ADVERTISEMENT

കേരള പിഎസ്‌സി െസപ്തംബറിൽ നടത്താൻ നിശ്ചിയിച്ചിരുന്ന ബിരുദ തല പ്രാഥമിക പരീക്ഷകൾ മാറ്റി. 18, 25 തീയതികളിലായി പ്രഖ്യാപിച്ചിരുന്ന പരീക്ഷകളാണ് മാറ്റിവച്ചത്.  ഈ പരീക്ഷകൾ യഥാക്രമം ഒക്ടോബർ 23, 30 തീയതികളിലായാവും നടത്തുക. കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് റിപോർട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ വലിയ പരീക്ഷകൾക്കായി പരീക്ഷാ കേന്ദ്രങ്ങൾ സജ്ജീകരിച്ച് നടത്തുന്നതിന് പരിമിതിയുണ്ട്. ഇക്കാരണത്താലാണ് പരീക്ഷ മാറ്റവച്ചിരിക്കുന്നതെന്ന് പിഎസ്‌സി അറിയിച്ചു.

 

സെപ്റ്റംബർ 7 ന് നടത്താൻ നിശ്ചയിച്ചിരുന്ന കോളജ് വിദ്യാഭ്യാസ വകുപ്പിൽ അസി. പ്രഫസർ ( അറബി ) തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ 6 ലേക്കും മാറ്റി നിശ്ചയിച്ചു.

English Summary: Kerala PSC Degree Level Preliminary Examination Postponed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com