ADVERTISEMENT

പീത്‌സ ഹട്ട് ലോഗോ ശ്രദ്ധിച്ചിട്ടുണ്ടോ ? അക്ഷരചിത്രങ്ങൾ കൊണ്ട് നമ്മെ പിടിച്ചുനിർത്തുന്ന എഴുത്തുവിദ്യ. ചിത്രങ്ങൾ പോലെ അക്ഷരങ്ങളെ രൂപപ്പെടുത്തുന്ന സുന്ദരകലയാണ് കലിഗ്രഫി എന്ന ലിപികല. ഈ ഡിജിറ്റൽ യുഗത്തിലും കലിഗ്രഫി ഒട്ടേറെ സാധ്യതകൾ തുറന്നിടുന്നു.

 

വരയ്ക്കാൻ അറിയാത്തവർക്കും

നന്നായി വരയ്ക്കുന്നവർക്കു മാത്രം പറ്റുന്നതാണോ ലിപികല ? അല്ലെന്നാണു സമൂഹമാധ്യമങ്ങളിൽ കാണുന്ന ലിപികലാ പരീക്ഷണങ്ങൾ തെളിയിക്കുന്നത്. സാധാരണക്കാരായ ഒട്ടേറെപ്പേർ ഈ മേഖലയിൽ സജീവമാണ്. ലിപികലയോ ചിത്രകലയോ ശാസ്ത്രീയമായ പഠിച്ചവരല്ല പലരും. ഇപ്പോൾ ഓൺലൈനിൽ വിവിധ കൂട്ടായ്മകൾ ഒരുക്കുന്ന പരിശീലന ക്ലാസുകളുണ്ട്. ടൈപ്പോഗ്രഫി സൊസൈറ്റി ഓഫ് ഇന്ത്യ നടത്തുന്ന ഓൺലൈൻ ശിൽപശാലയും ഏറെ പ്രയോജനപ്രദം.

 

അക്കാദമിക് തലത്തിൽ ചിത്രകല, ഡിസൈൻ പ്രോഗ്രാമുകളിൽ ലിപികല പഠിക്കാനുണ്ട്. ഐഐടി, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ പോലുള്ള പ്രമുഖ സ്ഥാപനങ്ങളിലെ ഡിസൈൻ ബിരുദ പ്രോഗ്രാമിന്റെയും ഭാഗമായും രാജ്യത്തെ മിക്ക ഫൈൻ ആർട്സ് കോളജുകളിലും അപ്ലൈഡ് ആർട് പ്രോഗ്രാമിന്റെ ഭാഗമായും ഇതു പഠിപ്പിക്കുന്നു.

വിശദാംശങ്ങൾക്ക്: sulekhanbharat.org, typographyindia.blogspot.com

 

വരുമാനവഴികൾ പലത്

സിനിമാ ടൈറ്റിൽ, ബുക്ക് കവർ, പരസ്യ മേഖലകളിലാണു കൂടുതൽ തൊഴിൽസാധ്യത. വീടുകളിലും സ്ഥാപനങ്ങളിലുമൊക്കെ അലങ്കാരമെന്ന രീതിയിൽ കലിഗ്രഫി ചെയ്ത ബോർഡുകളും ഫലകങ്ങളും സ്ഥാപിക്കുന്നവരുണ്ട്. ഇത്തരം എഴുത്തുജോലികൾ വഴി വരുമാനമുണ്ടാക്കുന്നവരും ഏറെ. ഇപ്പോൾ സമൂഹമാധ്യമങ്ങൾ വഴിയാണ് പലരും ഉപഭോക്താക്കളെ കണ്ടെത്തുന്നത്. ലോഗോ രൂപകൽപനയാണു മറ്റൊരു വഴി. ചെറിയ സ്ഥാപനങ്ങൾ മുതൽ കോർപറേറ്റ് കമ്പനികൾ വരെ ലോഗോ രൂപകൽപനയ്ക്കു കലിഗ്രഫർമാരെ ആശ്രയിക്കാറുണ്ട്.

 

സമൂഹമാധ്യമ കൂട്ടായ്മകൾ വഴി ഓർഡർ സ്വീകരിച്ച് കലിഗ്രഫി വർക്കുകൾ ചെയ്തുകൊടുത്തു വരുമാനമുണ്ടാക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. സ്കൂൾ തലംതൊട്ടു ലിപികല പരിശീലിപ്പിക്കാൻ സംവിധാനം വേണം. അപ്പോൾ ചെറുപ്പം മുതലേ ഈ മേഖലയിലെ കഴിവു വളർത്തിക്കൊണ്ടുവരാനും കൂടുതൽ പരിശീലനം നൽകാനും കഴിയും.

 

പ്രഫ. ജി.വി. ശ്രീകുമാർ,

ഐഡിസി സ്കൂൾ ഓഫ് ഡിസൈൻ, ഐഐടി ബോംബെ

English Summary: Career And Scope of Calligraphy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com