ക്യാംപസ് പ്ലേസ്മെന്റ് ലഭിക്കാത്തവർക്കു അവസരങ്ങളുമായി ഐടി കമ്പനികൾ; ട്രെയിൻ ആൻഡ് ഹയർ പ്രോഗ്രാം വഴി 300 ഒഴിവുകൾ നികത്തും

faith-infotech-01
SHARE

കോവിഡ് 19 സൃഷ്ടിച്ച അനിശ്ചിതത്വങ്ങളുടെ കാലഘട്ടത്തിലും പിടിച്ചുനിൽക്കുകയും വൻ വളർച്ച കൈവരിക്കുകയും  ചെയ്ത ചുരുക്കം ചില വ്യവസായങ്ങളിൽ ഒന്നാണ് ഐടി. ഈ വളർച്ച സാങ്കേതിക നൈപുണ്യമുള്ള തൊഴിലാളികൾക്കു വേണ്ടി  ഐടി കമ്പനികൾ പരക്കം പായുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണ്. വർക്ക് ഫ്രം ഹോം, ലോകത്ത് എവിടെ നിന്നും നൈപുണ്യമുള്ളവരെ ജോലിക്കെടുക്കാൻ ആഗോള സാങ്കേതിക കമ്പനികൾക്കു തടസ്സങ്ങളില്ലാതാക്കി. ബഹുരാഷ്ട്ര കമ്പനികൾ മിടുക്കരായ ഐടി വിദഗ്ധർക്കുള്ള തിരച്ചിൽ ചെറു പട്ടണങ്ങളിലേക്ക് വ്യാപ്പിച്ചതോടെ ,ആഭ്യന്തര ഐടി കമ്പനികൾ ശരാശരി 20% - 80% ശമ്പളം വർധിപ്പിക്കാൻ നിർബന്ധിതരായി. അടുത്ത ദശകത്തിൽ 22 ശതമാനത്തിലേറെ വളർച്ച ആഗോളതലത്തിൽ ഐടി തൊഴിൽമേഖല കൈവരിക്കുമെന്നാണ് കണക്കാക്കുന്നത്.  ഇന്നു മറ്റു തൊഴിൽ മേഖലകളുടെ ആകമാന പ്രതീക്ഷിത വളർച്ച 4% ആയിരിക്കേയാണ്. നല്ല കോഡിങ്/ പ്രോഗ്രാമിങ് നൈപുണ്യമുള്ള  ഐടി പ്രഫഷണലുകൾക്ക് മുൻപോട്ടും തൊഴിലും അവസരങ്ങളും ഉറപ്പാണെന്ന് ചുരുക്കം. 

faith-infotech-02

യൂസർ സൈഡ് ആപ്പ് മുതൽ സെർവർ സൈഡ് പ്രോഗ്രാമിങ്   ഡാറ്റബേസ്, ക്‌ളൗഡ്‌ ഡിപ്ലോയ്മെന്റ് ഉൾപ്പെടെ ഒരു മുഴുനീള ആപ്ലിക്കേഷൻ നിർമ്മിക്കാൻ കഴിയുന്ന ഫുൾ സ്റ്റാക്ക് ഡെവലപ്പറുടെ അമേരിക്കയിലെ ശരാശരി പ്രതിവർഷ ശമ്പളം 60 ലക്ഷം രൂപയാണ്(75,057 ഡോളർ). അർധനൈപുണ്യം ആവശ്യമുള്ള ആവർത്തന സ്വഭാവമുള്ള ജോലികൾകൂടുതൽ വേഗത്തിലും സൂക്ഷ്മതയിലും പൂർത്തിയാക്കാൻ കഴിയും വിധംഅവയെ യന്ത്രവത്ക്കരിക്കാൻ പ്രോഗ്രാമിങ്ങും മെഷീൻ ലേണിങ്ങും ഉപയോഗിക്കുന്നവരാണ് AI എൻജിനീയർമാർ. ഫുൾ സ്റ്റാക്ക് ഡെവലെപ്മെന്റിലോ AI/ML ലിലോ ഇപ്പോൾ പരിശീലനം നേടുന്നവർക്ക് രണ്ട്- മൂന്ന് വർഷത്തെ തൊഴിൽ പരിചയവുമായി യൂറോപ്പ്, അമേരിക്ക, കാനഡ തുടങ്ങിയ ഇടങ്ങളിലേക്ക് കുടിയേറാനും അവസരമുണ്ട്,

faith-infotech-03

അനുഭവസമ്പന്നരായ പ്രഫഷണലുകളെ ജോലിക്കു എടുക്കുന്നതിലുള്ള പരസ്പര മത്സരവും ഉയർന്ന ചെലവും തന്ത്രപരമായി ചുവടു മാറ്റാൻ പല ഐടി കമ്പനികളെയും പ്രേരിപ്പിക്കുകയാണ്.  കോളേജിൽ നിന്നും പഠിച്ചിറങ്ങി തൊഴിൽ ലഭിക്കാത്തവരെ, വൻതോതിൽ ട്രെയിൻ ആൻഡ് ഹയർ പ്രോഗ്രാം വഴി Full Stack ഡെവലപ്പർമാർ/AI എഞ്ചിനീയർ  പോലുള്ള ആകർഷക ജോലികൾക്ക് സജ്ജരാക്കുക എന്ന  മാർഗ്ഗമാണ് കമ്പനികൾ ഇന്നു അവലംബിക്കുന്നത്.

