ഉന്നത വിദ്യാഭ്യാസം വഴി കാനഡയില്‍ സ്ഥിരതാമസമാക്കാന്‍ ഡ്യുവല്‍ ഇന്റന്റ് വിസ

HIGHLIGHTS
  • ഇന്ത്യയ്ക്ക് പുറത്ത് പഠിക്കാന്‍ പോകുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യമാണ് കാനഡ
canapprove
SHARE

വിദേശരാജ്യങ്ങളിലേക്ക് മുന്‍പൊക്കെ പഠിക്കാന്‍ പോകുന്നവരില്‍ നല്ലൊരു പങ്കും പഠനശേഷം നാട്ടില്‍ തിരിച്ചെത്തുമായിരുന്നു. വിദേശ ഡിഗ്രിയുമായെത്തി ഉദ്യോഗങ്ങളിലും രാഷ്ട്രീയത്തിലുമടക്കം പ്രവേശിച്ച് ഉയര്‍ന്ന സ്ഥാനത്ത് എത്തിയവര്‍ നിരവധി. എന്നാല്‍ ഇന്ന് വിദേശപഠനമെന്നത് വെറുതെ പഠിക്കാന്‍ പോകല്‍ മാത്രമല്ല. സ്ഥിരമായി താമസിക്കാന്‍ സൗകര്യപ്രദമായ ഒരു രാജ്യത്തേക്കുള്ള കുടിയേറ്റത്തിനുള്ള ഏറ്റവും മികച്ച വഴിയാണ് വിദേശ വിദ്യാഭ്യാസം. ഇത്തരത്തില്‍ ഇന്ത്യയ്ക്ക് പുറത്ത് പഠിക്കാന്‍ പോകുന്നവര്‍ക്ക് ഏറ്റവും അനുയോജ്യമായ രാജ്യമാണ് കാനഡ. 

ഉയര്‍ന്ന ജീവിതനിലവാരം, സാമൂഹിക സുരക്ഷ, കുട്ടികള്‍ക്ക് ലഭിക്കുന്ന സൗജന്യ വിദ്യാഭ്യാസവും ഗ്രാന്റും, സൗജന്യ ചികിത്സ, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ എന്നിങ്ങനെ സ്ഥിരതാമസത്തിന് അനുയോജ്യമായ ഇടമാക്കി കാനഡയെ മാറ്റുന്ന നിരവധി ഘടകങ്ങളുണ്ട്. വിദ്യാഭ്യാസം നേടി കാനഡയിലേക്ക് കുടിയേറാന്‍ വിദേശവിദ്യാര്‍ത്ഥികള്‍ക്ക് അവസരം നല്‍കുന്ന ഒരു കുടിയേറ്റ മാര്‍ഗ്ഗമാണ് ഡ്യുവല്‍ ഇന്റന്റ് (dual intent) വിസ. ഇതിന് കീഴില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റുഡന്റ് വിസയ്ക്കായി അപേക്ഷിക്കാന്‍ സാധിക്കുന്നതാണ്. പഠനശേഷം പോസ്റ്റ്ഗ്രാജുവേറ്റ് വര്‍ക്ക് പെര്‍മിറ്റ് വഴി ആവശ്യമായ തൊഴില്‍പരിചയം നേടിയ ശേഷം സ്ഥിരതാമസത്തിനുള്ള പെര്‍മെനന്റ് റസിഡന്‍ഷിപ്പിനായി അപേക്ഷിക്കാം.  വിദ്യാർഥികൾക്കു മാത്രമായുള്ള ആകർഷകമായ പ്രോവിൻഷ്യൽ നോമിനീ പ്രോഗ്രാമുകളുള്ള  കനേഡിയൻ പ്രോവിൻസുകളും ഉണ്ട്.

 കാനഡയിലേക്ക് കുടിയേറാന്‍  ആഗ്രഹിക്കുന്നവർ എപ്പോഴും കുറഞ്ഞത് രണ്ടുവർഷം ദൈർഘ്യമുള്ള ഒരു കോഴ്സ് തെരഞ്ഞെടുക്കുന്നതാണ് നല്ലതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഒരു ഗ്രാജ്വേറ്റ് പ്രോഗ്രാമോ അല്ലെങ്കിൽ രണ്ടു വർഷം ദൈർഘ്യമുള്ള മറ്റേതെങ്കിലും സ്റ്റഡി പ്രോഗ്രാമോ തെരഞ്ഞെടുക്കുകയാണെങ്കിൽ  പഠനശേഷം മൂന്നുവർഷം കൂടി കാനഡയിൽ തുടരുവാനുള്ള അനുമതിക്കായി  അപേക്ഷിക്കാം. അനുമതി ലഭിച്ചു കഴിഞ്ഞാൽ ഗ്രാജ്വേറ്റ് വർക്ക് പെർമിറ്റ് ഉപയോഗിച്ച് ജോലി ചെയ്തു തുടങ്ങാം. ഈ വര്‍ക്ക് പെര്‍മിറ്റിന്റെ കാലാവധി തീരും മുന്‍പ് 

 കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ്സ് വഴി കാനഡയിലേക്ക് കുടിയേറുവാനുള്ള യോഗ്യത നേടുകയും ചെയ്യാം. 

മാനിറ്റോബ, സസ്കാച്ചുവാൻ തുടങ്ങിയ പ്രൊവിൻസുകളുടെ പ്രോവിൻഷ്യൽ നോമിനീ പ്രോഗ്രാമുകൾക്കു കീഴിൽ കാനഡയിൽ ഒരു വർഷത്തിൽ താഴെ മാത്രം തൊഴില്‍ പരിചയമുള്ളവര്‍ക്ക് പോലും 

marketing-feature-canapprove-uk-immigration-dual-intent-visa-in-canada

സ്ഥിരതാമസത്തിനായി അപേക്ഷിക്കാം. എന്തുതരം ജോലിയാണ് നിങ്ങൾ ചെയ്യുന്നതെന്നതും  വിഷയമല്ല. എന്നാല്‍  പ്രൊവിൻഷ്യൽ നോമിനീ പ്രോഗ്രാമുകളുടെ വ്യവസ്ഥകൾ എപ്പോൾ വേണമെങ്കിലും മാറാമെന്നുള്ളത് ഇവയുടെ കാര്യത്തില്‍ ചെറിയ അനിശ്ചിതത്വം ഉണ്ടാക്കുന്നുണ്ട്. 

കോഴ്സ് തെരഞ്ഞെടുക്കേണ്ടത് എങ്ങനെ ?

1.  പഠിച്ച വിഷയത്തിലുള്ള അറിവിനെ കൂടുതൽ വിശാലമാക്കുന്ന തരത്തില്‍  അതേ പഠനവിഭാഗത്തിൽപ്പെട്ട ഒരു കോഴ്സ് തെരഞ്ഞെടുക്കുന്നതായിരിക്കും ഏറ്റവും ഉചിതം.  (ഉദാഹരണത്തിന്  കൊമേഴ്സ് ആണ് പഠിച്ചിട്ടുള്ളതെങ്കിൽ ഫിനാൻസ്, മാനേജ്മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട കോഴ്സുകൾ തെരഞ്ഞെടുക്കാം.)

2. ബിരുദാനന്തരബിരുദ കോഴ്‌സാണ്  പഠിക്കാന്‍ ആഗ്രഹിക്കുന്നതെങ്കിൽ ബിരുദത്തിന് ഉയർന്ന മാര്‍ക്കും  ഭാഷാവൈദഗ്ദ്ധ്യം പരിശോധിക്കുന്ന ടെസ്റ്റുകളിൽ ഉയർന്ന സ്കോറും 

ഉണ്ടായിരിക്കേണ്ടതാണ്. യൂണിവേഴ്സിറ്റികളിൽ സീറ്റുകൾ പരിമിതമായതിനാൽ തയ്യാറെടുപ്പുകൾ നേരത്തെ തുടങ്ങേണ്ടതാണ്.  

3. ബിരുദത്തിന് ഉയർന്ന മാർക്കില്ലാത്തവര്‍ക്ക്  ഡിപ്ലോമ നല്ല ഓപ്ഷൻ ആണ്. IELTSനു കുറഞ്ഞത് 5.5 സ്കോർ ഉള്ളവർക്കുപോലും പ്രവേശനം നല്കുന്ന ഡിപ്ലോമ കോഴ്സുകൾ ഉണ്ട്. ഡിപ്ലോമയിൽ നിന്നും നേടുന്ന ക്രെഡിറ്റ് ഉപയോഗിച്ച് ഭാവിയിൽ ബിരുദാനന്തബിരുദകോഴ്സുകൾക്ക് അപേക്ഷിക്കുകയും ചെയ്യാം.

വിദേശവിദ്യാഭ്യാസത്തിനുള്ള നിങ്ങളുടെ സാധ്യതകളെപ്പറ്റി കൂടുതൽ അറിയാന്‍ കാനപ്രൂവുമായി ബന്ധപ്പെടുക. കാനഡയ്ക്കു പുറമേ  ഓസ്‌ട്രേലിയ, യു കെ, അയർലന്‍ഡ്, ജർമ്മനി എന്നിവിടങ്ങളിലേക്ക്  സ്റ്റുഡൻറ് വിസ നേടുന്നതിനുള്ള സേവനങ്ങളും  കാനപ്രൂവ് നല്‍കുന്നുണ്ട്. 

കൂടുതൽ വിവരങ്ങൾക്ക്:

Website

Global: www.canapprove.com

UAE: www.canapprove.ae

Phone: +91-9655-999-955 (ഇന്ത്യ)/+971-428-651-34 (ദുബായ്)

Email: enquiry@canapprove.com 

Content Summary : CanApprove - Dual intent visa for migration to Canada

ഐഎഎസ് /ഐപിഎസ് പരീക്ഷകൾക്ക് ഒരുങ്ങാം ഓൺലൈനായി. കൂടുതൽ വിവരങ്ങൾക്കായിസന്ദർശിക്കൂ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

താരമൂല്യം കൊണ്ടുമാത്രം സിനിമ ഹിറ്റാവില്ല ! Pritviraj Sukumaran | Kaduva Movie

MORE VIDEOS
FROM ONMANORAMA