സാധുവായ ഡ്രൈവിങ് ലൈസൻസ് തിരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടത്തിലും ആവശ്യമാണ്. ഹെവി ഡ്യൂട്ടി വാഹനങ്ങൾ ഓടിക്കുന്നതിലെ പ്രാവീണ്യം പ്രായോഗിക പരീക്ഷയിലൂടെ തെളിയിക്കണം. മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ. ഈ വിജ്ഞാപനപ്രകാരം ഒരു റാങ്ക് ലിസ്റ്റ് മാത്രം തയാറാക്കും. ഈ ലിസ്റ്റിൽനിന്ന് എല്ലാ സർവകലാശാലകളിലും ഉണ്ടാകുന്ന ഒഴിവിലേക്കു നിയമനം നടത്തും. 

English Summary: Kerala PSC Notifications

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് നിങ്ങൾ കാത്തിരുന്ന സൂപ്പർഹിറ്റ് വീട് | Traditional Kerala Home | Home Tour

MORE VIDEOS
FROM ONMANORAMA