മഹാമാരി കാലത്തു റിക്രൂട്ട്മെന്റ്ക്യാമ്പുകൾ സംഘടിപ്പിക്കാനുള്ള വെല്ലുവിളികളും, ഓൺലൈൻ പരിശീലനത്തിന്റെ കാര്യക്ഷമത കുറവും മൂലം ഐടി കമ്പനികൾ ടെക്നോപാർക്കിലെ ഫെയ്ത്ത് ഇൻഫോടെക് അക്കാദമി പോലുള്ള സ്ഥാപനങ്ങളുടെ ട്രെയിൻ ആൻഡ് ഹയർ  പ്രോഗ്രാമിലൂടെയാണ് പരിശീലനം ലഭിച്ച  ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നത്.

faith-infotech-04

ടെക്നോപാർക്കിലെ ഒരേയൊരു അക്രഡിറ്റഡ് ട്രെയിനിങ് ദാതാക്കളായ ഫെയ്ത്ത് ഇൻഫോടെക് അക്കാദമി Java/.NET/ Python ഫുൾ സ്റ്റാക്കു ഡവലപ്പ്മെന്റ് പ്രോഗ്രാമിലേക്കും AI എൻജിനീയറിങ് പ്രോഗ്രാമിലേക്കും പുതിയ ബാച്ചിന് അപേക്ഷ ക്ഷണിക്കുന്നു.  ഈ ട്രെയിൻ ആൻഡ് ഹയർ പ്രോഗ്രാമിലൂടെ ടെക്നോപാർക്കിലെയും ഇൻഫോപാർക്കിലെയും ഐടികമ്പനികളിലെ മുന്നൂറിലധികം ഒഴിവുകളാണ് നികത്താൻ ഉദ്ദേശിക്കുന്നത്. സമാനമായ പ്രോഗ്രാമുകളിലൂടെ മുൻവർഷങ്ങളിൽ 4000ത്തിലധികം ഉദ്യോഗാർഥികളെ ഫെയ്ത്ത് ഇൻഫോടെക് അക്കാദമി നൂറിലധികംകമ്പനികളിലേക്കു പ്ലേസ്മെന്റ്  ചെയ്തിട്ടുണ്ട്. ലോക്ഡൗൺ ആദ്യ ഘട്ടത്തിനുശേഷം ഫുൾ സ്റ്റാക്ക് ഡവലപ്പർ പ്രോഗ്രാമിൽ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർഥികളെ ടെക്നോപാർക്കിലെ തന്നെ കമ്പനികൾ പ്രതിവർഷംമൂന്നു ലക്ഷം രൂപ ശമ്പളത്തിൽ റിക്രൂട്ട് ചെയ്തിരുന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ടെക്നോപാർക്കു ക്യാംപസിൽ ക്ലാസ്റൂം പഠനവും അടിയന്തര ഘട്ടങ്ങളിൽ ഓൺലൈൻ പഠനവും സംയോജിക്കുന്ന ഹൈബ്രിഡ് മോഡിൽ ആയിരിക്കും പരിശീലനം. ട്രെയിൻ ആൻഡ് ഹയർ  പ്രോഗ്രാമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വാക്സിനേഷനും ഹോസ്റ്റൽ സൗകര്യവും സജ്ജീകരിക്കുന്നതായിരിക്കും.

faith-infotech-05

യോഗ്യത

കുറഞ്ഞത് 60 % മാർക്കോടെ ME/M.Tech / BE/B.Tech (Any Stream), MCA/BCA, MSc/BSc(CS/ഐടി) എന്നിവ പാസായവർക്ക് അപേക്ഷിക്കാം.

(2019/2020/2021 വർഷങ്ങളിൽ പാസായവർക്ക് മുൻഗണന.)

അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി: July 23,2021

ട്രെയിനിങ് ആൻഡ്ഹയർ തുടങ്ങുന്നത്: August 4, 2021

കാലാവധി: 3 മാസം(ഫുൾ ടൈം)

തിരഞ്ഞെടുപ്പ് പ്രക്രിയ: ഓൺലൈൻ ആപ്ലിക്കേഷനും അഭിമുഖ പരീക്ഷയും

ഓൺലൈനായി അപേക്ഷിക്കാൻ: https://www.faithinfotechacademy.com/faithacademy_landing_page.html

കൂടുതൽ വിവരങ്ങൾക്ക്:  0471-4077077/ 9447154185

സന്ദർശിക്കുക: http://www.faithinfotechacademy.com/Current openings.html

English Summary: Faith Infotech Train And Hire Programs

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CAREER GURU
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS